ദേശീയപാത ഉപരോധിച്ച കേസിൽ ഷാഫി പറമ്പിലിന് എംപിക്ക് അറസ്‌റ്റ് വാറന്റ്. പാലക്കാട് ജുഡീഷ്യൽ ഫസ്‌റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയാണ് ഷാഫിയെ അറസ്‌റ്റ് ചെയ്ത് ഹാജരാക്കാൻ ഉത്തരവിട്ടത്. 2022 ൽ രജിസ്റ്റർ ചെയ്ത കേസിലാണ് നടപടി. ഷാഫി ഹാജരാകാൻ തയാറാകാതെ ആയതോടെ ആണ് അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചത്. കേസ് 24 ന് വീണ്ടും പരിഗണിക്കും.







