• Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
Thursday, July 9, 2026
CKM News
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
CKM News
No Result
View All Result
ADVERTISEMENT
Home Kerala

‘നമ്മക്ക് നിലയും വിലയുമൊന്നുമില്ല, എന്നെ ആരും ചർച്ചയ്ക്ക് വിളിച്ചിട്ടില്ല’; ഡൽഹിയിലെത്തി സുധാകരൻ

ckmnews by ckmnews
March 17, 2026
in Kerala
A A
‘നമ്മക്ക് നിലയും വിലയുമൊന്നുമില്ല, എന്നെ ആരും ചർച്ചയ്ക്ക് വിളിച്ചിട്ടില്ല’; ഡൽഹിയിലെത്തി സുധാകരൻ
0
SHARES
174
VIEWS
Share on WhatsappShare on Facebook
ADVERTISEMENT

ന്യൂഡൽഹി: സ്ഥാനാർഥിനിർണയവുമായി ബന്ധപ്പെട്ട് അനിശ്ചിതത്വം നിലനിൽക്കേ നിർണായകപ്രതികരണവുമായി കോൺഗ്രസ് നേതാവും എം.പിയുമായ കെ. സുധാകരൻ. നമ്മക്ക് നിലയും വിലയുമൊന്നുമില്ലെന്നും തന്നെ ആരും ചർച്ചയ്ക്ക് വിളിച്ചിട്ടില്ലെന്നും അദ്ദേഹം പ്രതികരിച്ചു.ഒരു ചർച്ചക്കും ആരും എന്നെ വിളിച്ചിട്ടില്ല. നമ്മക്ക് നിലയും വിലയുമൊന്നുമില്ല – കെ. സുധാകരൻ പ്രതികരിച്ചു. നിലയും വിലയുമില്ലെന്ന് പറഞ്ഞുകൊണ്ട് എന്താണ് ഉദ്ദേശിക്കുന്നതെന്ന് ചോദിച്ചപ്പോൾ ചിരിച്ചുകൊണ്ടാണ് സുധാകരൻ മറുപടി പറഞ്ഞത്. തന്നെ വിളിച്ചിട്ടില്ലെന്നും ആരെങ്കിലും വിളിക്കണ്ടേയെന്നും അദ്ദേഹം ചോദിച്ചു. സ്ഥാനാർഥി നിർണയത്തിൽ അതൃപ്തിയുണ്ടോ എന്ന ചോദ്യത്തിന് കൃത്യമായി പ്രതികരിക്കാൻ അദ്ദേഹം തയ്യാറായതുമില്ല.നാടകീയരംഗങ്ങളാണ് ഡൽഹി വിമാനത്താവളത്തിൽ നടന്നത്. സാധാരണ എംപിയെന്ന നിലയിൽ വിഐപി ഗേറ്റിലൂടെയാണ് വിമാനത്താവളത്തിൽ നിന്ന് വരേണ്ടത്. എന്നാൽ അത് ഒഴിവാക്കി മറ്റൊരു ഗേറ്റിലൂടെ വരുമെന്ന് അറിയിച്ചിരുന്നു. പക്ഷേ അതുണ്ടായില്ല. മാധ്യമങ്ങളുടെ ശ്രദ്ധ തിരിച്ച ശേഷം വിഐപി ഗേറ്റിലൂടെ തന്നെ പുറത്തേക്ക് വന്നു. സുധാകരൻ കുടുംബാംഗങ്ങളോടൊപ്പം സ്വകാര്യ വാഹനത്തിലാണ് ഡൽഹി വിമാനത്താവളത്തിൽ നിന്ന് പുറത്തേക്ക് പോയത്. അതേസമയം സുധാകരൻ ഇന്ന് പാർലമെന്റിലേക്ക് പോകുന്നുണ്ട്. അവിടെ വെച്ച് രാഹുൽ ഗാന്ധിയുമായി കൂടിക്കാഴ്ച നടത്തുമോ എന്നതിൽ വ്യക്തത വന്നിട്ടില്ല.മത്സരിക്കുന്ന കാര്യം പാർട്ടി തീരുമാനിക്കുമെന്നാണ് സുധാകരൻ നേരത്തേ വ്യക്തമാക്കിയത്. സുധാകരനോട് ചൊവ്വാഴ്ച ഡൽഹിയിലെത്താൻ നിർദേശിച്ചിരുന്നുവെന്നാണ് കോൺഗ്രസ് വൃത്തങ്ങൾ പറയുന്നത്. നിയമസഭാ തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചശേഷം അനുനയനീക്കങ്ങൾ വേഗത്തിലാക്കുന്നതിന്റെ ഭാഗമായിരുന്നു ഇത്. നേരത്തേ തിങ്കളാഴ്ച രാഹുൽഗാന്ധിയുമായി കൂടിക്കാഴ്ചക്കെത്താൻ നിർദേശിച്ചിരുന്നുവെങ്കിലും പോകേണ്ടെന്ന തീരുമാനത്തിലായിരുന്നു സുധാകരൻ. എന്തെങ്കിലും തരത്തിലുള്ള ഉറപ്പ് ഹൈക്കമാൻഡിൽനിന്ന് ലഭിച്ചാൽ മാത്രമേ ഡൽഹിയിലേക്കുള്ളൂവെന്നായിരുന്നു അദ്ദേഹത്തിന്റെ നിലപാട്. നേതൃത്വം വീണ്ടും നിർദേശിച്ചതിനാൽ ചൊവ്വാഴ്ച ഡൽഹിയിലേക്ക് പോകാൻ തീരുമാനിക്കുകയായിരുന്നു.

Related Posts

പൊന്നാനി ബലാത്സംഗക്കേസ്: കേസെടുക്കാൻ നിർദ്ദേശം; എസ്പി, ഡിവൈഎസ്പി, എസ്എച്ച്ഒ എന്നിവർ പ്രതികൾ
Kerala

പൊന്നാനി ബലാത്സംഗക്കേസ്: കേസെടുക്കാൻ നിർദ്ദേശം; എസ്പി, ഡിവൈഎസ്പി, എസ്എച്ച്ഒ എന്നിവർ പ്രതികൾ

July 9, 2026
152
ലൈംഗികാതിക്രമ പരാതിയിൽ നടപടിയില്ല; സുരേഷ് ഗോപിക്കെതിരെ വിദ്യാർഥികളുടെ പ്രതിഷേധം
Kerala

ലൈംഗികാതിക്രമ പരാതിയിൽ നടപടിയില്ല; സുരേഷ് ഗോപിക്കെതിരെ വിദ്യാർഥികളുടെ പ്രതിഷേധം

July 9, 2026
18
13 കാരിയുടെ വ്യാജ പരാതി; കസ്റ്റഡിയിലെടുത്ത വരെ മർദ്ദിച്ചെന്ന പരാതിയിൽ എസ്ഐ ജയ്മോനെ സ്ഥലം മാറ്റി
Kerala

13 കാരിയുടെ വ്യാജ പരാതി; കസ്റ്റഡിയിലെടുത്ത വരെ മർദ്ദിച്ചെന്ന പരാതിയിൽ എസ്ഐ ജയ്മോനെ സ്ഥലം മാറ്റി

July 9, 2026
45
ശക്തമായ മഴയുണ്ടാകുമെന്ന് മുന്നറിയിപ്പ് ലഭിച്ചിട്ടും സർക്കാർ സുരക്ഷാ മുന്നൊരുക്കങ്ങൾ ചെയ്തില്ല: പിണറായി വിജയൻ
Kerala

ശക്തമായ മഴയുണ്ടാകുമെന്ന് മുന്നറിയിപ്പ് ലഭിച്ചിട്ടും സർക്കാർ സുരക്ഷാ മുന്നൊരുക്കങ്ങൾ ചെയ്തില്ല: പിണറായി വിജയൻ

July 9, 2026
28
‘തലമുതൽ കാൽവരെ തല്ലിച്ചതച്ചു, മതംമാറ്റാൻ ശ്രമിച്ചു’; ഗുരുതര ആരോപണവുമായി സാവരിയയുടെ ബന്ധുക്കൾ
Kerala

‘തലമുതൽ കാൽവരെ തല്ലിച്ചതച്ചു, മതംമാറ്റാൻ ശ്രമിച്ചു’; ഗുരുതര ആരോപണവുമായി സാവരിയയുടെ ബന്ധുക്കൾ

July 9, 2026
392
കള്ളാടി മണ്ണിടിച്ചിൽ: വീണ്ടും മൃതദേഹം കണ്ടെത്തി; മരണം ഏഴായി
Kerala

കള്ളാടി മണ്ണിടിച്ചിൽ: വീണ്ടും മൃതദേഹം കണ്ടെത്തി; മരണം ഏഴായി

July 9, 2026
57
Next Post
‘അധികാര മോഹം തലയ്ക്കുപിടിച്ചു; ടി കെ ഗോവിന്ദനെ പുറത്താക്കി സിപിഐഎം

‘അധികാര മോഹം തലയ്ക്കുപിടിച്ചു; ടി കെ ഗോവിന്ദനെ പുറത്താക്കി സിപിഐഎം

Recent News

മുന്‍ മന്ത്രി പരേതനായ ഇമ്പിച്ചിബാവയുടെ മകന്‍ ഇ കെ ഖലീല്‍ നിര്യാതനായി

മുന്‍ മന്ത്രി പരേതനായ ഇമ്പിച്ചിബാവയുടെ മകന്‍ ഇ കെ ഖലീല്‍ നിര്യാതനായി

July 9, 2026
180
ഉച്ചയ്ക്ക് ശേഷം വീണ്ടും കൂടി സ്വർണ്ണ വില

ഉച്ചയ്ക്ക് ശേഷം വീണ്ടും കൂടി സ്വർണ്ണ വില

July 9, 2026
55
പൊന്നാനി ബലാത്സംഗക്കേസ്: കേസെടുക്കാൻ നിർദ്ദേശം; എസ്പി, ഡിവൈഎസ്പി, എസ്എച്ച്ഒ എന്നിവർ പ്രതികൾ

പൊന്നാനി ബലാത്സംഗക്കേസ്: കേസെടുക്കാൻ നിർദ്ദേശം; എസ്പി, ഡിവൈഎസ്പി, എസ്എച്ച്ഒ എന്നിവർ പ്രതികൾ

July 9, 2026
152
E20 പെട്രോള്‍ വാഹനങ്ങളുടെ മൈലേജ് കുറച്ചേക്കും; എന്നാല്‍ എഞ്ചിന് കേടുവരുത്തില്ലെന്ന് നിതിന്‍ ഗഡ്കരി

E20 പെട്രോള്‍ വാഹനങ്ങളുടെ മൈലേജ് കുറച്ചേക്കും; എന്നാല്‍ എഞ്ചിന് കേടുവരുത്തില്ലെന്ന് നിതിന്‍ ഗഡ്കരി

July 9, 2026
16
ADVERTISEMENT
ckm news footer

CKM News delivers the latest local news from Changaramkulam, Malappuram, Kerala, along with key international stories, especially from the Middle East. Stay connected with use to stay informed with breaking news, in-depth analysis, and real-time updates.

Follow Us

©CKM NEWS- 2025

  • About Us
  • Privacy Policy
  • Disclaimer & Content Policy – CKM News
  • Terms And Conditions
  • Contact Us
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics

©CKM NEWS- 2025