• Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
Friday, October 9, 2026
CKM News
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
CKM News
No Result
View All Result
ADVERTISEMENT
Home Kerala

ശക്തമായ മഴയുണ്ടാകുമെന്ന് മുന്നറിയിപ്പ് ലഭിച്ചിട്ടും സർക്കാർ സുരക്ഷാ മുന്നൊരുക്കങ്ങൾ ചെയ്തില്ല: പിണറായി വിജയൻ

cntv team by cntv team
July 9, 2026
in Kerala
A A
ശക്തമായ മഴയുണ്ടാകുമെന്ന് മുന്നറിയിപ്പ് ലഭിച്ചിട്ടും സർക്കാർ സുരക്ഷാ മുന്നൊരുക്കങ്ങൾ ചെയ്തില്ല: പിണറായി വിജയൻ
0
SHARES
52
VIEWS
Share on WhatsappShare on Facebook
ADVERTISEMENT

തിരുവനന്തപുരം: വയനാട് കളളാടിയില്‍ മണ്ണിടിച്ചിലുണ്ടായ സ്ഥലം സന്ദര്‍ശിച്ച് പ്രതിപക്ഷ നേതാവ് പിണറായി വിജയന്‍. ക്യാമ്പിലെത്തി എല്ലാവരെയും കണ്ടെന്നും ക്യാമ്പിലുളളവര്‍ക്ക് പ്രശ്‌നങ്ങളുണ്ടെന്നും പിണറായി വിജയന്‍ പറഞ്ഞു. ജില്ലയില്‍ ശക്തമായ മഴയുണ്ടാകും എന്ന് മുന്നറിയിപ്പ് ലഭിച്ചിട്ടും യാതൊരു മുന്നൊരുക്കങ്ങളും സ്വീകരിച്ചില്ലെന്നും മഴ മുന്നറിയിപ്പ് നല്‍കാത്തത് അനാസ്ഥയാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി. ജനങ്ങളുടെ സുരക്ഷയ്ക്കായുളള മുന്നൊരുക്കങ്ങള്‍ സര്‍ക്കാര്‍ ചെയ്തില്ലെന്നും പിണറായി വിജയന്‍ ആരോപിച്ചു.’ദുരന്തമുഖം സന്ദര്‍ശിച്ചു. പദ്ധതിയുടെ ഭാഗമായി നീക്കിയ മണ്ണിന്റെ ഭാഗം കുമിഞ്ഞ് കിടക്കുന്നുണ്ട്. ക്യാമ്പിലെത്തി എല്ലാവരെയും കണ്ടു. അവര്‍ക്ക് ചില പ്രശ്‌നങ്ങളുണ്ട്. വസ്ത്രങ്ങള്‍ അടക്കമുളള കാര്യങ്ങള്‍ ലഭ്യമായിട്ടില്ല. അവരത് പരാതിയായി തന്നെ പറഞ്ഞു. സര്‍ക്കാരിന്റെ പ്രവര്‍ത്തനങ്ങള്‍ക്ക് പിന്തുണ അറിയിച്ചതാണ്. ജില്ലയില്‍ മഴ മുന്നറിയിപ്പ് നല്‍കാത്തത് അനാസ്ഥയാണ്. തീവ്രമഴ പെയ്തിട്ടും യെല്ലോ അലേര്‍ട്ട് മാത്രമാണ് നല്‍കിയത്. ആളുകളുടെ സുരക്ഷയ്ക്കായുളള മുന്നൊരുക്കങ്ങള്‍ സര്‍ക്കാര്‍ ചെയ്തില്ല. റെഡ് അലേര്‍ട്ട് പ്രഖ്യാപിച്ചത് ദുരന്തം നടന്നതിന് ശേഷം മാത്രമാണ്. മണ്ണ് നീക്കം ചെയ്യണമെന്ന് നേരത്തെ തീരുമാനിച്ചതാണ്. എന്നാല്‍ സര്‍ക്കാരോ അധികാരികളോ അതിനുളള നടപടികള്‍ സ്വീകരിച്ചില്ല. അടിയന്തര നടപടിയില്‍ വീഴ്ച സംഭവിച്ചു. ഏകോപനത്തിലും’: പിണറായി വിജയന്‍ പറഞ്ഞു.മുഖ്യമന്ത്രി വി ഡി സതീശൻ കഴിഞ്ഞ സർക്കാരിൽ താൻ ഐടി വകുപ്പ് കൈകാര്യം ചെയ്തതിനെ വിമർശിച്ചതിലും പിണറായി വിജയൻ പ്രതികരിച്ചു. മുൻപുള്ള ഇടത് മുഖ്യമന്ത്രിമാരും ഐടി വകുപ്പ് കൈകാര്യം ചെയ്തിട്ടുണ്ടെന്നും ഇതൊന്നും അറിയാതെയല്ല മുഖ്യമന്ത്രിയുടെ ചോദ്യം ചെയ്യലെന്നുമാണ് പിണറായി വിജയൻ പറഞ്ഞത്. ‘എൽഡിഎഫ് പോലെയല്ല യുഡിഎഫ്. നേരത്തെയും ഇടത് മുഖ്യമന്ത്രിമാരും ഐടി വകുപ്പ് കൈകാര്യം ചെയ്തിട്ടുണ്ട്. വിഎസ് അച്ച്യുതാനന്തനും ഇ കെ നായനാരും ഐടി വകുപ്പ് കൈകാര്യം ചെയ്തിട്ടുണ്ട്. ഇതൊന്നും അറിയാതെയല്ല മുഖ്യമന്ത്രിയുടെ ചോദ്യം ചെയ്യൽ. ഇതെല്ലാം അന്തസിന് ചേർന്നതാണോ എന്ന് സ്വയം പരിശോധിക്കണം’: പിണറായി വിജയൻ പറഞ്ഞു.അതേസമയം, കള്ളാടിയിലുണ്ടായ മണ്ണിടിച്ചിലില്‍ കാണാതായവര്‍ക്കായുള്ള തിരച്ചിലിനിടെ മൂന്ന് മൃതദേഹങ്ങൾ കൂടി കണ്ടെത്തി. സർവേയറായ ഉത്തർപ്രദേശ് സ്വദേശി സ്വദേശി അസ്ഹറുദ്ദീൻ അൻസാരിയുടെ മൃതദേഹമാണ് ഏറ്റവും ഒടുവിൽ കണ്ടെത്തിയത്. മൂന്നാമത്തെ സോണിൽ നിന്നാണ് ഇയാളുടെ മൃതദേഹം കണ്ടെത്തിയത്. ഇതോടെ മരണസംഖ്യ ആറായി. അഞ്ച് പേരെയാണ് അപകടത്തിൽ കാണാതായത്. ഇവരെ കണ്ടെത്താനുള്ള തിരച്ചിലിനിടെയാണ് മൂന്ന് പേരുടെ മൃതദേഹം കണ്ടെത്തിയത്. ഇനി രണ്ട് പേരെ കൂടി കണ്ടെത്താനുണ്ട്. ഇവർക്കായുള്ള തിരച്ചിൽ പുരോഗമിക്കുകയാണ്.

Related Posts

‘എയിംസ് വന്നില്ലെങ്കിൽ അടുത്ത തെരഞ്ഞെടുപ്പിൽ വോട്ട് ചോദിക്കില്ല’; സുരേഷ് ഗോപി
Kerala

‘എയിംസ് വന്നില്ലെങ്കിൽ അടുത്ത തെരഞ്ഞെടുപ്പിൽ വോട്ട് ചോദിക്കില്ല’; സുരേഷ് ഗോപി

October 7, 2026
107
എടപ്പാളിൽ സാമ്പത്തിക സാക്ഷരത ബോധവൽക്കരണ ക്യാമ്പിന് തുടക്കമായി
Kerala

എടപ്പാളിൽ സാമ്പത്തിക സാക്ഷരത ബോധവൽക്കരണ ക്യാമ്പിന് തുടക്കമായി

October 7, 2026
32
കെഎസ്ആർടിസി കാർഗോ സർവീസിന് തുടക്കം; മന്ത്രി സി പി ജോൺ ഫ്ലാഗ് ഓഫ് ചെയ്തു
Kerala

കെഎസ്ആർടിസി കാർഗോ സർവീസിന് തുടക്കം; മന്ത്രി സി പി ജോൺ ഫ്ലാഗ് ഓഫ് ചെയ്തു

October 7, 2026
65
പാണ്ടി കരിമ്പാറ… ഡയലോഗ് തമിഴ് സമൂഹത്തെ ആകമാനം അധിക്ഷേപിക്കുന്നു, മാപ്പ് പറഞ്ഞ് ഭാഗ്യലക്ഷ്‌മി
Entertainment

പാണ്ടി കരിമ്പാറ… ഡയലോഗ് തമിഴ് സമൂഹത്തെ ആകമാനം അധിക്ഷേപിക്കുന്നു, മാപ്പ് പറഞ്ഞ് ഭാഗ്യലക്ഷ്‌മി

October 7, 2026
155
ആലംകോട് കുടുംബാരോഗ്യ കേന്ദ്രത്തിൽ പരിരക്ഷാ ഹോം കെയർ രണ്ടാം യൂണിറ്റ് പ്രവർത്തനം ആരംഭിച്ചു
Kerala

ആലംകോട് കുടുംബാരോഗ്യ കേന്ദ്രത്തിൽ പരിരക്ഷാ ഹോം കെയർ രണ്ടാം യൂണിറ്റ് പ്രവർത്തനം ആരംഭിച്ചു

October 7, 2026
198
പട്ടാമ്പിയിൽ പാടത്ത് മീൻ പിടിക്കാനെത്തിയ വയോധികൻ പന്നിക്കെണിയിൽ നിന്ന് ഷോക്കേറ്റു മരിച്ചു
Kerala

പട്ടാമ്പിയിൽ പാടത്ത് മീൻ പിടിക്കാനെത്തിയ വയോധികൻ പന്നിക്കെണിയിൽ നിന്ന് ഷോക്കേറ്റു മരിച്ചു

October 7, 2026
157
Next Post
13 കാരിയുടെ വ്യാജ പരാതി; കസ്റ്റഡിയിലെടുത്ത വരെ മർദ്ദിച്ചെന്ന പരാതിയിൽ എസ്ഐ ജയ്മോനെ സ്ഥലം മാറ്റി

13 കാരിയുടെ വ്യാജ പരാതി; കസ്റ്റഡിയിലെടുത്ത വരെ മർദ്ദിച്ചെന്ന പരാതിയിൽ എസ്ഐ ജയ്മോനെ സ്ഥലം മാറ്റി

Recent News

മാസപ്പടി കേസ്: പിണറായി വിജയനും മുഹമ്മദ് റിയാസിനുമെതിരെ കേസെടുക്കാൻ ഹൈക്കോടതി നിർദേശം

മാസപ്പടി കേസ്: പിണറായി വിജയനും മുഹമ്മദ് റിയാസിനുമെതിരെ കേസെടുക്കാൻ ഹൈക്കോടതി നിർദേശം

October 9, 2026
25
ഷാഫി പറമ്പിലിനെ അപകീർത്തിപെടുത്തിയ ഫെയ്സ്ബുക്ക് പോസ്റ്റ്’സിപിഎം പ്രവർത്തകനെതിരെ കേസെടുത്ത് ചങ്ങരംകുളം പോലീസ്

ഷാഫി പറമ്പിലിനെ അപകീർത്തിപെടുത്തിയ ഫെയ്സ്ബുക്ക് പോസ്റ്റ്’സിപിഎം പ്രവർത്തകനെതിരെ കേസെടുത്ത് ചങ്ങരംകുളം പോലീസ്

October 9, 2026
218
പിഞ്ചുകുഞ്ഞുമായി കിണറ്റിൽ ചാടി;കുഞ്ഞ് മരിച്ചു,അമ്മയെ നാട്ടുകാർ രക്ഷിച്ചു

പിഞ്ചുകുഞ്ഞുമായി കിണറ്റിൽ ചാടി;കുഞ്ഞ് മരിച്ചു,അമ്മയെ നാട്ടുകാർ രക്ഷിച്ചു

October 9, 2026
99
കെ വി വി എസ് വ്യാപാരി കുടുംബ സുരക്ഷാ പദ്ധതിയുടെ ഫണ്ടുകൾ വിതരണം ചെയ്തു

കെ വി വി എസ് വ്യാപാരി കുടുംബ സുരക്ഷാ പദ്ധതിയുടെ ഫണ്ടുകൾ വിതരണം ചെയ്തു

October 9, 2026
26
ADVERTISEMENT
ckm news footer

CKM News delivers the latest local news from Changaramkulam, Malappuram, Kerala, along with key international stories, especially from the Middle East. Stay connected with use to stay informed with breaking news, in-depth analysis, and real-time updates.

Follow Us

©CKM NEWS- 2025

  • About Us
  • Privacy Policy
  • Disclaimer & Content Policy – CKM News
  • Terms And Conditions
  • Contact Us
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics

©CKM NEWS- 2025