• Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
Friday, October 9, 2026
CKM News
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
CKM News
No Result
View All Result
ADVERTISEMENT
Home National

E20 പെട്രോള്‍ വാഹനങ്ങളുടെ മൈലേജ് കുറച്ചേക്കും; എന്നാല്‍ എഞ്ചിന് കേടുവരുത്തില്ലെന്ന് നിതിന്‍ ഗഡ്കരി

cntv team by cntv team
July 9, 2026
in National
A A
E20 പെട്രോള്‍ വാഹനങ്ങളുടെ മൈലേജ് കുറച്ചേക്കും; എന്നാല്‍ എഞ്ചിന് കേടുവരുത്തില്ലെന്ന് നിതിന്‍ ഗഡ്കരി
0
SHARES
120
VIEWS
Share on WhatsappShare on Facebook
ADVERTISEMENT

ഇന്ധനത്തില്‍ ഉയര്‍ന്ന അളവില്‍ എഥനോള്‍ കലര്‍ത്തുന്നതിന്റെ ഫലമായി വാഹനങ്ങളുടെ ശരാശരി മൈലേജ് കുറഞ്ഞേക്കുമെന്ന് കേന്ദ്ര റോഡ് ഗതാഗത-ഹൈവേ മന്ത്രി നിതിന്‍ ഗഡ്കരി. എഥനോളിന്റെ താപമൂല്യം പെട്രോളിനേക്കാള്‍ കുറവായതിനാല്‍ ഇന്ധനത്തിലെ എഥനോളിന്റെ അളവ് കൂടുമ്പോള്‍ വാഹനങ്ങളുടെ ശരാശരി മൈലേജിനെ ബാധിക്കുമെന്നാണ് കരുതുന്നത്.

എന്നാല്‍, മിക്ക സാഹചര്യങ്ങളിലും വളരെ ചെറിയ വ്യത്യായമായിരിക്കും വരികയെന്നും ഗഡ്കരി ദി ഇന്ത്യന്‍ എക്‌സ്പ്രസിന് നല്‍കിയ അഭിമുഖത്തില്‍ വ്യക്തമാക്കി. സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്ന E20 ഇന്ധനം ഉപയോഗിച്ച് വാഹനങ്ങള്‍ക്ക് കേടുപാടുകള്‍ സംഭവിക്കുന്നു എന്ന പ്രചാരണം അതിരുകടന്നതാണെന്നും, അത് ആസൂത്രിതമായ തെറ്റായ പ്രചാരണം ആണെന്നും ഗഡ്കരി ആരോപിച്ചു.

20 ശതമാനം എഥനോളും 80 ശതമാനം പെട്രോളും അടങ്ങിയ E20 ഇന്ധനം രാജ്യവ്യാപകമായി നടപ്പാക്കുന്നതിന് മുമ്പ്, പൂനെയിലെ ഓട്ടോമോട്ടീവ് റിസര്‍ച്ച് അസോസിയേഷന്‍ ഓഫ് ഇന്ത്യ (ARAI) നടത്തിയ വിവിധ പരിശോധനകളിലും വാഹന നിര്‍മാതാക്കളുടെ പരിശോധനകളിലും അനുമതി ലഭിച്ചതിന് ശേഷമാണ് അത് നടപ്പാക്കിയതെന്ന് അദ്ദേഹം പറഞ്ഞു. പഴയ മോഡല്‍ വാഹനങ്ങളിലെ ചില ചെറിയ ഭാഗങ്ങള്‍ക്ക് നേരിയ സ്വാധീനം ഉണ്ടായേക്കാമെങ്കിലും, സര്‍വീസിനിടെ അവ മാറ്റിസ്ഥാപിക്കാന്‍ വാഹന നിര്‍മാതാക്കള്‍ക്ക് നിര്‍ദേശം നല്‍കിയതായി മന്ത്രി പറഞ്ഞു.

എഥനോളിന്റെ താപമൂല്യം പെട്രോളിനേക്കാള്‍ കുറവാണെന്നത് യാഥാര്‍ഥ്യമാണ്. എന്നാല്‍, വാഹനത്തിന്റെ മൈലേജ് ഇന്ധനത്തെ മാത്രം ആശ്രയിച്ചല്ല, വാഹനം ഓടുന്നതിന്റെ സാഹചര്യങ്ങളെയും ആശ്രയിച്ചാണെന്നും അദ്ദേഹം പറഞ്ഞു. ഡല്‍ഹി, മുംബൈ പോലുള്ള നഗരങ്ങളില്‍ നിരന്തരം ബ്രേക്ക് ചെയ്യുകയും താഴ്ന്ന ഗിയറുകളില്‍ വാഹനം ഓടിക്കുകയും ചെയ്യുന്നതിനാല്‍ മൈലേജ് സ്വാഭാവികമായും കുറയും.

അതേസമയം, ഫ്‌ലെക്‌സ്-ഫ്യൂവല്‍ എന്‍ജിനുകള്‍ക്കായി പ്രത്യേകമായി രൂപകല്‍പ്പന ചെയ്ത വാഹനങ്ങളില്‍ മൈലേജ് കാര്യക്ഷമതയ്ക്ക് പ്രശ്‌നമില്ലെന്ന് ARAI റിപ്പോര്‍ട്ട് വ്യക്തമാക്കുന്നുണ്ട്. അതിനാലാണ് ഫ്‌ലെക്‌സ്-ഫ്യൂവല്‍ എന്‍ജിന്‍ സാങ്കേതികവിദ്യ കൂടുതല്‍ പ്രോത്സാഹിപ്പിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.എഥനോള്‍ കലര്‍ന്ന ഇന്ധനമല്ല, മറിച്ച് മായം കലര്‍ന്ന ഇന്ധനമാണ് പല കേസുകളിലും എന്‍ജിന്‍ തകരാറിന് കാരണമായതെന്ന് കണ്ടെത്തിയതായും ഗഡ്കരി പറഞ്ഞു.

Related Posts

സമരകലുഷിതം ഡല്‍ഹി; രാഹുലും പ്രിയങ്കയും ഉള്‍പ്പെടെ നേതാക്കള്‍ അറസ്റ്റില്‍
National

സമരകലുഷിതം ഡല്‍ഹി; രാഹുലും പ്രിയങ്കയും ഉള്‍പ്പെടെ നേതാക്കള്‍ അറസ്റ്റില്‍

October 7, 2026
92
എയർടെൽ പോസ്റ്റ്പെയ്ഡ് പ്ലാനുകളിൽ സൗജന്യ അന്താരാഷ്ട്ര റോമിങ്
National

എയർടെൽ പോസ്റ്റ്പെയ്ഡ് പ്ലാനുകളിൽ സൗജന്യ അന്താരാഷ്ട്ര റോമിങ്

October 7, 2026
137
‘ദോശയിൽ ചത്ത എലി’: 25 ലക്ഷം രൂപ ആവശ്യപ്പെട്ട് ഭീഷണി; പണം തട്ടാൻ ശ്രമിച്ച യുവതി പിടിയിൽ
National

‘ദോശയിൽ ചത്ത എലി’: 25 ലക്ഷം രൂപ ആവശ്യപ്പെട്ട് ഭീഷണി; പണം തട്ടാൻ ശ്രമിച്ച യുവതി പിടിയിൽ

October 7, 2026
297
ലോൺ എടുത്തവർക്ക് ഇരുട്ടടി, റിപ്പോ നിരക്ക് കൂട്ടി; എഫ്‌ഡി ഉള്ളവർക്ക് നേട്ടം
National

ലോൺ എടുത്തവർക്ക് ഇരുട്ടടി, റിപ്പോ നിരക്ക് കൂട്ടി; എഫ്‌ഡി ഉള്ളവർക്ക് നേട്ടം

October 7, 2026
202
നരേന്ദ്ര മോദി വോട്ട് ചോരിയിലൂടെ രാജ്യത്തെ ഹൈജാക്ക് ചെയ്തു; ആരെയും വെറുതെ വിടില്ല എന്ന് രാഹുൽ ഗാന്ധി
National

നരേന്ദ്ര മോദി വോട്ട് ചോരിയിലൂടെ രാജ്യത്തെ ഹൈജാക്ക് ചെയ്തു; ആരെയും വെറുതെ വിടില്ല എന്ന് രാഹുൽ ഗാന്ധി

October 6, 2026
49
​ഗൾഫ് കപ്പിൽ ഇന്ന് തീപാറും ഫൈനൽ; സൗദി യുഎഇയെ നേരിടും
National

​ഗൾഫ് കപ്പിൽ ഇന്ന് തീപാറും ഫൈനൽ; സൗദി യുഎഇയെ നേരിടും

October 6, 2026
57
Next Post
പൊന്നാനി ബലാത്സംഗക്കേസ്: കേസെടുക്കാൻ നിർദ്ദേശം; എസ്പി, ഡിവൈഎസ്പി, എസ്എച്ച്ഒ എന്നിവർ പ്രതികൾ

പൊന്നാനി ബലാത്സംഗക്കേസ്: കേസെടുക്കാൻ നിർദ്ദേശം; എസ്പി, ഡിവൈഎസ്പി, എസ്എച്ച്ഒ എന്നിവർ പ്രതികൾ

Recent News

മാസപ്പടി കേസ്: പിണറായി വിജയനും മുഹമ്മദ് റിയാസിനുമെതിരെ കേസെടുക്കാൻ ഹൈക്കോടതി നിർദേശം

മാസപ്പടി കേസ്: പിണറായി വിജയനും മുഹമ്മദ് റിയാസിനുമെതിരെ കേസെടുക്കാൻ ഹൈക്കോടതി നിർദേശം

October 9, 2026
25
ഷാഫി പറമ്പിലിനെ അപകീർത്തിപെടുത്തിയ ഫെയ്സ്ബുക്ക് പോസ്റ്റ്’സിപിഎം പ്രവർത്തകനെതിരെ കേസെടുത്ത് ചങ്ങരംകുളം പോലീസ്

ഷാഫി പറമ്പിലിനെ അപകീർത്തിപെടുത്തിയ ഫെയ്സ്ബുക്ക് പോസ്റ്റ്’സിപിഎം പ്രവർത്തകനെതിരെ കേസെടുത്ത് ചങ്ങരംകുളം പോലീസ്

October 9, 2026
215
പിഞ്ചുകുഞ്ഞുമായി കിണറ്റിൽ ചാടി;കുഞ്ഞ് മരിച്ചു,അമ്മയെ നാട്ടുകാർ രക്ഷിച്ചു

പിഞ്ചുകുഞ്ഞുമായി കിണറ്റിൽ ചാടി;കുഞ്ഞ് മരിച്ചു,അമ്മയെ നാട്ടുകാർ രക്ഷിച്ചു

October 9, 2026
99
കെ വി വി എസ് വ്യാപാരി കുടുംബ സുരക്ഷാ പദ്ധതിയുടെ ഫണ്ടുകൾ വിതരണം ചെയ്തു

കെ വി വി എസ് വ്യാപാരി കുടുംബ സുരക്ഷാ പദ്ധതിയുടെ ഫണ്ടുകൾ വിതരണം ചെയ്തു

October 9, 2026
25
ADVERTISEMENT
ckm news footer

CKM News delivers the latest local news from Changaramkulam, Malappuram, Kerala, along with key international stories, especially from the Middle East. Stay connected with use to stay informed with breaking news, in-depth analysis, and real-time updates.

Follow Us

©CKM NEWS- 2025

  • About Us
  • Privacy Policy
  • Disclaimer & Content Policy – CKM News
  • Terms And Conditions
  • Contact Us
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics

©CKM NEWS- 2025