• Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
Thursday, July 9, 2026
CKM News
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
CKM News
No Result
View All Result
ADVERTISEMENT
Home Kerala

ഡോ. വന്ദനാദാസ് വധക്കേസ്; പ്രതി കുറ്റക്കാരനെന്ന് കോടതി, ശിക്ഷാവിധി വ്യാഴാഴ്ച

ckmnews by ckmnews
March 17, 2026
in Kerala
A A
ഡോ. വന്ദനാദാസ് വധക്കേസ്; പ്രതി കുറ്റക്കാരനെന്ന് കോടതി, ശിക്ഷാവിധി വ്യാഴാഴ്ച
0
SHARES
167
VIEWS
Share on WhatsappShare on Facebook
ADVERTISEMENT

കൊല്ലം: കൊട്ടാരക്കര താലൂക്ക് ആശുപത്രിയിൽ ഡോ. വന്ദനാദാസ് കൊല്ലപ്പെട്ട കേസിൽ പ്രതി കുറ്റക്കാരനെന്ന് കൊല്ലം അഡീഷണൽ സെഷൻസ് കോടതി. ശിക്ഷാവിധി മാർച്ച് 19 വ്യാഴാഴ്ച. കുടവട്ടൂർ സ്വദേശിയും അധ്യാപകനുമായ സന്ദീപാണ് കേസിലെ ഏകപ്രതി. ആശുപത്രിസുരക്ഷയെപ്പറ്റി ഏറെ ചർച്ചകൾക്ക് വഴിവെച്ച കേസായിരുന്നു ഇത്.2023 മേയ് 10-ന് കൊട്ടാരക്കര താലൂക്ക് ആശുപത്രിയിൽവെച്ചാണ് മീയണ്ണൂർ അസീസിയ മെഡിക്കൽ കോളേജിലെ വിദ്യാർഥിനിയായിരുന്ന വന്ദനാദാസിനെ സന്ദീപ് കുത്തിക്കൊലപ്പെടുത്തിയത്. കൊല്ലം റൂറൽ ക്രൈംബ്രാഞ്ച് ഡിവൈ.എസ്.പി. എം.എം. ജോസിന്റെ നേതൃത്വത്തിലുള്ള സംഘമാണ് കേസ് അന്വേഷിച്ച് 90 ദിവസത്തിനുള്ളിൽ കുറ്റപത്രം സമർപ്പിച്ചത്.കൊലക്കേസിൽ പ്രതിയായ സന്ദീപിനെ ജോലിയിൽനിന്ന് പിരിച്ചുവിടുകയും ചെയ്തു. കൊല്ലം അഡീഷണൽ സെഷൻസ് കോടതിയിൽ കേസിന്റെ വിചാരണ തുടങ്ങുമ്പോൾ സന്ദീപ് സുപ്രീംകോടതിയിൽ ജാമ്യാപേക്ഷ സമർപ്പിച്ചിരുന്നു. തുടർന്ന് ഇയാളുടെ മാനസികനില പരിശോധനയടക്കം നടന്നു. വിചാരണയ്ക്കു തടസ്സമില്ലെന്ന് കണ്ടെത്തിയതോടെ സാക്ഷിവിസ്താരമടക്കമുള്ളവ നടന്നു.22 തൊണ്ടിമുതലുകളും 27 രേഖകളും കോടതിയിൽ ഹാജരാക്കി. എഴുപതിലധികം സാക്ഷികളെ വിസ്തരിച്ചതിൽ അൻപതുപേരും ഡോക്ടർമാരായിരുന്നെന്ന അപൂർവതയും കേസിലുണ്ട്. പ്രതിക്ക് പരമാവധി ശിക്ഷ നൽകണമെന്ന ആവശ്യമാണ് പ്രോസിക്യൂഷൻ മുന്നോട്ടുവെച്ചിട്ടുള്ളത്. ഡോ. വന്ദനയെ കൊലപ്പെടുത്തിയതിന് കൊലപാതകക്കുറ്റവും സാക്ഷികളെ ദേഹോപദ്രവം ഏൽപ്പിച്ചതിന് വധശ്രമവും ചുമത്തിയിട്ടുണ്ട്.സർക്കാർ ജീവനക്കാരായ സാക്ഷികളുടെ ഔദ്യോഗിക കൃത്യനിർവഹണം തടസ്സപ്പെടുത്തിയതിനും ആശുപത്രി ജീവനക്കാരെ ആക്രമിച്ചതിനും തെളിവ് നശിപ്പിക്കാൻ ശ്രമിച്ചതിനും വിവിധ വകുപ്പുകൾ പ്രകാരമുള്ള കുറ്റങ്ങളാണ് പ്രതിക്കുമേൽ ചുമത്തിയിട്ടുള്ളത്.

Related Posts

13 കാരിയുടെ വ്യാജ പരാതി; കസ്റ്റഡിയിലെടുത്ത വരെ മർദ്ദിച്ചെന്ന പരാതിയിൽ എസ്ഐ ജയ്മോനെ സ്ഥലം മാറ്റി
Kerala

13 കാരിയുടെ വ്യാജ പരാതി; കസ്റ്റഡിയിലെടുത്ത വരെ മർദ്ദിച്ചെന്ന പരാതിയിൽ എസ്ഐ ജയ്മോനെ സ്ഥലം മാറ്റി

July 9, 2026
30
ശക്തമായ മഴയുണ്ടാകുമെന്ന് മുന്നറിയിപ്പ് ലഭിച്ചിട്ടും സർക്കാർ സുരക്ഷാ മുന്നൊരുക്കങ്ങൾ ചെയ്തില്ല: പിണറായി വിജയൻ
Kerala

ശക്തമായ മഴയുണ്ടാകുമെന്ന് മുന്നറിയിപ്പ് ലഭിച്ചിട്ടും സർക്കാർ സുരക്ഷാ മുന്നൊരുക്കങ്ങൾ ചെയ്തില്ല: പിണറായി വിജയൻ

July 9, 2026
16
‘തലമുതൽ കാൽവരെ തല്ലിച്ചതച്ചു, മതംമാറ്റാൻ ശ്രമിച്ചു’; ഗുരുതര ആരോപണവുമായി സാവരിയയുടെ ബന്ധുക്കൾ
Kerala

‘തലമുതൽ കാൽവരെ തല്ലിച്ചതച്ചു, മതംമാറ്റാൻ ശ്രമിച്ചു’; ഗുരുതര ആരോപണവുമായി സാവരിയയുടെ ബന്ധുക്കൾ

July 9, 2026
351
കള്ളാടി മണ്ണിടിച്ചിൽ: വീണ്ടും മൃതദേഹം കണ്ടെത്തി; മരണം ഏഴായി
Kerala

കള്ളാടി മണ്ണിടിച്ചിൽ: വീണ്ടും മൃതദേഹം കണ്ടെത്തി; മരണം ഏഴായി

July 9, 2026
52
സത്യപ്രതിജ്ഞ ചെയ്യാം; കൗൺസിലർ സുഗതന് ഇടക്കാല ജാമ്യം അനുവദിച്ച് കോടതി
Kerala

സത്യപ്രതിജ്ഞ ചെയ്യാം; കൗൺസിലർ സുഗതന് ഇടക്കാല ജാമ്യം അനുവദിച്ച് കോടതി

July 9, 2026
68
കോഴിക്കോട് റെയിൽവേ സ്റ്റേഷനിലെ ക്ലോക്ക് ടവർ തകർന്നുവീണു; ദുരന്തം ഒഴിവായത് തലനാരിഴയ്ക്ക്‌
Kerala

കോഴിക്കോട് റെയിൽവേ സ്റ്റേഷനിലെ ക്ലോക്ക് ടവർ തകർന്നുവീണു; ദുരന്തം ഒഴിവായത് തലനാരിഴയ്ക്ക്‌

July 9, 2026
112
Next Post
‘നമ്മക്ക് നിലയും വിലയുമൊന്നുമില്ല, എന്നെ ആരും ചർച്ചയ്ക്ക് വിളിച്ചിട്ടില്ല’; ഡൽഹിയിലെത്തി സുധാകരൻ

'നമ്മക്ക് നിലയും വിലയുമൊന്നുമില്ല, എന്നെ ആരും ചർച്ചയ്ക്ക് വിളിച്ചിട്ടില്ല'; ഡൽഹിയിലെത്തി സുധാകരൻ

Recent News

കുംഭാര ഗ്രാമ നിവാസികളുടെ ദുരവസ്ഥയ്ക്ക് പരിഹാരം കാണും;കെ പി നൗഷാദലി എം എൽ എ

കുംഭാര ഗ്രാമ നിവാസികളുടെ ദുരവസ്ഥയ്ക്ക് പരിഹാരം കാണും;കെ പി നൗഷാദലി എം എൽ എ

July 9, 2026
27
13 കാരിയുടെ വ്യാജ പരാതി; കസ്റ്റഡിയിലെടുത്ത വരെ മർദ്ദിച്ചെന്ന പരാതിയിൽ എസ്ഐ ജയ്മോനെ സ്ഥലം മാറ്റി

13 കാരിയുടെ വ്യാജ പരാതി; കസ്റ്റഡിയിലെടുത്ത വരെ മർദ്ദിച്ചെന്ന പരാതിയിൽ എസ്ഐ ജയ്മോനെ സ്ഥലം മാറ്റി

July 9, 2026
30
ശക്തമായ മഴയുണ്ടാകുമെന്ന് മുന്നറിയിപ്പ് ലഭിച്ചിട്ടും സർക്കാർ സുരക്ഷാ മുന്നൊരുക്കങ്ങൾ ചെയ്തില്ല: പിണറായി വിജയൻ

ശക്തമായ മഴയുണ്ടാകുമെന്ന് മുന്നറിയിപ്പ് ലഭിച്ചിട്ടും സർക്കാർ സുരക്ഷാ മുന്നൊരുക്കങ്ങൾ ചെയ്തില്ല: പിണറായി വിജയൻ

July 9, 2026
16
‘തലമുതൽ കാൽവരെ തല്ലിച്ചതച്ചു, മതംമാറ്റാൻ ശ്രമിച്ചു’; ഗുരുതര ആരോപണവുമായി സാവരിയയുടെ ബന്ധുക്കൾ

‘തലമുതൽ കാൽവരെ തല്ലിച്ചതച്ചു, മതംമാറ്റാൻ ശ്രമിച്ചു’; ഗുരുതര ആരോപണവുമായി സാവരിയയുടെ ബന്ധുക്കൾ

July 9, 2026
351
ADVERTISEMENT
ckm news footer

CKM News delivers the latest local news from Changaramkulam, Malappuram, Kerala, along with key international stories, especially from the Middle East. Stay connected with use to stay informed with breaking news, in-depth analysis, and real-time updates.

Follow Us

©CKM NEWS- 2025

  • About Us
  • Privacy Policy
  • Disclaimer & Content Policy – CKM News
  • Terms And Conditions
  • Contact Us
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics

©CKM NEWS- 2025