• Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
Saturday, October 10, 2026
CKM News
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
CKM News
No Result
View All Result
ADVERTISEMENT
Home Business

ഇനിയങ്ങോട്ട് സ്വര്‍ണത്തെ പിടിച്ചാല്‍ കിട്ടില്ല; ഇന്ന് വിലയില്‍ വര്‍ധനവ്

ckmnews by ckmnews
March 17, 2026
in Business
A A
ഇനിയങ്ങോട്ട് സ്വര്‍ണത്തെ പിടിച്ചാല്‍ കിട്ടില്ല; ഇന്ന് വിലയില്‍ വര്‍ധനവ്
0
SHARES
410
VIEWS
Share on WhatsappShare on Facebook
ADVERTISEMENT

കഴിഞ്ഞ കുറച്ച് ദിവസങ്ങളായി കേരളത്തില്‍ സ്വര്‍ണവില കുറഞ്ഞുകൊണ്ടിരിക്കുകയായിരുന്നു. ഇന്നലെ രണ്ട് തവണയാണ് വില കുറഞ്ഞത്. പശ്ചിമേഷ്യയിലെ യുദ്ധത്തിന്റെ സാഹചര്യത്തില്‍ ആദ്യ ദിവസങ്ങളില്‍ സ്വര്‍ണവില കുത്തനെ കൂടിയിരുന്നു. പിന്നീട് ക്രൂഡ് ഓയിലിന്റെ വില വന്‍തോതില്‍ ഉയര്‍ന്നതും ഡോളര്‍ ശക്തിപ്രാപിച്ചതും സ്വര്‍ണത്തിന് തിരിച്ചടിയാകുകയായിരുന്നു. നിലവിലെ സാഹചര്യത്തില്‍ വില ഇനി കൂടാനാണ് സാധ്യതയെന്നാണ് വിപണി വിദഗ്ധര്‍ പറയുന്നത്. ഇപ്പോഴത്തെ സാഹചര്യത്തിലെ വിലക്കുറവിനെ പ്രതീക്ഷയോടെ കാണാന്‍ സാധിക്കില്ല. ഇന്നത്തെ വില വര്‍ധനവ് ചിലപ്പോള്‍ ഇനി മുന്നോട്ടുള്ള വിലക്കൂടുതലിന്റെ തുടക്കമാകാനാണ് സാധ്യത.സംസ്ഥാനത്ത് ഇന്ന് സ്വര്‍ണവില കൂടി. തുടര്‍ച്ചയായ ഏഴ് തവണത്തെ കുറവിന് ശേഷമാണ് ഇന്ന് വില വര്‍ധിച്ചത്. ഒരു പവന്‍ 22 കാരറ്റ് സ്വര്‍ണത്തിന് 1,16,320 രൂപയാണ് ഇന്നത്തെ വിപണിവില. ഒരു ഗ്രാമിന് 14,540 രൂപയും. കഴിഞ്ഞ ദിവസവുമായി തട്ടിച്ച് നോക്കുമ്പോള്‍ പവന് 880 രൂപയുടെയും ഗ്രാമിന് 110 രൂപയുടെയും വ്യത്യാസമുണ്ടായിട്ടുണ്ട്. ഇന്നലെ 1,15,440 രൂപയിലാണ് ഒടുവില്‍ വ്യാപാരം നടന്നത്.18 കാരറ്റ് സ്വര്‍ണത്തിനും വിലയില്‍ വ്യത്യാസമുണ്ട്. 18 കാരറ്റ് ഒരു ഗ്രാം സ്വര്‍ണത്തിന് 11,945 രൂപയും പവന് 95,560 രൂപയുമാണ് ഇന്നത്തെ വില. ഇന്നലത്തെ വിലയുമായി താരതമ്യപ്പെടുത്തുമ്പോള്‍ ഗ്രാമിന് 90 രൂപയുടെ വ്യത്യാസം ഉണ്ടായിട്ടുണ്ട്. വെള്ളിവിലയിലും കൂടുതല്‍ ഉണ്ടായിട്ടുണ്ട്. ഒരു ഗ്രാമിന് 270 രൂപയും 10 ഗ്രാമിന് 2,700 രൂപയുമായിരുന്ന വെള്ളിവില ഇന്ന് ഗ്രാമിന് 275 രൂപയും 10 ഗ്രാമിന് 2750 രൂപയുമായി ആയി കൂടിയിട്ടുണ്ട്.

Related Posts

സംസ്ഥാനത്ത് സ്വർണവിലയിൽ ഇടിവ്
Business

സംസ്ഥാനത്ത് സ്വർണവിലയിൽ ഇടിവ്

October 7, 2026
202
ഫോബ്സ് ഇന്ത്യ അതിസമ്പന്ന പട്ടിക; ഗൗതം അദാനി ഒന്നാമത്, മലയാളികളിൽ മുത്തൂറ്റ് ഫിനാൻസും എം.എ യൂസഫലിയും
Business

ഫോബ്സ് ഇന്ത്യ അതിസമ്പന്ന പട്ടിക; ഗൗതം അദാനി ഒന്നാമത്, മലയാളികളിൽ മുത്തൂറ്റ് ഫിനാൻസും എം.എ യൂസഫലിയും

October 3, 2026
101
സംസ്ഥാനത്ത് സ്വർണവിലയിൽ ഇന്ന് ഇടിവ്
Business

സംസ്ഥാനത്ത് സ്വർണവിലയിൽ ഇന്ന് ഇടിവ്

October 3, 2026
176
സ്വർണ്ണ വിലയിൽ വർദ്ധനവ്
Business

സ്വർണ്ണ വിലയിൽ വർദ്ധനവ്

October 2, 2026
203
ഏപ്രിൽ മുതൽ വാഹനങ്ങൾക്ക് ഇന്ധനക്ഷമത കർശനം: കഫെ മാനദണ്ഡങ്ങൾ പുറത്തിറക്കി കേന്ദ്രം
Business

സംസ്ഥാനത്ത് സ്വർണ്ണ വിലയിൽ കുറവ്

October 1, 2026
116
താഴേയ്ക്കുപോയ സ്വർണവില തിരിച്ചുകയറി; ഇന്ന് പവന് കൂടിയത് 560 രൂപ
Business

താഴേയ്ക്കുപോയ സ്വർണവില തിരിച്ചുകയറി; ഇന്ന് പവന് കൂടിയത് 560 രൂപ

September 30, 2026
134
Next Post
ജി സുധാകരനെ പിന്തുണയ്ക്കുന്നതിൽ പ്രതിഷേധിച്ച് രാജി; കെപിസിസി ജനറൽ സെക്രട്ടറി ബിജെപിയിൽ ചേർന്നു

ജി സുധാകരനെ പിന്തുണയ്ക്കുന്നതിൽ പ്രതിഷേധിച്ച് രാജി; കെപിസിസി ജനറൽ സെക്രട്ടറി ബിജെപിയിൽ ചേർന്നു

Recent News

സിജെപി സ്ഥാപകൻ അഭിജീത് ദീപ്കെയുടെ മുത്തശ്ശി അന്തരിച്ചു; മഹാരാഷ്ട്രയിലേക്ക് തിരികെ പോകാൻ ദീപ്കെയ്ക്ക് പൊലീസ് അനുവാദം നൽകിയതായി സൂചന

സിജെപി സ്ഥാപകൻ അഭിജീത് ദീപ്കെയുടെ മുത്തശ്ശി അന്തരിച്ചു; മഹാരാഷ്ട്രയിലേക്ക് തിരികെ പോകാൻ ദീപ്കെയ്ക്ക് പൊലീസ് അനുവാദം നൽകിയതായി സൂചന

October 10, 2026
37
കെ പി എസ് എ സഹോദയ കലോത്സവം’ 944 പോയിന്റോടെ എം എച്ച് ഇംഗ്ലീഷ് സ്കൂള്‍ ഒന്നാം സ്ഥാനത്ത്

കെ പി എസ് എ സഹോദയ കലോത്സവം’ 944 പോയിന്റോടെ എം എച്ച് ഇംഗ്ലീഷ് സ്കൂള്‍ ഒന്നാം സ്ഥാനത്ത്

October 10, 2026
106
നഴ്‌സിങ് വിദ്യാർത്ഥിയും സുഹൃത്തും പെരിന്തൽമണ്ണയിലെ ലോഡ്‌ജിൽ നിന്നും പിടിയിൽ; ഇരുവരുടെയും കൈവശം 11.63 ഗ്രാം എംഡിഎംഎ; അറസ്റ്റിൽ

നഴ്‌സിങ് വിദ്യാർത്ഥിയും സുഹൃത്തും പെരിന്തൽമണ്ണയിലെ ലോഡ്‌ജിൽ നിന്നും പിടിയിൽ; ഇരുവരുടെയും കൈവശം 11.63 ഗ്രാം എംഡിഎംഎ; അറസ്റ്റിൽ

October 10, 2026
350
ലോക തപാൽ ദിനം: നന്നംമുക്ക് പോസ്റ്റ് ഓഫീസ് സന്ദർശിച്ച് പെരുമുക്ക് എ എം എൽ പി സ്കൂളിലെ നല്ലപാഠം ക്ലബ്ബ് വിദ്യാർത്ഥികൾ

ലോക തപാൽ ദിനം: നന്നംമുക്ക് പോസ്റ്റ് ഓഫീസ് സന്ദർശിച്ച് പെരുമുക്ക് എ എം എൽ പി സ്കൂളിലെ നല്ലപാഠം ക്ലബ്ബ് വിദ്യാർത്ഥികൾ

October 10, 2026
36
ADVERTISEMENT
ckm news footer

CKM News delivers the latest local news from Changaramkulam, Malappuram, Kerala, along with key international stories, especially from the Middle East. Stay connected with use to stay informed with breaking news, in-depth analysis, and real-time updates.

Follow Us

©CKM NEWS- 2025

  • About Us
  • Privacy Policy
  • Disclaimer & Content Policy – CKM News
  • Terms And Conditions
  • Contact Us
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics

©CKM NEWS- 2025