തിരുവനന്തപുരം: രണ്ട് ദിവസത്തെ തുടർച്ചയായ ഇടിവിന് പിന്നാലെ സംസ്ഥാനത്ത് സ്വർണവിലയിൽ ഇന്ന് വർദ്ധനവ് രേഖപ്പെടുത്തി. ഒരു ഗ്രാമിന് 70 രൂപ വർദ്ധിച്ച് 13,710 രൂപയിലെത്തി. പവന് 560 രൂപ ഉയർന്ന് 1,09,680 രൂപയായി. ഇന്നലെ ഗ്രാമിന് 125 രൂപ കുറഞ്ഞ് 13,640 രൂപയും പവന് 1000 രൂപ കുറഞ്ഞ് 1,09,120 രൂപയുമായിരുന്നു.
സെപ്തംബർ മാസത്തെ ഏറ്റവും കുറഞ്ഞ നിരക്കാണ് ഇന്നലെ രേഖപ്പെടുത്തിയത്. കഴിഞ്ഞ നാല് ദിവസം കൊണ്ട് പവന് 2,960 രൂപയാണ് കുറഞ്ഞത്. പിന്നാലെയാണ് ഇന്ന് വിലയിൽ വർദ്ധനവ് രേഖപ്പെടുത്തിയത്. അന്താരാഷ്ട്ര വിലയിൽ വരുന്ന മാറ്റങ്ങളാണ് കേരളത്തിലെ സ്വർണവിലയിൽ പ്രതിഫലിക്കുന്നത്.ഇന്നലെ ഔൺസ് സ്വർണ വില 1.70 ശതമാനം ഉയർന്ന് 4,185.25 ഡോളറിലെത്തിയിരുന്നു. എണ്ണവിലയിലുണ്ടായ വൻ ഇടിവും സ്വർണവില പെട്ടെന്ന് തിരികെ കയറാൻ കാരണമായി. ആഗോള രാഷ്ട്രീയ ആശങ്കകളും എണ്ണവില വർദ്ധന മൂലമുണ്ടാകുന്ന പണപ്പെരുപ്പ ഭീതികളും സ്വർണവില കൂടുതൽ ഉയരുന്നതിനെ തടയുമെന്നാണ് വിദഗ്ധർ പറയുന്നത്. ഈ സാഹചര്യത്തിൽ ഇന്ത്യൻ മാർക്കറ്റിൽ സ്വർണവിലയിൽ നിരന്തര മാറ്റങ്ങൾ തുടരാൻ സാദ്ധ്യതയുണ്ട്.
വെള്ളിവിലസംസ്ഥാനത്ത് വെള്ളിവിലയിൽ മാറ്റമില്ലാതെ തുടരുകയാണ്. ഇന്ന് ഗ്രാമിന് 245 രൂപയാണ് വില. 10 ഗ്രാമിന് 2,450 രൂപയിലാണ് വ്യാപാരം നടക്കുന്നത്.







