വളയംകുളം : എ.എച്ച്.എം ജി.എച്ച്.എസ്.എസ് കോക്കൂരിലെ വിദ്യാർത്ഥികൾക്കായി പുതിയ ഔട്ട്‌ഡോർ ബെഞ്ചുകൾ സമ്മാനിച്ചു. സ്കൂളിലെ പൂർവവിദ്യാർത്ഥി ബാച്ചുകളായ 1978–79 എസ്.എസ്.എൽ.സി ബാച്ച്, 1985–86 എസ്.എസ്.എൽ.സി ബാച്ച്, ഹെല മാർട്ട് സൂപ്പർമാർക്കറ്റ്, സ്കൂൾ സ്റ്റാഫ് എന്നിവർ സംയുക്തമായാണ് ബെഞ്ചുകൾ നൽകിയത്.
വിദ്യാർത്ഥികൾക്ക് ഒഴിവുസമയങ്ങളിൽ വിശ്രമിക്കാനും പഠനാനുബന്ധ പ്രവർത്തനങ്ങളിൽ ഏർപ്പെടാനും സൗകര്യമൊരുക്കുന്നതിന്റെ ഭാഗമായാണ് ഔട്ട്‌ഡോർ ബെഞ്ചുകൾ സജ്ജീകരിച്ചത്. സ്കൂളിന്റെ ഭൗതിക സാഹചര്യങ്ങൾ മെച്ചപ്പെടുത്തുന്നതിനും വികസന പ്രവർത്തനങ്ങളിലും പങ്കാളികളായ പൂർവവിദ്യാർത്ഥി ബാച്ചുകളെയും ഹെല മാർട്ട് മാനേജ്‌മെന്റിനെയും സ്റ്റാഫിനെയും സ്കൂൾ അധികൃതർ നന്ദിയും അഭിനന്ദനവും അറിയിച്ചു.









