ചങ്ങരംകുളം മുറ്റം നാടക വേദി അരങ്ങിൽ അവതരിപ്പിക്കുന്ന ഷോക്ട്രീറ്റ്മെന്റ് എന്ന ആക്ഷേപഹാസ്യ ഏകാങ്ക നാടകത്തിന്റെ പരിശീലനം നാടക നടനും ഫോട്ടോഗ്രാഫറുമായ ശ്രീധരൻ വേളയാട്ട് ഉദ്ഘാടനം ചെയ്തു.മുറ്റം നാടക വേദി സെക്രട്ടറിസോമൻ ചെമ്പ്രേത്ത് സ്വഗതം പറഞ്ഞു.പ്രസിഡന്റ് ഷൺമുഖൻ വേളയാട്ട് അധ്യക്ഷത വഹിച്ചു. ടി രാമദാസ് രാജൻ ആലങ്കോട് മുസ്തഫ കെ വി ബാബു മൂക്കുതല സുരേഷ് കാഞ്ഞിയൂർ രഞ്ജിത്ത് മലമക്കാവ് ഷീബകൃഷ്ണൻ എം വി രവീന്ദ്രൻ എന്നിവർ സംസാരിച്ചു.ഉത്സവങ്ങൾക്കും വാർഷികങ്ങൾക്കും അവതരിപ്പിക്കാനായി തയ്യാറാക്കുന്ന നാടകം മാർച്ച് ആദ്യവാരത്തിൽ അരങ്ങേറും.











