• Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
Friday, October 9, 2026
CKM News
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
CKM News
No Result
View All Result
ADVERTISEMENT
Home Kerala

സാമൂഹിക ജീവിതത്തെ സുരക്ഷിതമാക്കാന്‍ മലപ്പുറത്തിന്റെ സൗഹൃദാന്തരീക്ഷം രാജ്യം മാതൃകയാക്കണം; കാന്തപുരം

cntv team by cntv team
January 8, 2026
in Kerala
A A
സാമൂഹിക ജീവിതത്തെ സുരക്ഷിതമാക്കാന്‍ മലപ്പുറത്തിന്റെ സൗഹൃദാന്തരീക്ഷം രാജ്യം മാതൃകയാക്കണം; കാന്തപുരം
0
SHARES
54
VIEWS
Share on WhatsappShare on Facebook
ADVERTISEMENT

മലപ്പുറം: സാമൂഹിക ജീവിതത്തെ സുരക്ഷിതമാക്കാന്‍ മലപ്പുറത്തിന്റെ സൗഹൃദാന്തരീക്ഷം രാജ്യം മാതൃകയാക്കണമെന്ന് കേരള മുസ്‌ലിം ജമാഅത്ത് പ്രസിഡന്റ് കാന്തപുരം എ പി അബൂബക്കര്‍ മുസ്‌ലിയാര്‍. കേരള യാത്രക്ക് അരീക്കോട് നല്‍കിയ സ്വീകരണത്തില്‍ സംസാരിക്കുകയായിരുന്നു ജാഥാ ക്യാപ്റ്റന്‍ കൂടിയായ അദ്ദേഹം.മലപ്പുറത്തെ തെറ്റായ മുന്‍വിധിയോടെ സമീപിക്കുന്ന രീതിയുണ്ട്. അതിന്റെ ഭാഗമായി ഭീകരരായി ചിത്രീകരിക്കുകയും അപഹസിക്കുകയും ഇകഴ്ത്തുകയും ചെയ്യുന്നു. അതിനെയൊക്കെ വിവേകത്തോടെ സമീപിച്ചവരാണ് മലപ്പുറത്തുകാര്‍. വ്യാജപ്രചരണങ്ങള്‍ക്കെതിരെ സ്‌നേഹത്തിലൂടെ മറുപടി നല്‍കിയവരാണെന്നും കാന്തപുരം പറഞ്ഞു.രാപകല്‍ അധ്വാനിച്ചുപഠിച്ച് നേട്ടങ്ങളുണ്ടാക്കിയ ജില്ലയിലെ വിദ്യാര്‍ത്ഥികളെ അധിക്ഷേപിക്കുന്നതിന് പകരം അഭിനന്ദിക്കാനാണ് നേതാക്കള്‍ തയ്യാറാകേണ്ടതെന്നും കാന്തപുരം പറഞ്ഞു.മലപ്പുറം ജില്ല വിഭജിക്കണമെന്ന ആവശ്യവുമായി കാന്തപുരം വിഭാഗം രംഗത്തെത്തിയിരുന്നു. പ്രസ്താവനയിലൂടെയായിരുന്നു നേതാക്കള്‍ ആവശ്യം ഉന്നയിച്ചത്. കേരള യാത്ര മലപ്പുറം ജില്ലയില്‍ എത്തിയപ്പോള്‍, കേരള മുസ്ലിം ജമാഅത്ത് സംസ്ഥാന ജനറല്‍ സെക്രട്ടറിയും യാത്രയുടെ ഉപനായകനുമായ സയ്യിദ് ഇബ്രാഹിമുല്‍ ഖലീല്‍ അല്‍ ബുഖാരി തങ്ങള്‍ പ്രസ്താവന വായിക്കുകയായിരുന്നു. ജില്ലാ വിഭജനം മതത്തിന്റെ കണ്ണിലൂടെ കാണരുതെന്നും മലപ്പുറം ജില്ലക്കാരുടെ ആവശ്യമായി അതിനെ കാണണമെന്നും ഖലീല്‍ ബുഖാരി തങ്ങള്‍ പറഞ്ഞു.’ജില്ലാ വിഭജനം എന്നത് റവന്യൂ സൗകര്യങ്ങള്‍ക്ക് വേണ്ടിയുളളതാണ്. അല്ലാതെ അത് ഫെഡറല്‍ സംവിധാനത്തിന്റെ ലംഘനമല്ല. ജില്ലകളെ പുനക്രമീകരിക്കുന്നത് മതപരമായ കണ്ണിലൂടെ കാണുന്നത് തെറ്റായ പ്രവണതയാണ്. കേരളത്തിലെ മുഴുവന്‍ ജില്ലകളുടെയും ജനസംഖ്യാപരവും ഭൂമിശാസ്ത്രപരവുമായ അവസ്ഥകള്‍ സൂഷ്മമായി പഠിച്ചുകൊണ്ടുളള പുനഃസംഘടനയാണ് വേണ്ടത്’: ഖലീല്‍ ബുഖാരി തങ്ങള്‍ പറഞ്ഞു. മലപ്പുറം ജില്ലക്കാരുടെ ആവശ്യമായി ഇതിനെ കാണണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

Related Posts

‘എയിംസ് വന്നില്ലെങ്കിൽ അടുത്ത തെരഞ്ഞെടുപ്പിൽ വോട്ട് ചോദിക്കില്ല’; സുരേഷ് ഗോപി
Kerala

‘എയിംസ് വന്നില്ലെങ്കിൽ അടുത്ത തെരഞ്ഞെടുപ്പിൽ വോട്ട് ചോദിക്കില്ല’; സുരേഷ് ഗോപി

October 7, 2026
106
എടപ്പാളിൽ സാമ്പത്തിക സാക്ഷരത ബോധവൽക്കരണ ക്യാമ്പിന് തുടക്കമായി
Kerala

എടപ്പാളിൽ സാമ്പത്തിക സാക്ഷരത ബോധവൽക്കരണ ക്യാമ്പിന് തുടക്കമായി

October 7, 2026
32
കെഎസ്ആർടിസി കാർഗോ സർവീസിന് തുടക്കം; മന്ത്രി സി പി ജോൺ ഫ്ലാഗ് ഓഫ് ചെയ്തു
Kerala

കെഎസ്ആർടിസി കാർഗോ സർവീസിന് തുടക്കം; മന്ത്രി സി പി ജോൺ ഫ്ലാഗ് ഓഫ് ചെയ്തു

October 7, 2026
64
പാണ്ടി കരിമ്പാറ… ഡയലോഗ് തമിഴ് സമൂഹത്തെ ആകമാനം അധിക്ഷേപിക്കുന്നു, മാപ്പ് പറഞ്ഞ് ഭാഗ്യലക്ഷ്‌മി
Entertainment

പാണ്ടി കരിമ്പാറ… ഡയലോഗ് തമിഴ് സമൂഹത്തെ ആകമാനം അധിക്ഷേപിക്കുന്നു, മാപ്പ് പറഞ്ഞ് ഭാഗ്യലക്ഷ്‌മി

October 7, 2026
151
ആലംകോട് കുടുംബാരോഗ്യ കേന്ദ്രത്തിൽ പരിരക്ഷാ ഹോം കെയർ രണ്ടാം യൂണിറ്റ് പ്രവർത്തനം ആരംഭിച്ചു
Kerala

ആലംകോട് കുടുംബാരോഗ്യ കേന്ദ്രത്തിൽ പരിരക്ഷാ ഹോം കെയർ രണ്ടാം യൂണിറ്റ് പ്രവർത്തനം ആരംഭിച്ചു

October 7, 2026
198
പട്ടാമ്പിയിൽ പാടത്ത് മീൻ പിടിക്കാനെത്തിയ വയോധികൻ പന്നിക്കെണിയിൽ നിന്ന് ഷോക്കേറ്റു മരിച്ചു
Kerala

പട്ടാമ്പിയിൽ പാടത്ത് മീൻ പിടിക്കാനെത്തിയ വയോധികൻ പന്നിക്കെണിയിൽ നിന്ന് ഷോക്കേറ്റു മരിച്ചു

October 7, 2026
155
Next Post
ഗേ ഡേറ്റിംഗ് ആപ്പിലൂടെ വീണ്ടും തട്ടിപ്പ്; കോഴിക്കോട് സ്വദേശിയുടെ സ്വർണ്ണവും പണവും കവർന്ന പ്രതി അറസ്റ്റിൽ

ഗേ ഡേറ്റിംഗ് ആപ്പിലൂടെ വീണ്ടും തട്ടിപ്പ്; കോഴിക്കോട് സ്വദേശിയുടെ സ്വർണ്ണവും പണവും കവർന്ന പ്രതി അറസ്റ്റിൽ

Recent News

പി. സുരേന്ദ്രൻ്റെ നോവൽ നിലാവിൻ്റെ വിരലുകൾ പുസ്തകം പ്രകാശനം ചെയ്തു

പി. സുരേന്ദ്രൻ്റെ നോവൽ നിലാവിൻ്റെ വിരലുകൾ പുസ്തകം പ്രകാശനം ചെയ്തു

October 8, 2026
9
ഗ്യാനേഷ് കുമാറിന്റെ രാജി; നാളെ രാഷ്ട്രപതി ഭവനിലേക്ക് ഇന്ത്യ സഖ്യത്തിന്റെ പ്രതിഷേധം

ഗ്യാനേഷ് കുമാറിന്റെ രാജി; നാളെ രാഷ്ട്രപതി ഭവനിലേക്ക് ഇന്ത്യ സഖ്യത്തിന്റെ പ്രതിഷേധം

October 8, 2026
4
ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ട് മൂന്നാംദിനവും ഇന്ത്യ സഖ്യം തെരുവില്‍; എം പിമാർ രാജ്ഘട്ടിൽ എത്തി

ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ട് മൂന്നാംദിനവും ഇന്ത്യ സഖ്യം തെരുവില്‍; എം പിമാർ രാജ്ഘട്ടിൽ എത്തി

October 8, 2026
40
വെളിയങ്കോട് ഗവ. ഹയർ സെക്കൻഡറി സ്കൂളിന് കായിക അദ്ധ്യാപകനെ നിയമിക്കാൻ നടപടി സ്വീകരിക്കുമെന്ന് വിദ്യാഭ്യാസ മന്ത്രി

വെളിയങ്കോട് ഗവ. ഹയർ സെക്കൻഡറി സ്കൂളിന് കായിക അദ്ധ്യാപകനെ നിയമിക്കാൻ നടപടി സ്വീകരിക്കുമെന്ന് വിദ്യാഭ്യാസ മന്ത്രി

October 8, 2026
78
ADVERTISEMENT
ckm news footer

CKM News delivers the latest local news from Changaramkulam, Malappuram, Kerala, along with key international stories, especially from the Middle East. Stay connected with use to stay informed with breaking news, in-depth analysis, and real-time updates.

Follow Us

©CKM NEWS- 2025

  • About Us
  • Privacy Policy
  • Disclaimer & Content Policy – CKM News
  • Terms And Conditions
  • Contact Us
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics

©CKM NEWS- 2025