• Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
Friday, November 6, 2026
CKM News
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
CKM News
No Result
View All Result
ADVERTISEMENT
Home UPDATES

അമേരിക്ക അട്ടിമറിയിലൂടെ റാഞ്ചിയ മഡൂറോയേയും ഭാര്യയേയും ഇന്ന് കോടതിയില്‍ ഹാജരാക്കും; വെനസ്വേലയുടെ ആക്ടിങ് പ്രസിഡന്റായി ഡെല്‍സി റോഡ്രിഗസ്

ckmnews by ckmnews
January 5, 2026
in UPDATES
A A
അമേരിക്ക അട്ടിമറിയിലൂടെ റാഞ്ചിയ മഡൂറോയേയും ഭാര്യയേയും ഇന്ന് കോടതിയില്‍ ഹാജരാക്കും; വെനസ്വേലയുടെ ആക്ടിങ് പ്രസിഡന്റായി ഡെല്‍സി റോഡ്രിഗസ്
0
SHARES
72
VIEWS
Share on WhatsappShare on Facebook
ADVERTISEMENT

അട്ടിമറി നടത്തി അമേരിക്ക റാഞ്ചിയ വെനസ്വേലന്‍ പ്രസിഡന്റ് നിക്കോളാസ് മഡൂറോയെയും ഭാര്യ സിലിയ ഫ്ളോറസിനെയും ഇന്ന് ന്യൂയോര്‍ക്കിലെ കോടതിയില്‍ ഹാജരാക്കും. അമേരിക്കയിലേക്ക് ലഹരിമരുന്നും ആയുധങ്ങളുമെത്തിച്ചുവെന്ന കുറ്റത്തിനാണ് മഡൂറോയെ വിചാരണ ചെയ്യുക. അതേസമയം വെനസ്വേലയുടെ ആക്ടിങ് പ്രസിഡന്റായി വൈസ് പ്രസിഡന്റ് ഡെല്‍സി റോഡ്രിഗസ് ചുമതലയേറ്റു.

അമേരിക്കന്‍ സൈന്യം പിടികൂടി ന്യൂയോര്‍ക്കിലെത്തിച്ച വെനസ്വേലന്‍ പ്രസിഡന്റ് നിക്കോളാസ് മഡൂറോയെയും ഭാര്യ സിലിയ ഫ്ളോറസിനെയും ഇന്ന് മാന്‍ഹാട്ടന്‍ ഫെഡറല്‍ കോടതിയിലാണ് ഹാജരാക്കുക. ഇന്നലെ പുലര്‍ച്ചെ മൂന്നുമണിയോടെയാണ് ന്യൂയോര്‍ക്കിലെ സ്റ്റുവര്‍ട്ട് എയര്‍ നാഷണല്‍ ഗാര്‍ഡ് ബേസിലെത്തിച്ചത്. അമേരിക്കയിലേക്ക് മയക്കുമരുന്നും ആയുധങ്ങളുമെത്തിച്ചുവെന്ന കുറ്റത്തിനാണ് മഡൂറോയെ അമേരിക്കയില്‍ കുറ്റവിചാരണ ചെയ്യുക. ഭരണ മാറ്റം സാധ്യമാകുന്നത് വരെ വെനസ്വേലയുടെ ഭരണം നിയന്ത്രിക്കുന്നതിനൊപ്പം എണ്ണപ്പാടങ്ങള്‍ പിടിച്ചെടുക്കുമെന്നും എണ്ണവ്യവസായം പുനസ്ഥാപിക്കാന്‍ അമേരിക്കന്‍ കമ്പനികളെ നിയമിക്കുമെന്നും ട്രംപ് പറഞ്ഞു.

വെനസ്വേലയുടെ ആക്ടിങ് പ്രസിഡന്റായി വൈസ് പ്രസിഡന്റ് ഡെല്‍സി റോഡ്രിഗസ് ചുമതലയേറ്റു. ഡെല്‍സിയുടെ നിയമനത്തെ ട്രംപ് പിന്തുണച്ചുവെന്നാണ് റിപ്പോര്‍ട്ടുകള്‍. എന്നാല്‍ അമേരിക്കന്‍ നടപടികള്‍ അപകടകരമായ കീഴ് വഴക്കം സൃഷ്ടിച്ചുവെന്ന് യു എന്‍ സെക്രട്ടറി ജനറല്‍ അന്റോണിയോ ഗുട്ടെറസ് കുറ്റപ്പെടുത്തി. വിഷയം ചര്‍ച്ച ചെയ്യാന്‍ യു എന്‍ രക്ഷാസമിതി ഇന്ന് ചേരും.

Related Posts

ചങ്ങരംകുളത്ത് മത്സ്യകച്ചവടത്തിനിടെ പൊന്നാനി സ്വദേശിക്ക് വെട്ടേറ്റ സംഭവം’പ്രതി അറസ്റ്റില്‍
UPDATES

ചങ്ങരംകുളത്ത് മത്സ്യകച്ചവടത്തിനിടെ പൊന്നാനി സ്വദേശിക്ക് വെട്ടേറ്റ സംഭവം’പ്രതി അറസ്റ്റില്‍

November 6, 2026
1.3k
ആലംകോട് ഗ്രാമ പഞ്ചായത്ത് കേരളോത്സവത്തിന് തുടക്കം കുറിച്ചു.
UPDATES

ആലംകോട് ഗ്രാമ പഞ്ചായത്ത് കേരളോത്സവത്തിന് തുടക്കം കുറിച്ചു.

November 6, 2026
55
കര്‍ഷകര്‍ക്കിനി ആശ്വാസം’ചെറവല്ലൂർ പെരുമ്പടപ്പ് ബണ്ട് റോഡ് നിര്‍മ്മാണത്തിന് 8കോടിയുടെ ഭരണാനുമതി
UPDATES

കര്‍ഷകര്‍ക്കിനി ആശ്വാസം’ചെറവല്ലൂർ പെരുമ്പടപ്പ് ബണ്ട് റോഡ് നിര്‍മ്മാണത്തിന് 8കോടിയുടെ ഭരണാനുമതി

November 6, 2026
83
നിർമലം ക്യാമ്പയിൻ പെരുമ്പടപ്പ് പഞ്ചായത്ത് തല ഉദ്ഘാടനം നടന്നു
UPDATES

നിർമലം ക്യാമ്പയിൻ പെരുമ്പടപ്പ് പഞ്ചായത്ത് തല ഉദ്ഘാടനം നടന്നു

November 6, 2026
23
അഭിറാമിന്റെ മരണം: പ്രതികള്‍ മൃതദേഹം ഉപേക്ഷിക്കാന്‍ തീരുമാനിച്ചത് മറ്റൊരിടത്ത്; മഴ പെയ്തതോടെ പദ്ധതി പാളി
UPDATES

അഭിറാമിന്റെ മരണം: പ്രതികള്‍ മൃതദേഹം ഉപേക്ഷിക്കാന്‍ തീരുമാനിച്ചത് മറ്റൊരിടത്ത്; മഴ പെയ്തതോടെ പദ്ധതി പാളി

November 6, 2026
195
എടപ്പാൾ ഉപജില്ലാ കലോത്സവത്തിന് ലോഗോ പ്രകാശനം ചെയ്തു
UPDATES

എടപ്പാൾ ഉപജില്ലാ കലോത്സവത്തിന് ലോഗോ പ്രകാശനം ചെയ്തു

November 5, 2026
45
Next Post
മേജര്‍ രവിയുടെ സഹോദരന്‍ കണ്ണന്‍ പട്ടാമ്പി അന്തരിച്ചു

മേജര്‍ രവിയുടെ സഹോദരന്‍ കണ്ണന്‍ പട്ടാമ്പി അന്തരിച്ചു

Recent News

ബെംഗളൂരുവിനെ നടുക്കി കൊലപാതക പരമ്പര; ദാമ്പത്യ പ്രശ്‌നത്തിന്റെ പേരില്‍ ഭാര്യയടക്കം 7 പേരെ കൊലപ്പെടുത്തി ടാക്‌സി ഡ്രൈവര്‍

ബെംഗളൂരുവിനെ നടുക്കി കൊലപാതക പരമ്പര; ദാമ്പത്യ പ്രശ്‌നത്തിന്റെ പേരില്‍ ഭാര്യയടക്കം 7 പേരെ കൊലപ്പെടുത്തി ടാക്‌സി ഡ്രൈവര്‍

November 6, 2026
108
മിനി കൂപ്പര്‍ വാഹനാപകടക്കേസ്: സുഹൈലിന് ജാമ്യമില്ല

മിനി കൂപ്പര്‍ വാഹനാപകടക്കേസ്: സുഹൈലിന് ജാമ്യമില്ല

November 6, 2026
74
എടപ്പാളില്‍ സിഐടിയു തൊഴിലാളിയെ ഷെഡില്‍ കയറി മര്‍ദ്ധിച്ചെന്ന് പരാതി’പോലീസ് കേസെടുത്തു

എടപ്പാളില്‍ സിഐടിയു തൊഴിലാളിയെ ഷെഡില്‍ കയറി മര്‍ദ്ധിച്ചെന്ന് പരാതി’പോലീസ് കേസെടുത്തു

November 6, 2026
147
മെസ്സിക്ക് ആദരം,നവംബർ മാസത്തിലെ മത്സരങ്ങളിൽ 10-ാം നമ്പർ ജേഴ്‌സി ഇല്ല

മെസ്സിക്ക് ആദരം,നവംബർ മാസത്തിലെ മത്സരങ്ങളിൽ 10-ാം നമ്പർ ജേഴ്‌സി ഇല്ല

November 6, 2026
6
ADVERTISEMENT
ckm news footer

CKM News delivers the latest local news from Changaramkulam, Malappuram, Kerala, along with key international stories, especially from the Middle East. Stay connected with use to stay informed with breaking news, in-depth analysis, and real-time updates.

Follow Us

©CKM NEWS- 2025

  • About Us
  • Privacy Policy
  • Disclaimer & Content Policy – CKM News
  • Terms And Conditions
  • Contact Us
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics

©CKM NEWS- 2025