ചങ്ങരംകുളം :ചങ്ങരംകുളത്തെ മാധ്യമപ്രവർത്തകരുടെ കൂട്ടായ്മയായ ചങ്ങരംകുളം പ്രസ് ക്ലബ് കുടുംബ സംഗമവും പുതുവത്സരാഘോഷവും സംഘടിപ്പിച്ചു.കുടുംബ സംഗമം ജില്ലാ പഞ്ചായത്ത് അംഗം അഷ്ഹർ പെരുമുക്ക് ഉദ്ഘാടനം ചെയ്തു.പ്രസ്സ് ക്ലബ് ജോയിന്റ് സെക്രട്ടറി ജീന മണികണ്ഠൻ സ്വാഗതം പറഞ്ഞു.പ്രസ് ക്ലബ്ബ് പ്രസിഡണ്ട് റാഷിദ് നെച്ചിക്കൽ അധ്യക്ഷത വഹിച്ചു.ചടങ്ങിൽ പ്രസ് ക്ലബ് രക്ഷാധികാരികളായ റസാഖ് അരിക്കാട്,പ്രസന്നൻ കല്ലൂർമ, സെക്രട്ടറി ദാസ് കോക്കൂർ, ട്രഷറർ സുധീർ പള്ളിക്കര,കോ- ഓർഡിനേറ്റർ വി പി അബ്ദുൽ ഖാദർ,റഷീദ് കെ മൊയ്‌ദു, ഷാഫി ചങ്ങരംകുളം,മോഹൻദാസ് മൂക്കുതല, റാഫി തങ്ങൾ,ഗിരീഷ് ലാൽ,റഹീദ,റിസ്‌വാൻ,അശ്വതി, ഫാരിസ് പാവിട്ടപ്പുറം എന്നിവർ ആശംസകൾ നേർന്നു സംസാരിച്ചു.തുടർന്ന് പ്രസ്സ് ക്ലബ് അംഗങ്ങളുടെ വിവിധ കലാപരിപാടികൾ നടന്നു.







