• Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
Tuesday, September 22, 2026
CKM News
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
CKM News
No Result
View All Result
ADVERTISEMENT
Home Kerala

റഹീമിൻ്റെ ഇംഗ്ലീഷ് എനിക്ക് മനസിലാവും;ട്രോളുന്നവർ മായ്ച്ച് കളയുന്നത് അയാള്‍ ഉന്നയിച്ച രാഷ്ട്രീയമാണ്:PVഷാജികുമാർ

ckmnews by ckmnews
December 30, 2025
in Kerala
A A
റഹീമിൻ്റെ ഇംഗ്ലീഷ് എനിക്ക് മനസിലാവും;ട്രോളുന്നവർ മായ്ച്ച് കളയുന്നത് അയാള്‍ ഉന്നയിച്ച രാഷ്ട്രീയമാണ്:PVഷാജികുമാർ
0
SHARES
116
VIEWS
Share on WhatsappShare on Facebook
ADVERTISEMENT

തിരുവനന്തപുരം: ഡിവൈഎഫ്‌ഐ അഖിലേന്ത്യാ അധ്യക്ഷന്‍ എ എ റഹീം എംപിക്ക് പിന്തുണയുമായി എഴുത്തുകാരന്‍ പി വി ഷാജികുമാര്‍. റഹീം പറയുന്ന ഇംഗ്ലീഷും രാഷ്ട്രീയവും തനിക്ക് മനസിലാവുമെന്ന് ഷാജികുമാര്‍ പറഞ്ഞു. ആ ഭാഷയുടെ പേരില്‍ അയാളെ കളിയാക്കുന്നവര്‍ക്കും അത് മനസിലാവുമെന്നും അദ്ദേഹം ഫേസ്ബുക്കില്‍ കുറിച്ചു. സ്വന്തം ഇടത്ത് നിന്ന് പാവങ്ങളായ മനുഷ്യരെ പുറത്താക്കുന്നതിലുള്ള പ്രതിഷേധവും വേദനയുമാണ് റഹീം പങ്കുവെച്ചതെന്നും ഷാജികുമാര്‍ കൂട്ടിച്ചേര്‍ത്തു.’കളിയാക്കുന്നവരില്‍ ഒരു കൂട്ടര്‍ അങ്ങ് ഉത്തരേന്ത്യയില്‍ തുടരുന്ന ഫാസിസ്റ്റ് പരിപാടികള്‍ അതേ പോലെ മറ്റൊരു കൂട്ടര്‍ കര്‍ണാടകയില്‍ നടപ്പാക്കിയതിനെക്കുറിച്ചാണല്ലോ അയാള്‍ പറഞ്ഞത്. സ്വന്തം ഇടത്ത് നിന്ന് പാവങ്ങളായ മനുഷ്യരെ പുറത്താക്കുന്നതിലുള്ള പ്രതിഷേധവും വേദനയുമാണല്ലോ അയാള്‍ പങ്കുവെച്ചത്. അത് പരിഹസിക്കുന്നവര്‍ക്ക് മനസിലാവാത്തതല്ല, പക്ഷേ എളുപ്പം ട്രോളാനാണ്. കൈയ്യടിച്ചും പൊട്ടിച്ചിരിച്ചും മായ്ച്ച് കളയുന്നത് അയാള്‍ ഉന്നയിച്ച രാഷ്രീയത്തെയാണ്’, പി വി ഷാജികുമാര്‍ പറഞ്ഞു.ട്രോളുന്നവര്‍ മതിമറന്ന് ആസ്വദിച്ചോളൂവെന്നും തല്‍ക്കാലം അയാള്‍ കിടപ്പാടം നഷ്ടപ്പെട്ട മനുഷ്യരുടെ രാഷ്ട്രീയം പറയുന്നത് തുടരട്ടെയെന്നും പി വി ഷാജികുമാര്‍ കുറിച്ചു. പണ്ട് എകെജിയെക്കുറിച്ച് നെഹ്റു പറഞ്ഞത് പോലെ അയാളുടെ ഭാഷ വടിവൊത്തതാവില്ല, പക്ഷേ അതിലെ ആശയം വ്യക്തമാണെന്നും ഷാജികുമാര്‍ പറഞ്ഞു.കര്‍ണാടകയില്‍ ബുള്‍ഡോസര്‍ രാജിന് ഇരയായവരെ റഹീം സന്ദര്‍ശിച്ചിരുന്നു. പിന്നാലെ കന്നഡ മാധ്യമത്തിന് ഇംഗ്ലീഷില്‍ റഹീം പ്രതികരണം നല്‍കിയിരുന്നു. ഈ പ്രതികരണത്തിലെ ഇംഗ്ലീഷിലെ പോരായ്മകള്‍ ചൂണ്ടിക്കാട്ടിയാണ് റഹീമിനെതിരെ ട്രോളുകളുണ്ടായത്. സംഭവത്തില്‍ പ്രതികരണവുമായി റഹീം തന്നെ രംഗത്തെത്തിയിരുന്നു.തനിക്ക് ഭാഷാപരമായ പരിമിതികളുണ്ടെന്നും എന്നാല്‍ മനുഷ്യരുടെ സങ്കടങ്ങള്‍ക്ക് ഒരു ഭാഷയേ ഉള്ളുവെന്നുമായിരുന്നു ഫേസ്ബുക്കിലൂടെ റഹീം പ്രതികരിച്ചത്. ആ യാത്രയെക്കുറിച്ച് എപ്പോഴും അഭിമാനമേയുള്ളുവെന്നും റഹീം പറഞ്ഞു. ‘എന്റെ ഇംഗ്ലീഷിനെ ട്രോളുന്നവരോട്. എനിക്ക് ഭാഷാപരമായ പരിമിതികളുണ്ട്. പക്ഷേ, മനുഷ്യരുടെ സങ്കടങ്ങള്‍ക്ക് ഒരു ഭാഷയേ ഉള്ളൂ. ഭരണകൂട ഭീകരതയുടെ നേര്‍കാഴ്ചകള്‍ തേടിയാണ് അവിടേയ്ക്ക് ചെന്നത്. ശബ്ദമില്ലാത്ത, എല്ലാം നഷ്ടപ്പെട്ട ആയിരത്തോളം ദുര്‍ബലരായ ഇരകളെയാണ് ഞങ്ങള്‍ക്ക് അവിടെ കാണാനായത്. ആ യാത്രയെ കുറിച്ച് ഇപ്പോഴും തികഞ്ഞ അഭിമാനമേ ഉളളൂ,അവരുടെ ശബ്ദം ഇന്ന് എല്ലാ മാധ്യമങ്ങളും ഏറ്റെടുക്കുന്നു. ആരും കാണാതെ അവസാനിക്കുമായിരുന്ന കാഴ്ചകള്‍ ഇന്ന് ലോകം കാണുന്നു. പുനരധിവാസത്തെ കുറിച്ച് നിങ്ങള്‍ ഇപ്പോള്‍ സംസാരിക്കാന്‍ നിര്‍ബന്ധിതരായിരിക്കുന്നു’, റഹീം പറഞ്ഞു.ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപംറഹീമിനെ പോലെ 1980കളില്‍ ജനിച്ച് 1990കളില്‍ സ്‌കൂളില്‍ പഠിച്ച ആളുകളില്‍ ഒരാളാണ് ഞാനും. സയന്‍സും കണക്കും സോഷ്യലും പഠിപ്പിക്കുന്ന അദ്ധ്യാപകരുടെ ഔദാര്യത്തില്‍ ഇംഗ്ലീഷ് പഠിച്ചവരാണ് ഞങ്ങള്‍. Wsaനെ വാസെന്നും Schoolനെ ഉസ്‌കൂളെന്നും പഠിച്ചവര്‍. കണക്കിലെയും സയന്‍സിലെയും ഒരു തത്വവും ഇംഗ്ലീഷില്‍ പഠിക്കാതെ പോയവര്‍. അതുകൊണ്ടാണ് 500 മാര്‍ക്കോടെ ഡിസ്റ്റിംങ്ങഷനില്‍ പത്താം ക്ലാസ് ജയിച്ച് പ്രീഡിഗ്രിക്ക് പോയിട്ടും ആദ്യക്ലാസുകളില്‍ what is acceleration ? what is gravitational force ? എന്നൊക്കെയുള്ള ചോദ്യങ്ങള്‍ കേട്ട് കിളി പോയി ഫിസിക്‌സ് ക്ലാസ് കട്ട് ചെയ്ത് പുറത്തേക്ക് പറക്കാന്‍ തുടങ്ങിയത്. എംസിഎ വരെ പഠിച്ചിട്ടും ഇംഗ്ലീഷില്‍ മിണ്ടേണ്ടി വരുമ്പോള്‍ പതറുന്നത്.പക്ഷേ റഹീം പറയുന്ന ഇംഗ്ലീഷ് എനിക്ക് മനസിലാവും, അയാള്‍ പറയുന്ന രാഷ്ട്രീയവും. ആ ഭാഷയുടെ പേരില്‍ അയാളെ കളിയാക്കുന്നവര്‍ക്കും അത് മനസിലാവും. കാരണം കളിയാക്കുന്നവരില്‍ ഒരു കൂട്ടര്‍ അങ്ങ് ഉത്തരേന്ത്യയില്‍ തുടരുന്ന ഫാസിസ്റ്റ് പരിപാടികള്‍ അതേ പോലെ മറ്റൊരു കൂട്ടര്‍ കര്‍ണാടകയില്‍ നടപ്പാക്കിയതിനെക്കുറിച്ചാണല്ലോ അയാള്‍ പറഞ്ഞത്. സ്വന്തം ഇടത്ത് നിന്ന് പാവങ്ങളായ മനുഷ്യരെ പുറത്താക്കുന്നതിലുള്ള പ്രതിഷേധവും വേദനയുമാണല്ലോ അയാള്‍ പങ്കുവെച്ചത്.അത് പരിഹസിക്കുന്നവര്‍ക്ക് മനസിലാവാത്തതല്ല, പക്ഷേ എളുപ്പം ട്രോളാനാണ്. കൈയ്യടിച്ചും പൊട്ടിച്ചിരിച്ചും മായ്ച്ച് കളയുന്നത് അയാള്‍ ഉന്നയിച്ച രാഷ്രീയത്തെയാണ്. ട്രോളുന്നവര്‍ മതിമറന്ന് ആസ്വദിച്ചോളൂ. തല്‍ക്കാലം അയാള്‍ കിടപ്പാടം നഷ്ടപ്പെട്ട മനുഷ്യരുടെ രാഷ്ട്രീയം പറയുന്നത് തുടരട്ടെ.പണ്ട് എകെജിയെക്കുറിച്ച് നെഹ്റു പറഞ്ഞത് പോലെ അയാളുടെ ഭാഷ വടിവൊത്തതാവില്ല, പക്ഷേ അതിലെ ആശയം വ്യക്തമാണ്.ലാല്‍സലാം

Related Posts

റോയൽ ലെജന്റ് ഫുട്‌ബോൾ ക്ലബ്ബ് ജേഴ്സി പ്രകാശനം ചെയ്തു
Kerala

റോയൽ ലെജന്റ് ഫുട്‌ബോൾ ക്ലബ്ബ് ജേഴ്സി പ്രകാശനം ചെയ്തു

September 21, 2026
107
എംബിബിഎസ് നേട്ടത്തിൽ വിഷ്ണുവിന് സ്നേഹാദരം നൽകി
Kerala

എംബിബിഎസ് നേട്ടത്തിൽ വിഷ്ണുവിന് സ്നേഹാദരം നൽകി

September 21, 2026
229
ഡിജിറ്റൽ അറസ്റ്റിന്റെ പേരിൽ 80 വയസുള്ള ഡോക്ടറെ ഭീഷണിപ്പെടുത്തി 1.19 കോടി തട്ടിയ പ്രതി പിടിയിൽ
Crime

ഡിജിറ്റൽ അറസ്റ്റിന്റെ പേരിൽ 80 വയസുള്ള ഡോക്ടറെ ഭീഷണിപ്പെടുത്തി 1.19 കോടി തട്ടിയ പ്രതി പിടിയിൽ

September 21, 2026
112
25 കോടി ക്ലബ്ബിലേക്ക് പ്രഥമ ദൃഷ്ട്യാ കുറ്റക്കാർ; തമിഴിലും റിലീസ്
Entertainment

25 കോടി ക്ലബ്ബിലേക്ക് പ്രഥമ ദൃഷ്ട്യാ കുറ്റക്കാർ; തമിഴിലും റിലീസ്

September 21, 2026
51
പ്രിയദർശിനിയുടെ നൂറാംദിനം; സാരിവിതരണം ഇല്ലെന്ന് ഗതാഗത മന്ത്രി
Kerala

പ്രിയദർശിനിയുടെ നൂറാംദിനം; സാരിവിതരണം ഇല്ലെന്ന് ഗതാഗത മന്ത്രി

September 21, 2026
109
പൊന്നാനിയില്‍ യങ് ഡെമോക്രാറ്റിക് അസംബ്ലി കമ്മിറ്റി നിലവിൽ വന്നു
Kerala

പൊന്നാനിയില്‍ യങ് ഡെമോക്രാറ്റിക് അസംബ്ലി കമ്മിറ്റി നിലവിൽ വന്നു

September 21, 2026
84
Next Post
പാലക്കാട്ട് യുവാവിനെ ബന്ധുക്കളുടെ മുന്നിൽ പോസ്റ്റിൽ കെട്ടിയിട്ട് മർദിച്ചു, രണ്ടു പേ‌‌‌ർ അറസ്റ്റിൽ

പാലക്കാട്ട് യുവാവിനെ ബന്ധുക്കളുടെ മുന്നിൽ പോസ്റ്റിൽ കെട്ടിയിട്ട് മർദിച്ചു, രണ്ടു പേ‌‌‌ർ അറസ്റ്റിൽ

Recent News

വിഷരഹിത ലൈവ് ഫിഷ് വിൽപന കേന്ദ്രം കക്കിടിപ്പുറത്ത് പ്രവർത്തനം തുടങ്ങി

വിഷരഹിത ലൈവ് ഫിഷ് വിൽപന കേന്ദ്രം കക്കിടിപ്പുറത്ത് പ്രവർത്തനം തുടങ്ങി

September 22, 2026
25
കോക്കൂർ ഗവണ്‍മെന്റ് ടെക്കനിൽ ഹൈസ്കൂളില്‍ സകൂൾ സ്പോട്സ് മീറ്റ് നടത്തി

കോക്കൂർ ഗവണ്‍മെന്റ് ടെക്കനിൽ ഹൈസ്കൂളില്‍ സകൂൾ സ്പോട്സ് മീറ്റ് നടത്തി

September 22, 2026
13
കാഞ്ഞിയൂർ ഭഗവതി ക്ഷേത്രത്തിൽ ദേശവിളക്ക് കുറിക്കൽ നടന്നു

കാഞ്ഞിയൂർ ഭഗവതി ക്ഷേത്രത്തിൽ ദേശവിളക്ക് കുറിക്കൽ നടന്നു

September 22, 2026
18
പെരുമുക്ക് ശ്രീ കാരേക്കാട്ട് ഭഗവതി ക്ഷേത്രം അയ്യപ്പൻ വിളക്ക് കുറിക്കൽ ചടങ്ങ് നടത്തി

പെരുമുക്ക് ശ്രീ കാരേക്കാട്ട് ഭഗവതി ക്ഷേത്രം അയ്യപ്പൻ വിളക്ക് കുറിക്കൽ ചടങ്ങ് നടത്തി

September 22, 2026
42
ADVERTISEMENT
ckm news footer

CKM News delivers the latest local news from Changaramkulam, Malappuram, Kerala, along with key international stories, especially from the Middle East. Stay connected with use to stay informed with breaking news, in-depth analysis, and real-time updates.

Follow Us

©CKM NEWS- 2025

  • About Us
  • Privacy Policy
  • Disclaimer & Content Policy – CKM News
  • Terms And Conditions
  • Contact Us
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics

©CKM NEWS- 2025