• Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
Friday, July 31, 2026
CKM News
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
CKM News
No Result
View All Result
ADVERTISEMENT
Home Politics

തൃശൂരിലെ മറ്റത്തൂർ പഞ്ചായത്തിൽ ‘ഓപ്പറേഷൻ താമര’, കോൺഗ്രസിന്റെ മുഴുവൻ അംഗങ്ങളും രാജിവച്ച് ബിജെപി മുന്നണിയിൽ

cntv team by cntv team
December 27, 2025
in Politics
A A
തൃശൂരിലെ മറ്റത്തൂർ പഞ്ചായത്തിൽ ‘ഓപ്പറേഷൻ താമര’, കോൺഗ്രസിന്റെ മുഴുവൻ അംഗങ്ങളും രാജിവച്ച് ബിജെപി മുന്നണിയിൽ
0
SHARES
587
VIEWS
Share on WhatsappShare on Facebook
ADVERTISEMENT

തൃശൂർ: ജില്ലയിലെ മറ്റത്തൂർ പഞ്ചായത്തിൽ ബിജെപിയുടെ ഓപ്പറേഷൻ താമര. തിരഞ്ഞെടുപ്പിൽ വിജയിച്ച മുഴുവൻ കോൺഗ്രസ് അംഗങ്ങളും പാർട്ടിയിൽ നിന്ന് രാജിവച്ച് ബിജെപിയുമായി ചേർന്ന് മുന്നണി രൂപീകരിച്ച് പഞ്ചായത്ത് ഭരണം പിടിച്ചെടുത്തു. സ്വതന്ത്ര അംഗം ടെസി ജോസ് കല്ലറയ്ക്കലാണ് പഞ്ചായത്ത് പ്രസിഡന്റ്. കോൺഗ്രസിൽ നിന്ന് രാജിവച്ച എട്ട് പേരുടെയും വിമതരായി മത്സരിച്ച രണ്ട് സ്വതന്ത്രരുടെയും നാല് ബിജെപി അംഗങ്ങളുടെയും വോട്ടുകൾ ടെസി ജോസിന് ലഭിച്ചു. എൽഡിഎഫിന് 10 അംഗങ്ങളാണുള്ളത്.കോൺഗ്രസിന് ശക്തമായ അടിത്തറയുള്ള പഞ്ചായത്തായിരുന്നു മറ്റത്തൂർ. എന്നാൽ ഏറെനാളായി ഡിസിസി നേതൃത്വവും മറ്റത്തൂരിലെ പ്രാദേശിക നേതൃത്വവും തമ്മിൽ ഒരുതരത്തിലുള്ള അടുപ്പവുമില്ലായിരുന്നു. തദ്ദേശതിരഞ്ഞെടുപ്പിൽ ഇത് മറനീക്കി പുറത്തുവരികയും ചെയ്തു. ഡിസിസി നേതൃത്വം പ്രഖ്യാപിച്ച സ്ഥാനാർത്ഥികൾക്കെതിരെ പ്രാദേശിക നേതൃത്വം രംഗത്തിറക്കിയ സ്ഥാനാർത്ഥികൾ എട്ടുപേരും വിജയിച്ചു. പാർട്ടി വിമതരായി നിന്ന് രണ്ടുപേരും വിജയിച്ചു. പ്രാദേശിക നേതൃത്വത്തിനുമേൽ ഡിസിസിക്ക് നിയന്ത്രണം ഇല്ലാത്തതിനാൽ ഇവർക്കെതിരെ നടപടി സ്വീകരിക്കാൻ കോൺഗ്രസിനുമായില്ല.ഇന്നുരാവിലെ പ്രസിഡന്റ് തിരഞ്ഞെടുപ്പിന് തൊട്ടുമുമ്പായിരുന്നു നാടകീയ നീക്കങ്ങൾ. വിജയിച്ച കോൺഗ്രസ് അംഗങ്ങളായ എട്ടുപേരും പാർട്ടിയിൽ നിന്ന് രാജിവയ്ക്കുകയും ബിജെപിയുമായി ചേർന്ന് പുതിയ മുന്നണി രൂപീകരിച്ച് അധികാരത്തിൽ എത്തുകയായിരുന്നു.മണ്ഡലം കോൺഗ്രസ് കമ്മി​റ്റിയോടും സാധാരണക്കാരായ പാർട്ടി പ്രവർത്തകരോടും നേതൃത്വം കാണിച്ച നീതികേടിൽ പ്രതിഷേധിച്ചാണ് രാജിയെന്ന് കത്തിൽ ചൂണ്ടിക്കാട്ടുന്നു. മിനിമോൾ, ശ്രീജ, സുമ ആന്റണി, അക്ഷയ് സന്തോഷ്, പ്രിന്റോ പള്ളിപ്പറമ്പൻ, സിജി രാജേഷ്, സിബി പൗലോസ്, നൂർജഹാൻ നവാസ് എന്നിവരാണ് രാജി വച്ചത്.കോൺഗ്രസ് അംഗങ്ങൾ മുഴുവൻ രാജിവച്ചതിനാൽ പാർട്ടി വിപ്പ് നൽകിയിരുന്നില്ല. എന്നാൽ, സംഭവത്തോട് ബിജെപി നേതൃത്വം ഇതുവരെ പ്രതികരിച്ചിട്ടില്ല.

Related Posts

എസ്എഫ്‌ഐ നേതാവ് ഐഷി ഘോഷിനെ അറസ്റ്റ് ചെയ്യാന്‍ നീക്കം;പൊലീസിനെ തടഞ്ഞ് ജോൺ ബ്രിട്ടാസ് എം.പി
National

വാറണ്ടിന് സ്റ്റേ: അടുത്ത ഹിയറിംഗ് വരെ ഐഷി ഘോഷിന്റെ അറസ്റ്റ് തടഞ്ഞ് കോടതി

July 29, 2026
76
‘ഭരണത്തില്‍ പാര്‍ട്ടിക്ക് നിയന്ത്രണം ഉണ്ടായില്ല; പിണറായി വിജയനെ കേന്ദ്രീകരിച്ചുള്ള പ്രചരണം തിരിച്ചടിയായി’; കേന്ദ്ര കമ്മിറ്റി റിപ്പോര്‍ട്ട് പരസ്യപ്പെടുത്തി സിപിഐഎം
Kerala

‘ഭരണത്തില്‍ പാര്‍ട്ടിക്ക് നിയന്ത്രണം ഉണ്ടായില്ല; പിണറായി വിജയനെ കേന്ദ്രീകരിച്ചുള്ള പ്രചരണം തിരിച്ചടിയായി’; കേന്ദ്ര കമ്മിറ്റി റിപ്പോര്‍ട്ട് പരസ്യപ്പെടുത്തി സിപിഐഎം

July 28, 2026
44
കണ്ണേ കരളേ വിഎസ്സേ…; വി എസ്സിന്റെ ഓര്‍മകള്‍ക്ക് ഒരു വയസ്
Kerala

കണ്ണേ കരളേ വിഎസ്സേ…; വി എസ്സിന്റെ ഓര്‍മകള്‍ക്ക് ഒരു വയസ്

July 21, 2026
35
‘KSUവിന്റെ ആവശ്യം ന്യായം; എല്ലാവരെയും കേൾക്കുക എന്നത് ജനാധിപത്യ രീതി’; മുഖ്യമന്ത്രിയെ വിമർശിച്ച് ജിൻ്റോ ജോൺ
Kerala

‘KSUവിന്റെ ആവശ്യം ന്യായം; എല്ലാവരെയും കേൾക്കുക എന്നത് ജനാധിപത്യ രീതി’; മുഖ്യമന്ത്രിയെ വിമർശിച്ച് ജിൻ്റോ ജോൺ

July 17, 2026
77
‘ബിസ്മയത്തിന്റെ അതിതീവ്ര നാളുകൾ, പകൽ സൺ ഉഷാറാക്കും രാത്രി സണ്ണി എടങ്ങേറാക്കും’; സർക്കാരിനെ പരിഹസിച്ച് വി ശിവൻകുട്ടി
Kerala

‘ബിസ്മയത്തിന്റെ അതിതീവ്ര നാളുകൾ, പകൽ സൺ ഉഷാറാക്കും രാത്രി സണ്ണി എടങ്ങേറാക്കും’; സർക്കാരിനെ പരിഹസിച്ച് വി ശിവൻകുട്ടി

July 16, 2026
87
ശശികലയ്ക്ക് നല്‍കിയ അനുഭാവപൂര്‍വ്വമായ സമീപനം കെഎസ്‌യു നേതാക്കളും അര്‍ഹിക്കുന്നു; വി ആര്‍ അനൂപ്
Kerala

ശശികലയ്ക്ക് നല്‍കിയ അനുഭാവപൂര്‍വ്വമായ സമീപനം കെഎസ്‌യു നേതാക്കളും അര്‍ഹിക്കുന്നു; വി ആര്‍ അനൂപ്

July 16, 2026
220
Next Post
‘ഗാന്ധിയെന്ന പേര് സർക്കാരിനെ വിറളിപിടിപ്പിക്കുന്നു’: പുതിയ തൊഴിലുറപ്പ് പദ്ധതിക്കെതിരെ ജനുവരി 5 മുതൽ കോണ്‍ഗ്രസിന്‍റെ രാജ്യവ്യാപക പ്രക്ഷോഭം

'ഗാന്ധിയെന്ന പേര് സർക്കാരിനെ വിറളിപിടിപ്പിക്കുന്നു': പുതിയ തൊഴിലുറപ്പ് പദ്ധതിക്കെതിരെ ജനുവരി 5 മുതൽ കോണ്‍ഗ്രസിന്‍റെ രാജ്യവ്യാപക പ്രക്ഷോഭം

Recent News

കുഞ്ചാക്കോ ബോബൻ്റെയും ലിജോമോളുടെയും അസാമാന്യ പ്രകടനം, ഇതൊരു സ്ലോബേൺ ത്രില്ലർ; ‘ഉന്മാദം’ റിവ്യൂ

കുഞ്ചാക്കോ ബോബൻ്റെയും ലിജോമോളുടെയും അസാമാന്യ പ്രകടനം, ഇതൊരു സ്ലോബേൺ ത്രില്ലർ; ‘ഉന്മാദം’ റിവ്യൂ

July 31, 2026
42
കുന്നംകുളം പന്നിത്തടത്ത് അപകടത്തിൽപ്പെട്ട വാഹനത്തിൽ നിരോധിത പുകയില ഉത്പന്നങ്ങൾ

കുന്നംകുളം പന്നിത്തടത്ത് അപകടത്തിൽപ്പെട്ട വാഹനത്തിൽ നിരോധിത പുകയില ഉത്പന്നങ്ങൾ

July 31, 2026
149
പിന്തുണച്ച് സ്വതന്ത്രൻ, കൗൺസിലർ സുഗതന് ആറുമാസം അവധി; തിരുവനന്തപുരം കോർപ്പറേഷൻ യോഗത്തിൽ പ്രതിഷേധം

പിന്തുണച്ച് സ്വതന്ത്രൻ, കൗൺസിലർ സുഗതന് ആറുമാസം അവധി; തിരുവനന്തപുരം കോർപ്പറേഷൻ യോഗത്തിൽ പ്രതിഷേധം

July 31, 2026
49
സംസ്ഥാനത്ത് അതിതീവ്ര മഴ തുടരും; 11 ജില്ലകളിൽ ഓറഞ്ച് അലർട്ട്, നാളെയും ശക്തമായ മഴയ്ക്ക് സാധ്യത

സംസ്ഥാനത്ത് അതിതീവ്ര മഴ തുടരും; 11 ജില്ലകളിൽ ഓറഞ്ച് അലർട്ട്, നാളെയും ശക്തമായ മഴയ്ക്ക് സാധ്യത

July 31, 2026
34
ADVERTISEMENT
ckm news footer

CKM News delivers the latest local news from Changaramkulam, Malappuram, Kerala, along with key international stories, especially from the Middle East. Stay connected with use to stay informed with breaking news, in-depth analysis, and real-time updates.

Follow Us

©CKM NEWS- 2025

  • About Us
  • Privacy Policy
  • Disclaimer & Content Policy – CKM News
  • Terms And Conditions
  • Contact Us
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics

©CKM NEWS- 2025