• Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
Saturday, November 14, 2026
CKM News
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
CKM News
No Result
View All Result
ADVERTISEMENT
Home Kerala

ഉമ്മൻ ചാണ്ടിയോട് ചെയ്തത് മറക്കരുത്‌, പിണറായിയെ വെളുപ്പിക്കരുത്- സർക്കാരിനെതിരെ ജിന്റോ ജോൺ

ckmnews by ckmnews
October 16, 2026
in Kerala, Politics
A A
ഉമ്മൻ ചാണ്ടിയോട് ചെയ്തത് മറക്കരുത്‌, പിണറായിയെ വെളുപ്പിക്കരുത്- സർക്കാരിനെതിരെ ജിന്റോ ജോൺ
0
SHARES
195
VIEWS
Share on WhatsappShare on Facebook
ADVERTISEMENT

തിരുവനന്തപുരം: മാസപ്പടി കേസിലും സി.എം.ആർ.എൽ ഇടപാടിലും പ്രതിപക്ഷ നേതാവ് പിണറായി വിജയനും കുടുംബത്തിനും സർക്കാരും പാർട്ടി നേതൃത്വവും അനാവശ്യ പ്രിവിലേജും സാവകാശവും വച്ചുനീട്ടുന്നതിനെതിരെ കടുത്ത അമർഷവും വിമർശനവുമായി കോൺഗ്രസ് നേതാവ് ജിന്റോ ജോൺ. ഉമ്മൻ ചാണ്ടിക്ക് നൂറു ശതമാനം നീതി നിഷേധിക്കപ്പെട്ടാണ് അദ്ദേഹത്തിന്റെ അവസാന യാത്ര നടന്നതെന്നും, പിണറായി വിജയന്റെ മൂന്ന് അന്വേഷണ സംഘങ്ങൾ തെളിവില്ലെന്ന് പറഞ്ഞിട്ടും സി.ബി.ഐ അന്വേഷണം ശുപാർശ ചെയ്തത് മറക്കാൻ നേതാക്കൾക്ക് പ്രായമായോ എന്നും അദ്ദേഹം ഫെയ്സ്ബുക്ക് പോസ്റ്റിലൂടെ ചോദിച്ചു. രാഹുൽ ഗാന്ധിയും വി.ഡി. സതീശനും രമേശ് ചെന്നിത്തലയും ആയിരമാവർത്തി ഏറ്റുപറഞ്ഞ രാഷ്ട്രീയം വിസ്മരിച്ച്, മടിയിൽ അധാർമ്മികതയുടെ കനമുള്ള പിണറായിയെയും മകൾ വീണയെയും കരകയറ്റാൻ ശ്രമിക്കുന്നത് അത്യന്തം അപകടകരമാണെന്ന് അദ്ദേഹം പറഞ്ഞു.

പിണറായി വിജയന്റെ പകയിൽ രൂപപ്പെട്ട കള്ളക്കേസുകളിൽ കോൺഗ്രസ് നേതാക്കളും സാധാരണ പ്രവർത്തകരും വേട്ടയാടപ്പെട്ടത് മറക്കരുതെന്നും ജിന്റോ ജോൺ കുറിച്ചു. പുനർജ്ജനി കേസിൽ വി.ഡി. സതീശനെയും മോൻസൺ മാവുങ്കൽ കേസിൽ കെ. സുധാകരനെയും കുടുക്കാൻ ശ്രമിച്ചതും മാത്യു കുഴൽനാടന്റെ വീടും തൊഴുത്തും അളന്ന് കേസുകളിൽപ്പെടുത്താൻ നോക്കിയതും അദ്ദേഹം ചൂണ്ടിക്കാട്ടി. വെളുപ്പാൻകാലത്തും നട്ടപ്പാതിരയ്ക്കും യുവജന-വിദ്യാർഥി നേതാക്കളെ കിടക്കപ്പായയിൽ നിന്ന് അറസ്റ്റ് ചെയ്യുകയും ക്രൂരമർദ്ദനങ്ങൾക്ക് ഇരയാക്കുകയും ചെയ്ത ഭരണം മറന്നുപോയ രീതിയിൽ അധികാരം കിട്ടിയവർ പെരുമാറരുതെന്നും, പ്രവർത്തകരുടെ വികാരം പക്വതക്കുറവായി കാണരുതെന്നും അദ്ദേഹം പറഞ്ഞു.

മാസപ്പടി കേസിൽ പിണറായി വിജയന്റെയും വീണയുടെയും അഴിമതി അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് കോടതിയിലെത്തിയ ഹർജിക്കാരൻ കെ.എം. ഷാജഹാനെ ‘ശല്യക്കാരനായ വ്യവഹാരി’ എന്ന് ചാപ്പയടിച്ചത് കടന്ന കൈയായിപ്പോയെന്ന് ജിന്റോ ജോൺ വിമർശിക്കുന്നു. അഭയ കേസിൽ പ്രതികളെ ശിക്ഷിക്കാൻ സഹായിച്ച അടയ്ക്കാ രാജുവിന്റെ നീതിബോധം ചൂണ്ടിക്കാട്ടിയ അദ്ദേഹം, ഈ വിഷയത്തിൽ പിണറായിയേക്കാൾ മെറിറ്റ് ഹർജിക്കാരനുണ്ടെന്നും അഭിപ്രായപ്പെട്ടു. ഇ.ഡി റിപ്പോർട്ടിന് മുന്നിൽ അത്രപോലും വിശ്വാസ്യതയില്ലാത്ത പിണറായിയും വീണയും പരുങ്ങുമ്പോൾ അനുപാതരഹിതമായ സാവകാശം നൽകുന്നത് സാമാന്യബോധമുള്ളവരുടെ നെറ്റി ചുളിപ്പിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർക്കുന്നു.

മാസപ്പടിയും ഹവാലയും നടത്തിയ പിണറായി വിജയനും വീണയും മുഹമ്മദ് റിയാസും നിയമപരമായി കാര്യങ്ങളെ നേരിടട്ടെ എന്നും, തോറ്റവരുടെ നാറ്റം കോൺഗ്രസിന്റെ ഖദറിൽ വാരിത്തേക്കേണ്ടതില്ലെന്നും അദ്ദേഹം തുറന്നടിക്കുന്നു. പതിനായിരക്കണക്കിന് പ്രവർത്തകർ വിയർപ്പൊഴുക്കി നേടിയ ഭരണത്തിന്റെ തണലിൽ സാധാരണക്കാരുടെ രാഷ്ട്രീയ ബോധ്യത്തിന് വിലയിടരുതെന്ന് അദ്ദേഹം അഭ്യർത്ഥിക്കുന്നു. തിരുട്ട് കുടുംബത്തിന്റെ അഴിമതി വെളുപ്പിക്കാൻ നോക്കിയാൽ പൊതുയിടങ്ങളിൽ തലകുനിക്കേണ്ടി വരുന്നത് സാധാരണ പ്രവർത്തകർക്കാണെന്നും, അതിനാൽ പിണറായി കൂട്ടുകുടുംബത്തിന്റെ അഴിമതിക്ക് സംരക്ഷണം ഒരുക്കുന്ന നിലപാടുകളിൽ നിന്ന് പിന്മാറണമെന്നും ജിന്റോ ജോൺ കുറിപ്പിൽ ആവശ്യപ്പെട്ടു.

ജിന്റോ ജോണിന്റെ ഫെയ്സ്ബുക്ക് പോസ്റ്റിന്റെ പൂർണ്ണരൂപം

ഉമ്മൻചാണ്ടി നീതിമാനായിരുന്നു എന്ന് ഒരായിരം വട്ടം പ്രസംഗിച്ചവർ അതെല്ലാം മറന്നു പോയി. ആ മനുഷ്യന്റെ പേരിൽ കൂടിയായിരുന്നു ഈ വിജയമെന്നും മറന്നു. 100% നീതി നിഷേധിക്കപ്പെട്ടാണ് ഉമ്മൻ ചാണ്ടിയുടെ അവസാന യാത്ര എന്നതും മറന്നു. പിണറായി വിജയന്റെ മൂന്ന് അന്വേഷണ ടീമുകൾ തെളിവില്ലെന്ന് പറഞ്ഞിട്ടും വിശ്വാസ്യത തരിമ്പുമില്ലാത്ത സരിതയുടെ കത്തെഴുതി വാങ്ങി സിബിഐ അന്വേഷണം ശുപാർശ ചെയ്ത പിണറായി ഭരണത്തിൽ ഉമ്മൻചാണ്ടിക്ക് നേരിട്ട നീതിനിഷേധം മറക്കാനുള്ള പ്രായമായോ നേതാക്കളെ?

പുനർജ്ജനി കേസിൽ അന്നത്തെ പ്രതിപക്ഷ നേതാവ് വ് ഡി സതീശനെ പെടുത്താൻ പരമാവധി ശ്രമിച്ചതും മോൻസൺ മാവുങ്കൽ കേസിൽ കള്ളമൊഴിയുണ്ടാക്കി കെ. സുധാകരനെ വേട്ടയാടിയതും വെളുപ്പാൻകാലത്തും നട്ടപ്പാതിരക്കും കിടക്കപ്പായയിൽ നിന്ന് യുവജന വിദ്യാർത്ഥി നേതാക്കളെ ഉടുതുണിയാലെ അറസ്റ്റ് ചെയ്തതും മറക്കാറായോ മുതിർന്നവരേ?തിരുട്ട് കുടുംബത്തിന്റെ സംഘടിത കൊള്ളക്കെതിരെ വിജിലൻസ് അന്വേഷണം ആവശ്യപ്പെട്ട മാത്യു കുഴൽനാടന്റെ വായിൽ കുഴലപ്പം തിരുകാൻ തിരക്കുകൂട്ടിയ അന്തംകമ്മികൾക്ക് ആഘോഷിക്കാൻ അയാളുടെ വീടും പറമ്പും തൊഴുത്തും വരെ അളന്ന് പരമാവധി കേസുകളിൽപ്പെടുത്താൻ ശ്രമിച്ചത് മറക്കാൻ മാത്രം വലുതായോ നിങ്ങൾ? പിണറായിയുടെ പകയിൽ പടച്ചെടുത്ത കള്ളക്കേസിൽ ആക്ഷേപിക്കപ്പെട്ട, വേട്ടയാടപ്പെട്ട മനുഷ്യരുടെ ഓർമ്മകൾ പോലും പക്വതക്കുറവായി തോന്നുന്ന വളർച്ചയെത്തിയോ മുതിർന്നവരെ നിങ്ങൾക്ക്?

പിണറായിയുടെ മകൾക്ക് മാസപ്പിടിയായി കോടികളും അവർക്ക് കൊള്ളയടിച്ചു ഭരിക്കാൻ പത്തുവർഷവും കിട്ടി. ആ ധാർഷ്ട്യത്തിൽ കുന്നംകുളത്തെ സുജിത്തിനും രക്ഷാപ്രവർത്തനം നേരിട്ട യൂത്ത് കോൺഗ്രസ് പ്രവർത്തകർക്കും കെഎസ്ക്കാർക്കുമെല്ലാം കേസും ജയിൽവാസവും ക്രൂരമർദ്ദനങ്ങളും കിട്ടിയപ്പോൾ മറവിയിലേക്ക് വേഗത കൂട്ടിയ അധികാരം കിട്ടിയത് നിങ്ങൾക്കാണ്. അവിടെ പിന്നെ സാധാരണ പ്രവർത്തകരുടെ വികാരം പോലും പക്വതക്കുറവാണല്ലോ അല്ലേ?

പതിനായിരക്കണക്കിന് പിൻവാതിൽക്കമ്മികളും ബോർഡ് കോർപ്പറേഷൻ സഖാക്കളും അഞ്ചുമാസക്കാലമായി ഞങ്ങളും കൂടി വിയർത്ത് പണിയെടുത്ത് നേടിയ ഭരണത്തിന്റെ തണൽപ്പറ്റി ശമ്പളം വാങ്ങുന്നുണ്ട്. അന്തംകമ്മികൾ നായാട്ട് തുടരുന്നു. ഇതെല്ലാം ഓർക്കാത്തവർ പിണറായിക്കാലം മറക്കുന്നതിന്റെ വേഗത സങ്കടകരമാണ്. പാവപ്പെട്ട മറ്റ് മനുഷ്യർക്കില്ലാത്ത ഒരു പ്രിവിലേജും പിണറായിക്കും കുടുംബത്തിനും വച്ചുനീട്ടരുത്. സാധാരണ സിപിഎമ്മുകാർ പോലും ആഗ്രഹിക്കാത്തത് നമ്മളെന്തിന് മാസപ്പടിക്കാർക്ക് ദാനം നൽകണം.

കടത്ത് കടന്ന് കര പറ്റിയാൽ തോണി പുഴയിൽ മുക്കുന്ന പോലുള്ള നിലപാട് ഒരല്പം വാർദ്ധക്യസഹജമാണ്. വിശ്വാസ്യതയില്ലാത്ത ഇ ഡിയുടെ കത്തിൽ അതിവേഗ കേസെടുക്കാത്തത് 100% ശരിയായ നിലപാടായിരുന്നു. വൈര്യനിരാതന ബുദ്ധി തിരിച്ചു കാണിച്ചല്ല പിണറായിയെ ജയിക്കേണ്ടത് എന്നതും രാഷ്ട്രീയ ശരിയാണ്. പക്ഷേ ഒട്ടും വിശ്വാസ്യതല്ലാത്ത ഇ ഡി റിപ്പോർട്ടിന് മുന്നിൽ അത്രപോലും വിശ്വാസ്യതയില്ലാത്ത വീണയും പിണറായി വിജയനും പരുങ്ങുമ്പോൾ അനുപാതരഹിതമായ സാവകാശം സംശയിക്കപ്പെടും. രാഷ്ട്രീയ കൃത്യതയുള്ള നിലപാടെടുത്തതിൽ നിന്ന് സാമാന്യബോധമുള്ളവരുടെ നെറ്റി ചുളിയും വിധമുള്ള അമാന്തമുണ്ടായാൽ ചോദ്യങ്ങളുയരും.

നൈതികതയില്ലാത്ത വേട്ടയാടലുകൾ പിണറായി കാലത്തെ പോലെ ഉണ്ടാകില്ലെന്നത് സ്വാഗതാർഹ നിലപാടാണ്. അതേസമയം മടിയിൽ അധാർമികകതയുടെ കനമുള്ള, കൈകൾ ശുദ്ധമല്ലാത്ത, നിയമപരമായി കേസിനെ നേരിടാൻ കരുത്തില്ലാത്ത മാസപ്പടിയുടെ കാരണഭൂതന്റെ കൈപിടിച്ച് കര പറ്റിക്കുന്നതെന്ന് തോന്നുന്ന ഒന്നുപോലും ഉണ്ടായിക്കൂടാ. രാഹുൽ ഗാന്ധിയും പ്രതിപക്ഷ നേതാക്കളായിരുന്ന വി ഡി സതീശനും രമേശ് ചെന്നിത്തലയും പറഞ്ഞ നിലപാടുകൾ ഒരായിരമാവർത്തി ഏറ്റുപറഞ്ഞ് തൊണ്ടപൊട്ടിയ കോൺഗ്രസുകാരുടെ ശിരസ്സ് കുനിയുന്ന മറവികൾ ഉണ്ടായിക്കൂടാ.

കോടതിയിൽ തോറ്റാലും ജയിച്ചാലും എ ജിക്ക് സർക്കാർ ശമ്പളവും അധികാര സൗഹൃദങ്ങളുമുണ്ടാകും. വാക്ക് മാറ്റിപ്പറയാൻ നിർബന്ധിക്കപ്പെടുന്ന സാധാരണ പ്രവർത്തകർക്ക് അങ്ങാടിയിലും പൊതുയിടങ്ങളിലും ആക്ഷേപവും ആട്ടും മാത്രമേ കിട്ടൂ. അധികാര സോപാനങ്ങളിലേക്ക് മുദ്രാവാക്യം വിളിച്ച് കയറ്റിയവരെ പെരുവഴിയിൽ മൗനികളാക്കി മാറ്റരുത്. മാസപ്പടി വാങ്ങിയ, ഹവാലയും ഫ്യൂച്ചർ ബിസിനസും നടത്തിയ വീണയും പിണറായി വിജയനും മുഹമ്മദ് റിയാസും മറുപടി പറയട്ടെ. നിയമപരമായി നേരിടട്ടെ. രാഷ്ട്രീയമായി പറഞ്ഞു തോറ്റവരുടെ നാറ്റമെന്തിന് കാര്യമില്ലാതെ കോൺഗ്രസിന്റെ ഖദറിൽ വാരിത്തേക്കണം? പിണറായി കൂട്ടുകുടുംബത്തിന്റെ അഴിമതി അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട വ്യവഹാരിയുടെ വ്യക്തിനിലവാരം അളക്കാൻ ആവേശമുള്ള സർക്കാർ വക്കീൽ പിണറായിയുടെ ഉത്തരമില്ലായ്മക്ക് മറപിടിക്കുന്നതായി സംശയിക്കുന്നവരെ ആക്ഷേപിച്ചിട്ടെന്ത് കാര്യം?

മോഷ്ടാവായിരുന്ന അടയ്ക്കാ രാജുവിന്റെ നീതിബോധത്തിൽ നിന്നുമാണ് അഭയ കേസിലെ പ്രതികളെ ശിക്ഷിക്കാനുതകിയ മൊഴിയുണ്ടായതെന്ന് മറക്കരുത്. ഇക്കാര്യത്തിൽ എന്തായാലും പിണറായിയുടേതിനേക്കാൾ മെറിറ്റ് ഹർജിക്കരാനുണ്ട്. കെ എം ഷാജഹാനോട്‌ പല വിയോജിപ്പുകളും ഉള്ളപ്പോൾ തന്നെ, കൊള്ളക്കാരനായ പിണറായിക്ക് വേണ്ടി ഹർജിക്കാരനെ ശല്യക്കാരനായ വ്യവഹാരിയെന്ന ചാപ്പയടിച്ചത് കുറച്ച് കടന്ന കുരുതലായിപ്പോയി. ആരാണിവിടെ പ്രതിയെന്ന് മറക്കുന്ന ഓരോ വാദവും ആത്മഹത്യാപരമാണ്. വന്നവഴി മറക്കുന്നവർ പണിയുന്ന പക്വതയുടെ ഓരോ പാലങ്ങളും എല്ലാവർക്കും ഉള്ളതല്ലെന്നറിയാം. സാധാരണ പ്രവർത്തകരുടെ രാഷ്ട്രീയ ബോധ്യത്തിന് വിലയിടരുത്. മറുപടിയുത്തരമില്ലാത്ത ഓരോ ചോദ്യങ്ങളിലും തോറ്റു പോകുന്ന സാധാരണ പ്രവർത്തകരെ തിരുട്ട് കുടുംബത്തിന് വിലയ്ക്ക് വയ്ക്കരുത്.

സർക്കാർ എല്ലാവരുടേതുമാകണം. പക്ഷേ പ്രത്യേകമായി പിണറായിയുടേതെന്ന് തോന്നുകയുമരുത്. പാർട്ടിക്കോട്ടകളിലെ സ്വന്തക്കാർക്ക് പോലും വേണ്ടാത്ത മാസപ്പടിക്കാരെ വെളുപ്പിക്കരുത്. മുൻ സർക്കാരിനെ അളന്ന നാഴികളൊക്കെ ജനങ്ങളുടെ കൈവശമുണ്ടെന്നും ഓർക്കണം. പിണറായി സർക്കാരിന്റെ വിദൂര സാമ്യങ്ങൾ പോലും എണ്ണപ്പെടുമെന്ന ബോധ്യങ്ങളുണ്ടാകണം.

Related Posts

ചാവക്കാട് താലൂക്കാശുപത്രിയിൽ പ്രസവിച്ച യുവതിയുടെ ശരീരത്തിനുള്ളിൽ പഞ്ഞി കണ്ടെത്തിയ സംഭവം; ഡോക്ടർക്കെതിരെ കേസെടുത്ത് പൊലീസ്
Kerala

ചാവക്കാട് താലൂക്കാശുപത്രിയിൽ പ്രസവിച്ച യുവതിയുടെ ശരീരത്തിനുള്ളിൽ പഞ്ഞി കണ്ടെത്തിയ സംഭവം; ഡോക്ടർക്കെതിരെ കേസെടുത്ത് പൊലീസ്

November 13, 2026
15
വീട് ജപ്തിചെയ്യാൻ എത്തുന്നതറിഞ്ഞ് വീട്ടമ്മ ജീവനൊടുക്കി; കണ്ടെത്തിയത് ഉദ്യോഗസ്ഥർ നടത്തിയ തിരച്ചിലിൽ
Kerala

വീട് ജപ്തിചെയ്യാൻ എത്തുന്നതറിഞ്ഞ് വീട്ടമ്മ ജീവനൊടുക്കി; കണ്ടെത്തിയത് ഉദ്യോഗസ്ഥർ നടത്തിയ തിരച്ചിലിൽ

November 13, 2026
482
എസ്എസ്എല്‍സി പരീക്ഷ 2027 മാര്‍ച്ച് ഒന്നു മുതൽ; മെയ് ആദ്യവാരം ഫല പ്രഖ്യാപനം നടത്തുമെന്നും വിദ്യാഭ്യാസ മന്ത്രി
Kerala

എസ്എസ്എല്‍സി പരീക്ഷ 2027 മാര്‍ച്ച് ഒന്നു മുതൽ; മെയ് ആദ്യവാരം ഫല പ്രഖ്യാപനം നടത്തുമെന്നും വിദ്യാഭ്യാസ മന്ത്രി

November 13, 2026
4
ഉച്ചക്ക് ശേഷം വീണ്ടും ഇടിഞ്ഞു സ്വർണ്ണവില
Business

ഉച്ചക്ക് ശേഷം വീണ്ടും ഇടിഞ്ഞു സ്വർണ്ണവില

November 13, 2026
491
ഇ.ഡി ഉദ്യോഗസ്ഥനെന്ന് ചമഞ്ഞ് തട്ടിപ്പ്; ഒരാൾ അറസ്റ്റിൽ
Crime

ഇ.ഡി ഉദ്യോഗസ്ഥനെന്ന് ചമഞ്ഞ് തട്ടിപ്പ്; ഒരാൾ അറസ്റ്റിൽ

November 13, 2026
56
‘ആർഎസ്‌എസിന്റെ ഇഷ്‌ട തോഴിയായി കാലടി സർവകലാശാല വിസി പ്രവർത്തിക്കുന്നു’; വിദ്യാർത്ഥികളെ സന്ദർശിച്ച് പിണറായി
Kerala

‘ആർഎസ്‌എസിന്റെ ഇഷ്‌ട തോഴിയായി കാലടി സർവകലാശാല വിസി പ്രവർത്തിക്കുന്നു’; വിദ്യാർത്ഥികളെ സന്ദർശിച്ച് പിണറായി

November 13, 2026
51
Next Post
നന്നംമുക്ക് തെക്ക്മുറി സ്വദേശി പ്രേമദാസൻ നിര്യാതനായി

നന്നംമുക്ക് തെക്ക്മുറി സ്വദേശി പ്രേമദാസൻ നിര്യാതനായി

Recent News

എടപ്പാളിലെ വീട്ടിൽ നിന്ന് സ്വർണവും വിദേശ കറൻസിയും മോഷ്ടിച്ച പ്രതി പിടിയില്ഇ‍’രുപതോളം മോഷണക്കേസുകളിൽ പ്രതിയായ ടാർസൺ മനീഷിനെയാണ് പൊന്നാനി പോലീസ് അറസ്റ്റ് ചെയ്തത്

എടപ്പാളിലെ വീട്ടിൽ നിന്ന് സ്വർണവും വിദേശ കറൻസിയും മോഷ്ടിച്ച പ്രതി പിടിയില്ഇ‍’രുപതോളം മോഷണക്കേസുകളിൽ പ്രതിയായ ടാർസൺ മനീഷിനെയാണ് പൊന്നാനി പോലീസ് അറസ്റ്റ് ചെയ്തത്

November 13, 2026
138
മൂക്കുതല സ്കൂളിൽ പി.ടി.എ തിരഞ്ഞെടുപ്പിൽ ബി.ജെ.പി പ്രതിഷേധം’ഒടുവിൽ വോട്ടെടുപ്പ്,യു.ഡി.എഫ് – സി.പി.എം സഖ്യത്തിന് വിജയം

മൂക്കുതല സ്കൂളിൽ പി.ടി.എ തിരഞ്ഞെടുപ്പിൽ ബി.ജെ.പി പ്രതിഷേധം’ഒടുവിൽ വോട്ടെടുപ്പ്,യു.ഡി.എഫ് – സി.പി.എം സഖ്യത്തിന് വിജയം

November 13, 2026
129
ഒരേ വർഷം മൂന്ന് 200 കോടി കളക്ഷൻ ചിത്രങ്ങൾ, അപൂർവനേട്ടം സ്വന്തമാക്കുന്ന ആദ്യ തമിഴ് താരമായി സൂര്യ

ഒരേ വർഷം മൂന്ന് 200 കോടി കളക്ഷൻ ചിത്രങ്ങൾ, അപൂർവനേട്ടം സ്വന്തമാക്കുന്ന ആദ്യ തമിഴ് താരമായി സൂര്യ

November 13, 2026
4
ചാവക്കാട് താലൂക്കാശുപത്രിയിൽ പ്രസവിച്ച യുവതിയുടെ ശരീരത്തിനുള്ളിൽ പഞ്ഞി കണ്ടെത്തിയ സംഭവം; ഡോക്ടർക്കെതിരെ കേസെടുത്ത് പൊലീസ്

ചാവക്കാട് താലൂക്കാശുപത്രിയിൽ പ്രസവിച്ച യുവതിയുടെ ശരീരത്തിനുള്ളിൽ പഞ്ഞി കണ്ടെത്തിയ സംഭവം; ഡോക്ടർക്കെതിരെ കേസെടുത്ത് പൊലീസ്

November 13, 2026
15
ADVERTISEMENT
ckm news footer

CKM News delivers the latest local news from Changaramkulam, Malappuram, Kerala, along with key international stories, especially from the Middle East. Stay connected with use to stay informed with breaking news, in-depth analysis, and real-time updates.

Follow Us

©CKM NEWS- 2025

  • About Us
  • Privacy Policy
  • Disclaimer & Content Policy – CKM News
  • Terms And Conditions
  • Contact Us
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics

©CKM NEWS- 2025