• Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
Friday, September 18, 2026
CKM News
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
CKM News
No Result
View All Result
ADVERTISEMENT
Home Sports

20 വർഷ പ്ലാനുമായി AIFF; ISL ഫെബ്രുവരി 5 ന് ആരംഭിച്ചേക്കും

ckmnews by ckmnews
December 27, 2025
in Sports
A A
20 വർഷ പ്ലാനുമായി AIFF; ISL ഫെബ്രുവരി 5 ന് ആരംഭിച്ചേക്കും
0
SHARES
25
VIEWS
Share on WhatsappShare on Facebook
ADVERTISEMENT

നീണ്ട കാലത്തെ അനിശ്ചിതത്വങ്ങൾക്കും ആശങ്കകൾക്കും ഒടുവിൽ ഐ എസ് എൽ ആരംഭിക്കാൻ ഓൾ ഇന്ത്യ ഫുട്ബോൾ ഫെഡറേഷൻ. ലീഗ് നടത്തിപ്പിന് സ്പോൺസർമാരെ കണ്ടെത്താൻ ബുദ്ധിമുട്ടിയ എ ഐ എഫ് എഫ് ലീഗിന് പുതുജീവൻ നൽകാൻ വിപുലമായ പദ്ധതികളുമായാണ് എത്തിയിരിക്കുന്നത്.അടുത്ത 20 വർഷത്തേക്ക് ചിലവുകൾ ചുരുക്കി ഫെഡറേഷന്റെ ഉടമസ്ഥതയിൽ തന്നെ ലീഗ് സംഘടിപ്പിക്കാൻ യോഗത്തിൽ തീരുമാനമായി. അനിശ്ചിതമായി വൈകുന്ന 2025-26 സീസണിന് ഫെബ്രുവരി അഞ്ചിന് കിക്കോഫ് കുറിക്കാനും ​തീരുമാനിച്ചതായി ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.ഉടമസ്ഥതയും സംഘാടനവും ഫെഡറേഷൻ തന്നെ കൈകാര്യം ചെയ്യുന്ന രീതിയിലാണ് നീണ്ടകാല പദ്ധതിക്ക് രൂപം നൽകിയിരിക്കുന്നത്. എല്ലാ വർഷവും ജൂൺ ഒന്നിന് തുടങ്ങി മേയ് 31 വരെ 12 മാസം നീണ്ടു നിൽക്കുന്നതാവും ഒരു സീസൺ. 70 കോടി ബജറ്റ് നിശ്ചയിച്ച്, ചിലവുകൾ പരമാവധി ചുരുക്കി ലീഗ് സംഘടിപ്പിക്കാനാണ് പദ്ധതി.കളിക്കുന്ന ക്ലബുകൾ പങ്കാളിത്ത ഫീസായി എല്ലാ വർഷവും ഒരു കോടി രൂപ ഫെഡറേഷന് നൽകണം. എന്നാൽ, ഈ തുക സീസൺ അവസാനത്തിൽ ക്ലബുകൾക്ക് തിരികെ നൽകും. വരുമാന വിഹിതത്തിന്റെ 10 ശതാമനം ഫെഡറേഷനും, 30 ശതമാനും വാണിജ്യ പങ്കാളികൾക്കുമായി നീക്കിവെക്കും.ഐ ഐ എഫ് എഫ് ലീഗിന്റെ കാര്യത്തിലെടുത്ത തീരുമാനം ക്ലബുകൾ എങ്ങനെ നോക്കി കാണുമെന്നാണ് ഇനിയറിയേണ്ടത്. ഈ ആഴ്ച ക്ലബ് പ്രതിനിധികളുമായി നടത്തുന്ന ചർച്ചയിലാകും അന്തിമ രൂപം ഉണ്ടാകുക.

Related Posts

ഇന്റർ മയാമിക്കായി ഏറ്റവും വേഗത്തിൽ 100 ഗോളുകൾ; റെക്കോർഡുമായി മെസ്സി
Sports

ഇന്റർ മയാമിക്കായി ഏറ്റവും വേഗത്തിൽ 100 ഗോളുകൾ; റെക്കോർഡുമായി മെസ്സി

September 17, 2026
16
ഇന്ത്യ-അഫ്ഗാനിസ്താൻ മൂന്നാം ട്വന്റി-20 മത്സരം ഇന്ന്
Sports

ഇന്ത്യ-അഫ്ഗാനിസ്താൻ മൂന്നാം ട്വന്റി-20 മത്സരം ഇന്ന്

September 17, 2026
49
ഹാമിഷ് റോഡ്രിഗസ് ബൂട്ടഴിച്ചു,’കൊളംബിയൻ ജെഴ്‌സിയിൽ 15 വർഷത്തെ യാത്രയ്ക്ക് വിരാമം’
Sports

ഹാമിഷ് റോഡ്രിഗസ് ബൂട്ടഴിച്ചു,’കൊളംബിയൻ ജെഴ്‌സിയിൽ 15 വർഷത്തെ യാത്രയ്ക്ക് വിരാമം’

September 16, 2026
13
അർജന്റീന ജേഴ്സിയിൽ ലയണൽ മെസ്സി അവസാനമായി ബൂട്ടുകെട്ടുന്നു; വിടവാങ്ങൽ മത്സരം ഒക്ടോബർ 6ന്
Sports

അർജന്റീന ജേഴ്സിയിൽ ലയണൽ മെസ്സി അവസാനമായി ബൂട്ടുകെട്ടുന്നു; വിടവാങ്ങൽ മത്സരം ഒക്ടോബർ 6ന്

September 16, 2026
53
ചാമ്പ്യൻസ് ലീഗ് ഫുട്ബോളിന് ഇന്ന് തുടക്കം
Sports

ചാമ്പ്യൻസ് ലീഗ് ഫുട്ബോളിന് ഇന്ന് തുടക്കം

September 8, 2026
29
കൊച്ചിയിലെ ബ്രസീൽ ലെജൻഡ്സ്-ഇന്ത്യ ഓൾ സ്റ്റാർസ് പോരാട്ടം സെപ്റ്റംബർ 23-ലേക്ക് മാറ്റി
Kerala

കൊച്ചിയിലെ ബ്രസീൽ ലെജൻഡ്സ്-ഇന്ത്യ ഓൾ സ്റ്റാർസ് പോരാട്ടം സെപ്റ്റംബർ 23-ലേക്ക് മാറ്റി

September 4, 2026
19
Next Post
ശബരിമലയിൽ മണ്ഡലപൂജ ആരംഭിച്ചു, മകരവിളക്ക് മഹോത്സവത്തിനായി 30ന് നട തുറക്കും

ശബരിമലയിൽ മണ്ഡലപൂജ ആരംഭിച്ചു, മകരവിളക്ക് മഹോത്സവത്തിനായി 30ന് നട തുറക്കും

Recent News

പൂക്കൈതക്കടവിൽ ജലോത്സവ പവലിയൻ യാഥാർത്ഥ്യമാകുന്നു: 4.15 ലക്ഷം രൂപ അനുവദിച്ചു

പൂക്കൈതക്കടവിൽ ജലോത്സവ പവലിയൻ യാഥാർത്ഥ്യമാകുന്നു: 4.15 ലക്ഷം രൂപ അനുവദിച്ചു

September 18, 2026
0
ശുചിത്വ ദൗത്യവുമായി വട്ടംകുളം: “കൈയോട് കൈ” ക്യാമ്പയിന് തുടക്കമായി; ലോഗോ പ്രകാശനം ചെയ്തു

ശുചിത്വ ദൗത്യവുമായി വട്ടംകുളം: “കൈയോട് കൈ” ക്യാമ്പയിന് തുടക്കമായി; ലോഗോ പ്രകാശനം ചെയ്തു

September 18, 2026
0
കൊരട്ടിക്കര ജി.യു.പി. സ്കൂളിൽ സർഗ്ഗാത്മകതയുടെ നിറവസന്തമൊരുക്കി ‘സർഗം 2026’ കലാമേള

കൊരട്ടിക്കര ജി.യു.പി. സ്കൂളിൽ സർഗ്ഗാത്മകതയുടെ നിറവസന്തമൊരുക്കി ‘സർഗം 2026’ കലാമേള

September 18, 2026
0
മാണൂരിൽ 20 യുവാക്കൾ സി.പി.ഐ.എമ്മിൽ ചേർന്നു

മാണൂരിൽ 20 യുവാക്കൾ സി.പി.ഐ.എമ്മിൽ ചേർന്നു

September 18, 2026
0
ADVERTISEMENT
ckm news footer

CKM News delivers the latest local news from Changaramkulam, Malappuram, Kerala, along with key international stories, especially from the Middle East. Stay connected with use to stay informed with breaking news, in-depth analysis, and real-time updates.

Follow Us

©CKM NEWS- 2025

  • About Us
  • Privacy Policy
  • Disclaimer & Content Policy – CKM News
  • Terms And Conditions
  • Contact Us
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics

©CKM NEWS- 2025