• Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
Tuesday, September 8, 2026
CKM News
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
CKM News
No Result
View All Result
ADVERTISEMENT
Home Sports

റഫറി ചതിച്ചെന്ന് ആരോപണം, ലോകകപ്പ് ഫൈനൽ വീണ്ടും നടത്തണമെന്ന ആവശ്യവുമായി അർജന്‍റീനിയൻ ആരാധകരുടെ ഭീമ ഹര്‍ജി

ckmnews by ckmnews
July 23, 2026
in Sports
A A
റഫറി ചതിച്ചെന്ന് ആരോപണം, ലോകകപ്പ് ഫൈനൽ വീണ്ടും നടത്തണമെന്ന ആവശ്യവുമായി അർജന്‍റീനിയൻ ആരാധകരുടെ ഭീമ ഹര്‍ജി
0
SHARES
589
VIEWS
Share on WhatsappShare on Facebook
ADVERTISEMENT

ബ്യൂണസ് ഐറിസ്: ഫിഫ ലോകകപ്പ് ഫൈനലിൽ സ്പെയിനിനോടേറ്റ തോൽവിക്ക് പിന്നാലെ, ഫൈനൽ മത്സരം വീണ്ടും നടത്തണമെന്ന് ആവശ്യപ്പെട്ട് അന്താരാഷ്ട്ര ഫുട്ബോൾ ഫെഡറേഷന് മുന്നിൽ ഓൺലൈൻ ഭീമ ഹർജിയുമായി അർജന്‍റീനിയൻ ആരാധകർ. ‘ചേഞ്ച് ഡോട്ട് ഓർഗിൽ’ ജിസെല സാഞ്ചസ് എന്ന ആരാധക ആരംഭിച്ച ക്യാമ്പയിനിൽ നിലവിൽ 80,000-ത്തിലധികം ആളുകളാണ് ഒപ്പുവെച്ചിരിക്കുന്നത്. മത്സരം നിയന്ത്രിച്ച സ്ലൊവേനിയൻ റഫറി സ്ലാവ്കോ വിൻസിച്ചിന്‍റെ തീരുമാനങ്ങൾ ഏകപക്ഷീയമായിരുന്നുവെന്നും, അത് മത്സരഫലത്തെ നേരിട്ട് ബാധിച്ചെന്നുമാണ് ഹർജിയിലെ പ്രധാന ആരോപണം.

മത്സരത്തിനിടയിലെ ചില നിർണായക തീരുമാനങ്ങൾ സ്പെയിനിന് അനുകൂലമായിരുന്നുവെന്ന് അർജന്‍റീനിയൻ ആരാധകർ ആരോപിക്കുന്നു. പൗ കുബാർസിക്കെതിരായ ഫൗളിന്‍റെ പേരിൽ എൻസോ ഫെർണാണ്ടസിന് രണ്ടാം മഞ്ഞക്കാർഡും തുടർന്ന് ചുവപ്പ് കാർഡും നൽകിയ തീരുമാനം തെറ്റായിരുന്നുവെന്നാണ് പ്രധാന വാദം. റഫറിയിംഗിനെക്കുറിച്ച് ഫിഫ സുതാര്യമായ അന്വേഷണം നടത്തണമെന്നും, നിഷ്പക്ഷനായ മറ്റൊരു റഫറിയെ വെച്ച് ഫൈനൽ മത്സരം വീണ്ടും നടത്തണമെന്നും ഹർജിയിൽ ആവശ്യപ്പെടുന്നു.

ഇത് അർജന്‍റീനയ്ക്ക് വേണ്ടി മാത്രമല്ല, ഫുട്ബോളിന്‍റെ സുതാര്യമായ ഭാവിക്ക് വേണ്ടിയുള്ള പോരാട്ടമാണെന്ന് ഹർജി നൽകിയ ജിസെല സാഞ്ചസ് പറഞ്ഞു. ആരാധകർ വലിയ പ്രതിഷേധവുമായി മുന്നോട്ടുപോകുമ്പോഴും അർജന്‍റീനിയൻ പരിശീലകൻ ലയണൽ സ്കലോണിറഫറിയെ കുറ്റപ്പെടുത്താൻ തയ്യാറായില്ല. റഫറിയിംഗ് മോശമായിരുന്നു എന്ന് ഞാൻ കരുതുന്നില്ല. സ്പെയിൻ നമ്മളെക്കാൾ മികച്ച കളി പുറത്തെടുത്തു, അതുകൊണ്ടാണ് അവർ ജയിച്ചത്. അതാണ് യാഥാർത്ഥ്യം- സ്കലോണി പറഞ്ഞു. ആരാധകരുടെ ഹർജി സോഷ്യൽ മീഡിയയിൽ തരംഗമാകുന്നുണ്ടെങ്കിലും, ലോകകപ്പ് ഫൈനൽ വീണ്ടും നടത്താനുള്ള യാതൊരു സാധ്യതയുമില്ല.

ഓണ്‍ലൈൻ പോലുള്ള പ്ലാറ്റ്‌ഫോമുകളിലെ ഹർജികൾക്ക് ഫിഫയുടെ ഔദ്യോഗിക തീരുമാനങ്ങളെ മാറ്റാൻ നിയമപരമായ അധികാരമില്ല. കളിക്കളത്തിൽ റഫറി എടുക്കുന്ന തീരുമാനങ്ങളാണ് അന്തിമം. അത്യപൂർവ്വമായ സാങ്കേതിക പിഴവുകളോ അച്ചടക്ക ലംഘനങ്ങളോ തെളിയിക്കപ്പെട്ടാൽ മാത്രമേ ഔദ്യോഗിക നടപടികൾക്ക് വകുപ്പുള്ളൂ. സെമിഫൈനലിൽ സ്പെയിനിനോട് തോറ്റപ്പോൾ ഫ്രഞ്ച് ആരാധകരും ഇത്തരത്തിൽ 82,000-ത്തിലധികം ഒപ്പുകൾ ശേഖരിച്ച് ഹർജി നൽകിയിരുന്നുവെങ്കിലും ഫിഫ അത് പരിഗണിച്ചിരുന്നില്ല.

Related Posts

ചാമ്പ്യൻസ് ലീഗ് ഫുട്ബോളിന് ഇന്ന് തുടക്കം
Sports

ചാമ്പ്യൻസ് ലീഗ് ഫുട്ബോളിന് ഇന്ന് തുടക്കം

September 8, 2026
0
കൊച്ചിയിലെ ബ്രസീൽ ലെജൻഡ്സ്-ഇന്ത്യ ഓൾ സ്റ്റാർസ് പോരാട്ടം സെപ്റ്റംബർ 23-ലേക്ക് മാറ്റി
Kerala

കൊച്ചിയിലെ ബ്രസീൽ ലെജൻഡ്സ്-ഇന്ത്യ ഓൾ സ്റ്റാർസ് പോരാട്ടം സെപ്റ്റംബർ 23-ലേക്ക് മാറ്റി

September 4, 2026
18
ബ്രസീലിനെതിരെ കളിക്കാന്‍ നാല് മലയാളികള്‍; ഇന്ത്യന്‍ ടീമിനെ പ്രഖ്യാപിച്ചു
Kerala

ബ്രസീലിനെതിരെ കളിക്കാന്‍ നാല് മലയാളികള്‍; ഇന്ത്യന്‍ ടീമിനെ പ്രഖ്യാപിച്ചു

September 1, 2026
174
ലോകകപ്പിലെ സംഘർഷം: അർജൻ്റീനയ്ക്കെതിരെ കർശന നടപടി; താരങ്ങൾക്ക് വിലക്കും വൻതുക പിഴയും
Sports

ലോകകപ്പിലെ സംഘർഷം: അർജൻ്റീനയ്ക്കെതിരെ കർശന നടപടി; താരങ്ങൾക്ക് വിലക്കും വൻതുക പിഴയും

August 22, 2026
0
കേരളാ ക്രിക്കറ്റ് ലീഗ് മൂന്നാം സീസണ് ഇന്ന് തുടക്കം
Kerala

കേരളാ ക്രിക്കറ്റ് ലീഗ് മൂന്നാം സീസണ് ഇന്ന് തുടക്കം

August 20, 2026
30
ആസ്റ്റൺ വില്ലയെ കീഴടക്കി സൂപ്പർ കപ്പ് കിരീടം നിലനിർത്തി പിഎസ്ജി
Sports

ആസ്റ്റൺ വില്ലയെ കീഴടക്കി സൂപ്പർ കപ്പ് കിരീടം നിലനിർത്തി പിഎസ്ജി

August 13, 2026
49
Next Post
അധികാരത്തിലേറി 2 മാസം: UDF സർക്കാരിന്റെ കടമെടുപ്പ് 10,000 കോടി കടന്നു

അധികാരത്തിലേറി 2 മാസം: UDF സർക്കാരിന്റെ കടമെടുപ്പ് 10,000 കോടി കടന്നു

Recent News

ചാമ്പ്യൻസ് ലീഗ് ഫുട്ബോളിന് ഇന്ന് തുടക്കം

ചാമ്പ്യൻസ് ലീഗ് ഫുട്ബോളിന് ഇന്ന് തുടക്കം

September 8, 2026
0
അട്ടപ്പാടിയിലെ ഇരട്ടക്കൊലപാതകം: കൊലപ്പെടുത്തിയ യുവതി ഭാര്യയല്ലെന്ന് മൊഴി; പ്രതി ബംഗാളിൽ പിടിയിൽ

അട്ടപ്പാടിയിലെ ഇരട്ടക്കൊലപാതകം: കൊലപ്പെടുത്തിയ യുവതി ഭാര്യയല്ലെന്ന് മൊഴി; പ്രതി ബംഗാളിൽ പിടിയിൽ

September 8, 2026
0
‘നഷ്ടം 120 കോടി,സ്വകാര്യ ബസ് ഉടമകൾ സമരത്തിലേക്ക്, സർവീസുകൾ നിർത്തിവെക്കും

‘നഷ്ടം 120 കോടി,സ്വകാര്യ ബസ് ഉടമകൾ സമരത്തിലേക്ക്, സർവീസുകൾ നിർത്തിവെക്കും

September 8, 2026
0
Viral 80s AI trend: സ്വകാര്യത ഉറപ്പാക്കണം, അപകടങ്ങൾ ഒഴിവാക്കാൻ ഇക്കാര്യങ്ങൾ ശ്രദ്ധിക്കണം

Viral 80s AI trend: സ്വകാര്യത ഉറപ്പാക്കണം, അപകടങ്ങൾ ഒഴിവാക്കാൻ ഇക്കാര്യങ്ങൾ ശ്രദ്ധിക്കണം

September 8, 2026
96
ADVERTISEMENT
ckm news footer

CKM News delivers the latest local news from Changaramkulam, Malappuram, Kerala, along with key international stories, especially from the Middle East. Stay connected with use to stay informed with breaking news, in-depth analysis, and real-time updates.

Follow Us

©CKM NEWS- 2025

  • About Us
  • Privacy Policy
  • Disclaimer & Content Policy – CKM News
  • Terms And Conditions
  • Contact Us
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics

©CKM NEWS- 2025