• Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
Saturday, April 11, 2026
CKM News
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
CKM News
No Result
View All Result
ADVERTISEMENT
Home Kerala

ശബരിമലയിൽ മണ്ഡലപൂജ ആരംഭിച്ചു, മകരവിളക്ക് മഹോത്സവത്തിനായി 30ന് നട തുറക്കും

ckmnews by ckmnews
December 27, 2025
in Kerala
A A
ശബരിമലയിൽ മണ്ഡലപൂജ ആരംഭിച്ചു, മകരവിളക്ക് മഹോത്സവത്തിനായി 30ന് നട തുറക്കും
0
SHARES
24
VIEWS
Share on WhatsappShare on Facebook
ADVERTISEMENT

ശബരിമല: നാൽപ്പത്തൊന്നുദിവസം നീണ്ട മണ്ഡലകാല തീർത്ഥാടനത്തിന് പരിസമാപ്തി കുറിച്ച് ശബരിമലയിൽ മണ്ഡലപൂജ ആരംഭിച്ചു. രാവിലെ 10.10നാണ് ചടങ്ങുകൾ ആരംഭിച്ചത് . പൂജയോടനുബന്ധിച്ച് സന്നിധാനത്ത് തീർത്ഥാടകർക്ക് നിയന്ത്രണമേർപ്പെടുത്തിയിട്ടുണ്ട്.ഇന്നലെ അയ്യപ്പന് തങ്ക അങ്കി ചാർത്തി ദീപാരാധന നടത്തി. 23ന് ആറന്മുള പാർത്ഥസാരഥി ക്ഷേത്രത്തിൽ നിന്ന് പുറപ്പെട്ട തങ്ക അങ്കി രഥ ഘോഷയാത്ര ഇന്നലെ ഉച്ചയ്ക്ക് 1.30ന് പമ്പയിലെത്തി. മന്ത്രി വി.എൻ.വാസവൻ, ജില്ലാകളക്ടർ എസ്. പ്രേംകൃഷ്ണൻ എന്നിവർ ചേർന്ന് സ്വീകരിച്ചു. ഗണപതി കോവിലിൽ തങ്കഅങ്കി ഭക്തർക്ക് ദർശനത്തിനായി തുറന്നുവച്ചു.വൈകിട്ട് മൂന്നിന് തങ്ക അങ്കി പ്രത്യേക പേടകത്തിൽ അടക്കം ചെയ്ത് ഒൻപത് ഗുരുസ്വാമിമാർ തലയിലേന്തി സന്നിധാനത്തേക്ക് തിരിച്ചു. പതിനെട്ടാംപടി കയറി കൊടിമരച്ചുവട്ടിലെത്തിയ ഘോഷയാത്രയെ ദേവസ്വം ബോർഡ് പ്രസിഡന്റ് കെ.ജയകുമാർ, അംഗങ്ങളായ അഡ്വ.കെ.രാജു, അഡ്വ.പി.ഡി.സന്തോഷ് കുമാർ, ശബരിമല സ്‌പെഷ്യൽ കമ്മിഷണർ ആർ.ജയകൃഷ്ണൻ, എ.ഡി.എം അരുൺ എസ്.നായർ, എ.ഡി.ജി.പി.എസ്.ശ്രീജിത്ത് തുടങ്ങിയവർ ചേർന്ന് സ്വീകരിച്ച് സോപാനത്തേക്ക് എത്തിച്ചു.തന്ത്രി കണ്ഠരര് മഹേഷ് മോഹനര്, മേൽശാന്തി ഇ.ഡി.പ്രസാദ് നമ്പൂതിരി എന്നിവർ ചേർന്ന് പേടകം ഏ​റ്റുവാങ്ങി ശ്രീകോവിലിനുള്ളിലേക്ക് കൊണ്ടുപോയി. തങ്ക അങ്കി ചാർത്തിയശേഷം ദീപാരാധന നടത്തി. തങ്ക അങ്കി പ്രഭചൊരിയുന്ന അയ്യപ്പ വിഗ്രഹം കണ്ട് ഭക്തർ ആത്മനിർവൃതിയടഞ്ഞു.വെർച്വൽ ക്യൂ ബുക്കിംഗിലൂടെ ഇന്നലെ 30,000 പേർക്ക് മാത്രമായിരുന്നു ദർശനത്തിന് അനുമതി. സ്‌പോട്ട് ബുക്കിംഗിലൂടെ 5000പേർക്കും. ഇന്ന് വെർച്വൽ ക്യൂ ബുക്കിംഗിലൂടെ 35,000 പേർക്ക് ദർശനം നടത്താം. സ്‌പോട്ട് ബുക്കിംഗ് രണ്ടായിരമായി നിജപ്പെടുത്തി.ഇന്ന് രാത്രി ദീപാരാധനവരെ ഭക്തർക്ക് തങ്കി അങ്കി ചാർത്തിയുള്ള അയ്യപ്പദർശനം സാദ്ധ്യമാകും. ദീപാരാധനയ്ക്കുശേഷം വിഗ്രഹത്തിൽ നിന്ന് തങ്ക അങ്കി അഴിച്ചുമാ​റ്റും. പുഷ്പാഭിഷേകത്തിനും അത്താഴ പൂജയ്ക്കും ശേഷം രാത്രി 11ന് നടയടയ്ക്കും. മകരവിളക്ക് മഹോത്സവത്തിനായി 30ന് നട തുറക്കും.

Related Posts

കോഴിക്കോട്ട് ഒരു കുടുംബത്തിലെ മൂന്നുപേർ മുങ്ങിമരിച്ചു
Kerala

കോഴിക്കോട്ട് ഒരു കുടുംബത്തിലെ മൂന്നുപേർ മുങ്ങിമരിച്ചു

April 11, 2026
608
അഞ്ചരക്കണ്ടി മെഡിക്കൽ കോളജിലെ BDS വിദ്യാർഥിയുടെ ആത്മഹത്യ; ആരോപണ വിധേയരായ അധ്യാപകർക്ക് സസ്പെൻഷൻ
Kerala

അഞ്ചരക്കണ്ടി മെഡിക്കൽ കോളജിലെ BDS വിദ്യാർഥിയുടെ ആത്മഹത്യ; ആരോപണ വിധേയരായ അധ്യാപകർക്ക് സസ്പെൻഷൻ

April 11, 2026
94
‘ശോഭ പറയുന്നത് പച്ചക്കള്ളം, സിന്ധു സന്തതസഹചാരി’; ശോഭാ സുരേന്ദ്രൻ ഭീഷണിപ്പെടുത്തിയെന്ന് BJP നേതാവ്
Kerala

‘ശോഭ പറയുന്നത് പച്ചക്കള്ളം, സിന്ധു സന്തതസഹചാരി’; ശോഭാ സുരേന്ദ്രൻ ഭീഷണിപ്പെടുത്തിയെന്ന് BJP നേതാവ്

April 11, 2026
368
ശ്രീനന്ദയ്‌ക്ക് വിട നൽകി നാട്; സംസ്‌കാര ചടങ്ങുകൾ പൂർത്തിയായി
Kerala

ശ്രീനന്ദയ്‌ക്ക് വിട നൽകി നാട്; സംസ്‌കാര ചടങ്ങുകൾ പൂർത്തിയായി

April 11, 2026
242
ആരാകും യുഡിഎഫ് മുഖ്യമന്ത്രിയെന്ന് ചോദ്യം, വീട് പണിതശേഷം പോരെ ഫർണിച്ചർ എന്ന് തരൂരിന്റെ മറുപടി, ‘യുഡിഎഫ് അധികാരത്തിൽ വരുമെന്ന് പ്രതീക്ഷ’
Kerala

ആരാകും യുഡിഎഫ് മുഖ്യമന്ത്രിയെന്ന് ചോദ്യം, വീട് പണിതശേഷം പോരെ ഫർണിച്ചർ എന്ന് തരൂരിന്റെ മറുപടി, ‘യുഡിഎഫ് അധികാരത്തിൽ വരുമെന്ന് പ്രതീക്ഷ’

April 11, 2026
73
കെഎസ്ആര്‍ടിസി ബസ് കാലിലൂടെ കയറിയിറങ്ങിയ സംഭവം; വയോധികയുടെ കാല്‍ മുറിച്ചുമാറ്റി
Kerala

കെഎസ്ആര്‍ടിസി ബസ് കാലിലൂടെ കയറിയിറങ്ങിയ സംഭവം; വയോധികയുടെ കാല്‍ മുറിച്ചുമാറ്റി

April 11, 2026
69
Next Post
‘സംഘപരിവാർ ഭീകരതക്കെതിരെ കോൺഗ്രസിനെ ആശ്രയിക്കാമെന്ന് കരുതുന്നവരുടെ മുന്നിൽ അവരെന്താണെന്ന് വ്യക്തമാക്കപ്പെട്ടു’ ; എം സ്വരാജ്

'സംഘപരിവാർ ഭീകരതക്കെതിരെ കോൺഗ്രസിനെ ആശ്രയിക്കാമെന്ന് കരുതുന്നവരുടെ മുന്നിൽ അവരെന്താണെന്ന് വ്യക്തമാക്കപ്പെട്ടു' ; എം സ്വരാജ്

Recent News

ചങ്ങരംകുളം കാഞ്ഞിയൂര്‍ സ്വദേശി ചിറ്റയില്‍ അപ്പുവിന്റെ മകന്‍ പ്രമോദ് നിര്യാതനായി

ചങ്ങരംകുളം കാഞ്ഞിയൂര്‍ സ്വദേശി ചിറ്റയില്‍ അപ്പുവിന്റെ മകന്‍ പ്രമോദ് നിര്യാതനായി

April 11, 2026
519
കോഴിക്കോട്ട് ഒരു കുടുംബത്തിലെ മൂന്നുപേർ മുങ്ങിമരിച്ചു

കോഴിക്കോട്ട് ഒരു കുടുംബത്തിലെ മൂന്നുപേർ മുങ്ങിമരിച്ചു

April 11, 2026
608
ഐഎസ്എല്ലില്‍ കേരള ബ്ലാസ്‌റ്റേഴ്‌സ് ബെംഗളൂരു എഫ്‌സിക്കെതിരെ

ഐഎസ്എല്ലില്‍ കേരള ബ്ലാസ്‌റ്റേഴ്‌സ് ബെംഗളൂരു എഫ്‌സിക്കെതിരെ

April 11, 2026
36
അഞ്ചരക്കണ്ടി മെഡിക്കൽ കോളജിലെ BDS വിദ്യാർഥിയുടെ ആത്മഹത്യ; ആരോപണ വിധേയരായ അധ്യാപകർക്ക് സസ്പെൻഷൻ

അഞ്ചരക്കണ്ടി മെഡിക്കൽ കോളജിലെ BDS വിദ്യാർഥിയുടെ ആത്മഹത്യ; ആരോപണ വിധേയരായ അധ്യാപകർക്ക് സസ്പെൻഷൻ

April 11, 2026
94
ADVERTISEMENT
ckm news footer

CKM News delivers the latest local news from Changaramkulam, Malappuram, Kerala, along with key international stories, especially from the Middle East. Stay connected with use to stay informed with breaking news, in-depth analysis, and real-time updates.

Follow Us

©CKM NEWS- 2025

  • About Us
  • Privacy Policy
  • Disclaimer & Content Policy – CKM News
  • Terms And Conditions
  • Contact Us
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics

©CKM NEWS- 2025