• Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
Tuesday, September 15, 2026
CKM News
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
CKM News
No Result
View All Result
ADVERTISEMENT
Home UPDATES

സംസ്ഥാനത്ത് ശക്തമായ മഴയ്ക്ക് സാധ്യത; 11 ജില്ലകളിൽ ഓറഞ്ച് അലർട്ട് ‘5 ജില്ലകളില്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക് അവധി

ckmnews by ckmnews
July 31, 2026
in UPDATES
A A
സംസ്ഥാനത്ത് ശക്തമായ മഴയ്ക്ക് സാധ്യത; 11 ജില്ലകളിൽ ഓറഞ്ച് അലർട്ട് ‘5 ജില്ലകളില്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക് അവധി
0
SHARES
276
VIEWS
Share on WhatsappShare on Facebook
ADVERTISEMENT

സംസ്ഥാനത്ത് ഇന്ന് ഇടിമിന്നലോട് കൂടിയ ശക്തമായ മഴയ്ക്ക് സാധ്യത. മുഴുവൻ ജില്ലകളിലും മഴ മുന്നറിയിപ്പ് പ്രഖ്യാപിച്ച് കേന്ദ്ര കാലാവസ്ഥ വകുപ്പ്. 11 ജില്ലകളിൽ ഓറഞ്ച് അലർട്ടും മൂന്നു ജില്ലകളിൽ യല്ലോ അലർട്ടും നിലനിൽക്കുന്നു. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി,എറണാകുളം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർഗോഡ് ജില്ലകളിലാണ് ഓറഞ്ച് അലർട്ട്. തൃശൂർ, പാലക്കാട്, മലപ്പുറം ജില്ലകളിലാണ് യെല്ലോ അലർട്ട്.

ഞായറാഴ്ച വരെ സംസ്ഥാനത്ത് മഴ തുടരാനാണ് സാധ്യത. മഴക്കൊപ്പം മണിക്കൂറിൽ 40 മുതൽ 50 കിലോമീറ്റർ വരെ വേഗത്തിൽ ശക്തമായ കാറ്റിനും സാധ്യതയുണ്ട്. കോഴിക്കോട്,കണ്ണൂർ, കാസർഗോഡ് ജില്ലകളിലെ തീരങ്ങളിൽ ഇന്ന് ഉയർന്ന തിരമാലയ്ക്കും കടലാക്രമണത്തിനും സാധ്യതയുണ്ട്. കേരള-കർണാടക ലക്ഷദ്വീപ് തീരങ്ങളിൽ ഇന്നും മീൻപിടുത്തത്തിന് വിലക്ക് തുടരും.

വയനാട് , കാസർഗോഡ്, എറണാകുളം, ആലപ്പുഴ, കോട്ടയം ജില്ലകളിലും കോഴിക്കോട് ജില്ലയിലെ രണ്ട് താലൂക്കുകളിലും വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ഇന്ന് അവധി പ്രഖ്യാപിച്ചു. അതി ശക്ത മഴയ്ക്കുള്ള ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചതിനാലാണ് ജില്ലാ ഭരണകൂടങ്ങൾ അവധി പ്രഖ്യാപിച്ചത്. പ്രൊഫഷണൽ കോളജുകൾ ഉൾപ്പെടെയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കാണ് അവധി. അങ്കണവാടികൾക്കും ട്യൂഷൻ സെന്ററുകൾക്കും അവധി ബാധകമാണ്. റസിഡൻഷ്യൽ സ്കൂളുകൾക്ക് അവധി ബാധകമല്ല. മുൻകൂട്ടി നിശ്ചയിച്ച പരീക്ഷകൾക്ക് മാറ്റമില്ല. കോഴിക്കോട് ജില്ലയിലെ വടകര, താമരശ്ശേരി താലൂക്കുകളിലാണ് അവധി. ഓൺലൈൻ ക്ലാസുകൾക്ക് അവധി ബാധകമല്ല

Related Posts

ഭക്തിസാന്ദ്രമായി ചങ്ങരംകുളത്ത് ഗണേശോത്സവം; വിഗ്രഹങ്ങൾ നരണിപ്പുഴയിൽ നിമജ്ജനം ചെയ്തു
UPDATES

ഭക്തിസാന്ദ്രമായി ചങ്ങരംകുളത്ത് ഗണേശോത്സവം; വിഗ്രഹങ്ങൾ നരണിപ്പുഴയിൽ നിമജ്ജനം ചെയ്തു

September 15, 2026
2
മുസ്ലീംലീഗ് പന്താവൂർ യൂണിറ്റ് സമ്മേളനവും മൺസൂൺ ക്യാമ്പും സംഘടിപ്പിച്ചു
UPDATES

മുസ്ലീംലീഗ് പന്താവൂർ യൂണിറ്റ് സമ്മേളനവും മൺസൂൺ ക്യാമ്പും സംഘടിപ്പിച്ചു

September 14, 2026
140
ചാലിശ്ശേരി ജി.എച്ച്.എസ് .എസിൽ സ്കൂൾ കലോൽസവം ഖയാൽ 2026 സമാപിച്ചു
UPDATES

ചാലിശ്ശേരി ജി.എച്ച്.എസ് .എസിൽ സ്കൂൾ കലോൽസവം ഖയാൽ 2026 സമാപിച്ചു

September 14, 2026
36
മൂക്കുതല വടക്കുമുറി മിഡ് കോഫ് സൂപ്പർമാർക്കറ്റിന് സമീപം താമസിക്കുന്ന കെ എ മുഹമ്മദ് നിര്യാതനായി
UPDATES

മൂക്കുതല വടക്കുമുറി മിഡ് കോഫ് സൂപ്പർമാർക്കറ്റിന് സമീപം താമസിക്കുന്ന കെ എ മുഹമ്മദ് നിര്യാതനായി

September 14, 2026
351
പവർകട്ട് പ്രതിസന്ധി: യൂണിറ്റിന് 30 രൂപ നിരക്കിൽ വൈദ്യുതി വാങ്ങാൻ കെഎസ്ഇബി
UPDATES

പവർകട്ട് പ്രതിസന്ധി: യൂണിറ്റിന് 30 രൂപ നിരക്കിൽ വൈദ്യുതി വാങ്ങാൻ കെഎസ്ഇബി

September 14, 2026
51
മണിപ്പൂരിൽ രണ്ടിടങ്ങളിൽ ആക്രമണം; ഗർഭിണിയായ സ്ത്രീ ഉൾപ്പടെ 4 പേർ കൊല്ലപ്പെട്ടു
UPDATES

മണിപ്പൂരിൽ രണ്ടിടങ്ങളിൽ ആക്രമണം; ഗർഭിണിയായ സ്ത്രീ ഉൾപ്പടെ 4 പേർ കൊല്ലപ്പെട്ടു

September 14, 2026
47
Next Post
ബ്രസീൽ ടീം ഇന്ത്യയിലെത്തും, ഒക്ടോബർ 3ന് കൊൽക്കത്തയിൽ മത്സരം; പ്രഖ്യാപനവുമായി ബ്രസീൽ ഫുട്ബോൾ ഫെഡറേഷൻ

ബ്രസീൽ ടീം ഇന്ത്യയിലെത്തും, ഒക്ടോബർ 3ന് കൊൽക്കത്തയിൽ മത്സരം; പ്രഖ്യാപനവുമായി ബ്രസീൽ ഫുട്ബോൾ ഫെഡറേഷൻ

Recent News

ഭക്തിസാന്ദ്രമായി ചങ്ങരംകുളത്ത് ഗണേശോത്സവം; വിഗ്രഹങ്ങൾ നരണിപ്പുഴയിൽ നിമജ്ജനം ചെയ്തു

ഭക്തിസാന്ദ്രമായി ചങ്ങരംകുളത്ത് ഗണേശോത്സവം; വിഗ്രഹങ്ങൾ നരണിപ്പുഴയിൽ നിമജ്ജനം ചെയ്തു

September 15, 2026
2
മദ്യലഹരിയിൽ മകൻ നിലത്ത് തള്ളിയിട്ടു, തലയിടിച്ചുവീണ് പരിക്കേറ്റ വയോധികൻ മരിച്ചു

മദ്യലഹരിയിൽ മകൻ നിലത്ത് തള്ളിയിട്ടു, തലയിടിച്ചുവീണ് പരിക്കേറ്റ വയോധികൻ മരിച്ചു

September 14, 2026
6
ഡ്രൈവിങ് ലൈസന്‍സിന് ഇനി ഒരു പരീക്ഷ കൂടി: ലേണേഴ്‌സ് കഴിഞ്ഞ് 30 ദിവസത്തിന് ശേഷം ഹസാര്‍ഡ് പെര്‍സെപ്ഷന്‍ ടെസ്റ്റ്

ഡ്രൈവിങ് ലൈസന്‍സിന് ഇനി ഒരു പരീക്ഷ കൂടി: ലേണേഴ്‌സ് കഴിഞ്ഞ് 30 ദിവസത്തിന് ശേഷം ഹസാര്‍ഡ് പെര്‍സെപ്ഷന്‍ ടെസ്റ്റ്

September 14, 2026
3
സംസ്ഥാനത്ത് ഇന്ന് വൈദ്യുതി മുടങ്ങും

സംസ്ഥാനത്ത് ഇന്ന് വൈദ്യുതി മുടങ്ങും

September 14, 2026
282
ADVERTISEMENT
ckm news footer

CKM News delivers the latest local news from Changaramkulam, Malappuram, Kerala, along with key international stories, especially from the Middle East. Stay connected with use to stay informed with breaking news, in-depth analysis, and real-time updates.

Follow Us

©CKM NEWS- 2025

  • About Us
  • Privacy Policy
  • Disclaimer & Content Policy – CKM News
  • Terms And Conditions
  • Contact Us
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics

©CKM NEWS- 2025