• Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
Friday, May 1, 2026
CKM News
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
CKM News
No Result
View All Result
ADVERTISEMENT
Home Kerala

ഗർഭിണിയുടെ മുഖത്തടിച്ച സംഭവം; സസ്‌പെൻഷനിലായ എസ്‌എച്ച്‌ഒയ്‌ക്കെതിരെ ഇന്ന് വകുപ്പുതല അന്വേഷണം തുടങ്ങും

cntv team by cntv team
December 19, 2025
in Kerala
A A
ഗർഭിണിയുടെ മുഖത്തടിച്ച സംഭവം; സസ്‌പെൻഷനിലായ എസ്‌എച്ച്‌ഒയ്‌ക്കെതിരെ ഇന്ന് വകുപ്പുതല അന്വേഷണം തുടങ്ങും
0
SHARES
210
VIEWS
Share on WhatsappShare on Facebook
ADVERTISEMENT

കൊച്ചി: ഗർഭിണിയെ മർദിച്ചതിന് സസ്‌പെൻഷനിലായ എസ്എച്ച്ഒ കെ ജി പ്രതാപ് ചന്ദ്രനെതിരായ വകുപ്പുതല അന്വേഷണം ഇന്ന് തുടങ്ങും. എറണാകുളം നോർത്ത് റെയിൽവേ സ്റ്റേഷന് സമീപത്തെ ബെൻ ടൂറിസ്റ്റ് ഹോം ഉടമ ബെൻജോ ബേബിയുടെ ഭാര്യ ഷൈമോളെയാണ്(41) പ്രതാപ് ചന്ദ്രൻ മർദിച്ചത്.പോരാട്ടം തുടരുമെന്നും സ്ത്രീകൾക്കെതിരെയുള്ള അതിക്രമങ്ങളടക്കമുള്ള വകുപ്പുകൾ പ്രകാരം പ്രതാ‌പ് ചന്ദ്രനെതിരെ കേസെടുക്കണമെന്നുമാണ് ഷൈമോളുടെ കുടുംബത്തിന്റെ ആവശ്യം. നിലവിൽ അരൂർ എസ്എച്ച്‌ഒയാണ് പ്രതാപ് ചന്ദ്രൻ.പ്രതാപ് ചന്ദ്രൻ എറണാകുളം നോർത്ത് സ്റ്റേഷനിൽ സിഐ ആയിരിക്കെ 2024 ജൂൺ 20നായിരുന്നു സംഭവം. യുവതിയുടെ ഭർത്താവിനെ പൊലീസ് കസ്റ്റഡിയിലെടുത്തിരുന്നു. 2024 ജൂൺ 18ന് പുലർച്ചെ ടൂറിസ്റ്റ് ഹോമിന് സമീപത്തുനിന്ന് സംശയാസ്പദ സാഹചര്യത്തിൽ കസ്റ്റഡിയിലെടുക്കാൻ ശ്രമിച്ച രണ്ട് യുവാക്കളെ രക്ഷപ്പെടാൻ സഹായിച്ചെന്ന കുറ്റംചുമത്തിയാണ് ബെൻജോയെ പിടികൂടിയത്. ഔദ്യോഗിക കൃത്യനിർവഹണം തടസപ്പെടുത്തിയെന്നായിരുന്നു കേസ്. പൊലീസിന്റെ മർദ്ദന ദൃശ്യങ്ങൾ മൊബൈലിൽ പകർത്തുകയായിരുന്നു ബെൻജോ.ഭർത്താവിനെ കസ്റ്റഡിയിലെടുത്തതറിഞ്ഞ് ഇരട്ടകളായ കൈക്കുഞ്ഞുങ്ങളുമായാണ് ഗർഭിണിയായ ഷൈമോൾ സ്റ്റേഷനിലെത്തിയത്. ഷൈമോളും പൊലീസുകാരും തമ്മിൽ ബെൻജോയുടെ സാന്നിദ്ധ്യത്തിൽ വാക്കേറ്റമുണ്ടായി. ഇതിനിടെ പ്രതാപ് ചന്ദ്രൻ ഷൈമോളെ നെഞ്ചത്ത് പിടിച്ചുതള്ളി. ഇത് ചോദ്യംചെയ്തതോടെ മുഖത്തടിച്ചു. മറ്റ് പൊലീസുകാരാണ് പിടിച്ചുമാറ്റിയത്. വനിതാ പൊലീസിന്റെ സാന്നിദ്ധ്യത്തിലായിരുന്നു പരാക്രമം.പ്രതാപ് ചന്ദ്രനെതിരെ നേരത്തെയും നിരവധി പരാതികൾ ഉയർന്നിരുന്നു. സ്വിഗ്ഗി ജീവനക്കാരനെയും കോൺഗ്രസ് നേതാവിനെയുമൊക്കെ മർദിച്ചെന്നായിരുന്നു പരാതികൾ. എന്നാൽ അന്നൊന്നും യാതൊരു നടപടിയുമുണ്ടായില്ല.

Related Posts

കൊയിലാണ്ടിയിൽ മോഷണത്തിനെത്തിയ യുവാവ് കിണറ്റിൽ വീണു
Kerala

കൊയിലാണ്ടിയിൽ മോഷണത്തിനെത്തിയ യുവാവ് കിണറ്റിൽ വീണു

May 1, 2026
2
അങ്കമാലിയിൽ വിരണ്ടോടിയ ആനയുടെ ചവിട്ടേറ്റ് ഒരാള്‍ക്ക് ദാരുണാന്ത്യം; രണ്ടാം പാപ്പാന് ഗുരുതര പരിക്ക്
Kerala

അങ്കമാലിയിൽ വിരണ്ടോടിയ ആനയുടെ ചവിട്ടേറ്റ് ഒരാള്‍ക്ക് ദാരുണാന്ത്യം; രണ്ടാം പാപ്പാന് ഗുരുതര പരിക്ക്

May 1, 2026
2
അനധികൃത മീൻപിടിത്തം: പിഴയിനത്തിൽ കോളടിച്ച് ഫിഷറീസ് വകുപ്പ്; കിട്ടിയത് 4.22 കോടി
Kerala

അനധികൃത മീൻപിടിത്തം: പിഴയിനത്തിൽ കോളടിച്ച് ഫിഷറീസ് വകുപ്പ്; കിട്ടിയത് 4.22 കോടി

May 1, 2026
4
‘എക്‌സിറ്റ് പോളുകളില്‍ നിന്ന് വ്യത്യസ്തമായ ഫലമുണ്ടാകും; എല്‍ഡിഎഫിന് ഭരണ തുടര്‍ച്ച ഉണ്ടാകും’; എം എ ബേബി
Kerala

‘എക്‌സിറ്റ് പോളുകളില്‍ നിന്ന് വ്യത്യസ്തമായ ഫലമുണ്ടാകും; എല്‍ഡിഎഫിന് ഭരണ തുടര്‍ച്ച ഉണ്ടാകും’; എം എ ബേബി

May 1, 2026
3
ദിവസം 40-ലധികം വിമാനങ്ങൾ; ഗൾഫ് മേഖലകളിലേക്ക് സർവീസുകൾ പുനരാരംഭിച്ച് എയർ ഇന്ത്യ എക്സ്പ്രസ്
Kerala

ദിവസം 40-ലധികം വിമാനങ്ങൾ; ഗൾഫ് മേഖലകളിലേക്ക് സർവീസുകൾ പുനരാരംഭിച്ച് എയർ ഇന്ത്യ എക്സ്പ്രസ്

April 30, 2026
89
രണ്ടാം പീഡന പരാതി; രാഹുൽ മാങ്കൂട്ടത്തിലിന്റെ ജാമ്യം റദ്ദാക്കണമെന്ന ഹർജി മേയ് 14ന് പരിഗണിക്കും
Kerala

രണ്ടാം പീഡന പരാതി; രാഹുൽ മാങ്കൂട്ടത്തിലിന്റെ ജാമ്യം റദ്ദാക്കണമെന്ന ഹർജി മേയ് 14ന് പരിഗണിക്കും

April 30, 2026
40
Next Post
കൂറ്റനാട് നേർച്ച ദിനത്തിൽ ഇനി ആനകളും വാദ്യമേളങ്ങളും ഇല്ല; ആത്മീയ പരിപാടികൾ മാത്രം

കൂറ്റനാട് നേർച്ച ദിനത്തിൽ ഇനി ആനകളും വാദ്യമേളങ്ങളും ഇല്ല; ആത്മീയ പരിപാടികൾ മാത്രം

Recent News

കൊയിലാണ്ടിയിൽ മോഷണത്തിനെത്തിയ യുവാവ് കിണറ്റിൽ വീണു

കൊയിലാണ്ടിയിൽ മോഷണത്തിനെത്തിയ യുവാവ് കിണറ്റിൽ വീണു

May 1, 2026
2
അങ്കമാലിയിൽ വിരണ്ടോടിയ ആനയുടെ ചവിട്ടേറ്റ് ഒരാള്‍ക്ക് ദാരുണാന്ത്യം; രണ്ടാം പാപ്പാന് ഗുരുതര പരിക്ക്

അങ്കമാലിയിൽ വിരണ്ടോടിയ ആനയുടെ ചവിട്ടേറ്റ് ഒരാള്‍ക്ക് ദാരുണാന്ത്യം; രണ്ടാം പാപ്പാന് ഗുരുതര പരിക്ക്

May 1, 2026
2
സംസ്ഥാനത്ത് സ്വർണ്ണവിലയിൽ നേരിയ കുറവ്

സംസ്ഥാനത്ത് സ്വർണ്ണവിലയിൽ നേരിയ കുറവ്

May 1, 2026
1
അനധികൃത മീൻപിടിത്തം: പിഴയിനത്തിൽ കോളടിച്ച് ഫിഷറീസ് വകുപ്പ്; കിട്ടിയത് 4.22 കോടി

അനധികൃത മീൻപിടിത്തം: പിഴയിനത്തിൽ കോളടിച്ച് ഫിഷറീസ് വകുപ്പ്; കിട്ടിയത് 4.22 കോടി

May 1, 2026
4
ADVERTISEMENT
ckm news footer

CKM News delivers the latest local news from Changaramkulam, Malappuram, Kerala, along with key international stories, especially from the Middle East. Stay connected with use to stay informed with breaking news, in-depth analysis, and real-time updates.

Follow Us

©CKM NEWS- 2025

  • About Us
  • Privacy Policy
  • Disclaimer & Content Policy – CKM News
  • Terms And Conditions
  • Contact Us
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics

©CKM NEWS- 2025