എടപ്പാള്‍:നീലിയാട് ഓടിക്കൊണ്ടിരുന്ന ഇന്നോവ കാര്‍ കത്തി നശിച്ചു.മലപ്പുറം പാലക്കാട് ജില്ലാ അതിര്‍ത്തിയായ നീലിയാട് ആനക്കര റോഡിലാണ് സംഭവം.യാത്രക്കാരുമായി ഓടിക്കൊണ്ടിരുന്ന ഇന്നോവ കാറാണ് കത്തിയത്.വ്യാഴാഴ്ച രാത്രിയാണ് സംഭവം.എറവക്കാട് സ്വദേശികള്‍ സഞ്ചരിച്ച ഇന്നോവ കാറാണ് പൂര്‍ണ്ണമായും കത്തിയത്.വാഹനത്തില്‍ നിന്ന് പുക ഉയരുന്നത് കണ്ട് വാഹനം നിര്‍ത്തി യാത്രക്കാര്‍ പുറത്തിറങ്ങി രക്ഷപ്പെടുകയായിരുന്നു.അതികം വൈകാതെ വാഹനം പൂര്‍ണ്ണമായും കത്തി നശിച്ചു.അപകടത്തെ തുടര്‍ന്ന് ഏറെ നേരം പ്രദേശത്ത് ഗതാഗതം മുടങ്ങി.തൃത്താല പോലീസ് സ്ഥലത്ത് എത്തി സംഭവത്തില്‍ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.







