ചങ്ങരംകുളം: തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്ക് നടന്ന തിരഞ്ഞെടുപ്പില്‍ വിജയികളായവര്‍ക്ക് വളയംകുളം അസ്സബാഹ് കോളേജില്‍ സ്വീകരണം നല്‍കി.ആലംകോട് ,നന്നംമുക്ക്,കപ്പൂർ,നാഗകലശ്ശേരി, പഞ്ചായത്തുകളിൽ നിന്നും വിജയികളായ ജനപ്രതിനിധികൾക്കാണ് കെ എൻ എം ചങ്ങരംകുളം മണ്ഡലം കമ്മിറ്റിയുടെ കീഴിൽ സ്വീകരണം നൽകിയത്.ചടങ്ങിൽ കെ എൻ എം മണ്ഡലം പ്രസിഡണ്ട് കുഞ്ഞുമുഹമ്മദ് പന്താവൂർ അധ്യക്ഷത വഹിച്ചു.കെ എൻ എം സംസ്ഥാന സെക്രട്ടറി ഡോക്ടർ അബ്ദുൽ ഹസീബ് മദനി ഉദ്ഘാടനം ചെയ്തു.വിവിധ രാഷ്ട്രീയ പാർട്ടികളെ പ്രതിനിധീകരിച്ച് സിദ്ധിക്ക് പന്താവൂർ,ഷാനവാസ് വട്ടത്തൂർ, സുഹറ മമ്പാട്, കെ ഹമീദ്,രഞ്ജിത്ത് അടാട്ട്,പി വിജയൻ,അഷ്ഹർ പെരുമുക്ക്, ഉണ്ണി ഒതളൂർ, മാധവൻ മാന്തടം, അഡ്വക്കറ്റ് നിയാസ്, ഹസീബ് കോക്കൂർ, പി ഐ മുജീബ് റഹ്മാൻ,എന്നിവർ സംസാരിച്ചു







