• Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
Tuesday, September 29, 2026
CKM News
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
CKM News
No Result
View All Result
ADVERTISEMENT
Home International

‘കീഴടങ്ങില്ല’; ട്രംപിന് മറുപടി, ഗൾഫ് രാജ്യങ്ങളോട് ക്ഷമാപണവും നടത്തി ഇറാൻ പ്രസിഡന്റ്

ckmnews by ckmnews
March 7, 2026
in International
A A
‘കീഴടങ്ങില്ല’; ട്രംപിന് മറുപടി, ഗൾഫ് രാജ്യങ്ങളോട് ക്ഷമാപണവും നടത്തി ഇറാൻ പ്രസിഡന്റ്
0
SHARES
447
VIEWS
Share on WhatsappShare on Facebook
ADVERTISEMENT

ടെഹ്റാൻ: ഇസ്രയേൽ – അമേരിക്ക സഖ്യവുമായുള്ള യുദ്ധത്തിനിടെ നടത്തിയ ആക്രമണങ്ങൾക്ക് ഗൾഫ് രാജ്യങ്ങളോട് ക്ഷമ ചോദിച്ച് ഇറാൻ പ്രസിഡന്റ് മസൂദ് പെസഷ്‌കിയാൻ. ഗൾഫ് രാജ്യങ്ങളെ ലക്ഷ്യമാക്കിയല്ല ആക്രമണങ്ങൾ നടത്തിയതെന്നും അദ്ദേഹം അറിയിച്ചു. ഇറാനിയൻ സ്​റ്റേ​റ്റ് ടിവി സംപ്രേഷണം ചെയ്ത പരിപാടിയിലൂടെയാണ് പെസഷ്‌കിയാൻ ഇക്കാര്യങ്ങൾ അറിയിച്ചത്.’എന്റെയും ഇറാന്റെയും പേരിൽ ഞാൻ അയൽരാജ്യങ്ങളോട് ഉറപ്പായും ക്ഷമാപണം നടത്തണം. അയൽരാജ്യങ്ങളിൽ ആക്രമണങ്ങൾ ഉണ്ടാകില്ല. ഗൾഫ് രാജ്യങ്ങളിൽ നിന്ന് ഇറാനെതിരെ ആക്രമണങ്ങൾ ഉണ്ടാകുന്നതുവരെ ആ രാജ്യങ്ങളിലേക്ക് ആക്രമണങ്ങൾ ഉണ്ടാകില്ലെന്നും മിസൈൽ വിക്ഷേപണങ്ങൾ ഉണ്ടാകില്ലെന്നും താൽക്കാലിക നേതൃത്വ കൗൺസിൽ പ്രഖ്യാപിച്ചിട്ടുണ്ട്. ഈ യുദ്ധത്തിൽ ടെഹ്‌റാൻ കീഴടങ്ങില്ല. ഇറാൻ ജനത കീഴടങ്ങണമെന്ന ആഗ്രഹം ശത്രുക്കൾ അവരുടെ ശവക്കുഴികളിലേക്ക് കൊണ്ടുപോയാൽ മതി. മേഖലയിൽ കൂടുതൽ സംഘർഷം രൂക്ഷമാകുന്നത് തടയുകയെന്നതാണ് തീരുമാനത്തിന്റെ ലക്ഷ്യം’- അദ്ദേഹം വ്യക്തമാക്കി.അതേസമയം, നിരുപാധികമായ കീഴടങ്ങലല്ലാതെ ഇറാനുമായി മറ്റൊരു കരാറിനുമില്ലെന്ന് അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് കഴിഞ്ഞ ദിവസം അറിയിച്ചിരുന്നു. ഇതിനുപിന്നാലെ ഇറാനിൽ ആക്രമണം അതിശക്തമാക്കുകയും ചെയ്തു. ഉപാധികളില്ലാത്ത കീഴടങ്ങൽ അല്ലാതെ ഇറാനുമായി യാതൊരു തരത്തിലുള്ള കരാറും ഉണ്ടാക്കില്ലെന്നാണ് അമേരിക്കയുടെ നിലപാട്.ഇറാൻ പരമോന്നത നേതാവ് ആയത്തൊള്ള അലി ഖമനേയിയുടെ ഭൂഗർഭ ബങ്കറുകൾ 50 ജെറ്റ് വിമാനങ്ങൾ ഉപയോഗിച്ച് ഇസ്രയേൽ തകർത്തു. ഇറാന്റെ ഡ്രോണുകൾ സൂക്ഷിക്കുന്ന ഇടം, ഭൂഗർഭ ബാലിസ്റ്റിക് മിസൈൽ ലോഞ്ചറുകൾ സ്ഥിതി ചെയ്യുന്ന ഇടം, റവല്യൂഷണറി ഗാർഡിന്റെ ആയുധപ്പുരകൾ എന്നിവയും തകർത്തെന്ന് ഇസ്രയേൽ അവകാശപ്പെട്ടു. ലെബനനിലെ ഹിസ്ബുള്ള കേന്ദ്രങ്ങളിലും ആക്രമണമുണ്ടായി. ഖോം നഗരം ആക്രമിക്കുമെന്നും ജനം ഒഴിഞ്ഞുപോകണമെന്നും മുന്നറിയിപ്പ് നൽകി. അമേരിക്കൻ പ്രതിരോധ സെക്രട്ടറി പീറ്റ് ഹെഗ്സെത്ത് വരും ദിവസങ്ങളിൽ ആക്രമണം കടുപ്പിക്കുമെന്ന് മുന്നറിയിപ്പ് നൽകി.

Related Posts

9 രാജ്യ ങ്ങളിൽ ഇന്ത്യക്കാർക്ക് വിസ ചട്ടങ്ങളിൽ മാറ്റം
International

9 രാജ്യ ങ്ങളിൽ ഇന്ത്യക്കാർക്ക് വിസ ചട്ടങ്ങളിൽ മാറ്റം

September 19, 2026
422
ജീവിച്ചിരിക്കുന്ന പ്രസിഡന്റിന്റെ ചിത്രം വരുന്നത് ഒരു നൂറ്റാണ്ടിന് ശേഷം! അമേരിക്കന്‍ നാണയത്തില്‍ ഇനി ട്രംപും; സവിശേഷതകൾ എന്തൊക്കെ?
International

ജീവിച്ചിരിക്കുന്ന പ്രസിഡന്റിന്റെ ചിത്രം വരുന്നത് ഒരു നൂറ്റാണ്ടിന് ശേഷം! അമേരിക്കന്‍ നാണയത്തില്‍ ഇനി ട്രംപും; സവിശേഷതകൾ എന്തൊക്കെ?

September 4, 2026
139
നേപ്പാളിലെ മിന്നൽ പ്രളയം: മരണസംഖ്യ 1,127 ആയി; കാണാതായവർക്കായി എട്ടാം ദിവസവും തെരച്ചിൽ തുടരുന്നു
International

നേപ്പാളിലെ മിന്നൽ പ്രളയം: മരണസംഖ്യ 1,127 ആയി; കാണാതായവർക്കായി എട്ടാം ദിവസവും തെരച്ചിൽ തുടരുന്നു

September 2, 2026
44
ബാങ്ക് ഓഫ് അമേരിക്ക വൈസ് പ്രസിഡന്റ് കുത്തേറ്റ് മരിച്ചു; കുത്തിയ സ്ത്രീയെ പൊലീസ് വെടിവച്ചുകൊന്നു
International

ബാങ്ക് ഓഫ് അമേരിക്ക വൈസ് പ്രസിഡന്റ് കുത്തേറ്റ് മരിച്ചു; കുത്തിയ സ്ത്രീയെ പൊലീസ് വെടിവച്ചുകൊന്നു

September 2, 2026
198
നേപ്പാള്‍ പ്രളയത്തിൽ കൊല്ലം സ്വദേശിനിയെ കാണാതായി; വിസ സ്റ്റാമ്പ് ചെയ്യുന്നതിനിടെ അപകടത്തില്‍പ്പെട്ടതായി സംശയം
International

നേപ്പാള്‍ പ്രളയത്തിൽ കൊല്ലം സ്വദേശിനിയെ കാണാതായി; വിസ സ്റ്റാമ്പ് ചെയ്യുന്നതിനിടെ അപകടത്തില്‍പ്പെട്ടതായി സംശയം

September 1, 2026
9
സിംബാബ്‌വെയില്‍ ബോട്ടപകടം; 44 പേര്‍ക്ക് ദാരുണാന്ത്യം
International

സിംബാബ്‌വെയില്‍ ബോട്ടപകടം; 44 പേര്‍ക്ക് ദാരുണാന്ത്യം

August 12, 2026
163
Next Post
പെരുമ്പിലാവിൽ ഹോട്ടലിൽ തീപിടുത്തം

പെരുമ്പിലാവിൽ ഹോട്ടലിൽ തീപിടുത്തം

Recent News

പ്രായപൂര്‍ത്തിയാവാത്ത ആണ്‍കുട്ടിക്ക് നേരെ നേരെ ലൈംഗിക അതിക്രമം’ പ്രതി അറസ്റ്റില്‍

പ്രായപൂര്‍ത്തിയാവാത്ത ആണ്‍കുട്ടിക്ക് നേരെ നേരെ ലൈംഗിക അതിക്രമം’ പ്രതി അറസ്റ്റില്‍

September 29, 2026
839
ഓപ്പറേഷൻ തൂഫാൻ 2.0 ബ്ലോക്ക് തല ഉദ്ഘാടനം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് അഡ്വ.ആർ ഗായത്രി നിർവഹിച്ചു

ഓപ്പറേഷൻ തൂഫാൻ 2.0 ബ്ലോക്ക് തല ഉദ്ഘാടനം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് അഡ്വ.ആർ ഗായത്രി നിർവഹിച്ചു

September 28, 2026
12
ലഹരി വിരുദ്ധസംഘടനകളുടെ നിർദ്ദേശങ്ങൾ പരിഗണിക്കാൻ സമ്മർദ്ദം ചെലുത്തും:കെപി നൗഷാദലി

ലഹരി വിരുദ്ധസംഘടനകളുടെ നിർദ്ദേശങ്ങൾ പരിഗണിക്കാൻ സമ്മർദ്ദം ചെലുത്തും:കെപി നൗഷാദലി

September 28, 2026
14
വളയംകുളം അസ്സബാഹ് കോളേജിൽ ടോപ്പ്സ് ഡേ സംഘടിപ്പിച്ചു

വളയംകുളം അസ്സബാഹ് കോളേജിൽ ടോപ്പ്സ് ഡേ സംഘടിപ്പിച്ചു

September 28, 2026
34
ADVERTISEMENT
ckm news footer

CKM News delivers the latest local news from Changaramkulam, Malappuram, Kerala, along with key international stories, especially from the Middle East. Stay connected with use to stay informed with breaking news, in-depth analysis, and real-time updates.

Follow Us

©CKM NEWS- 2025

  • About Us
  • Privacy Policy
  • Disclaimer & Content Policy – CKM News
  • Terms And Conditions
  • Contact Us
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics

©CKM NEWS- 2025