പൊന്നാനി:വ്യാജ സർട്ടിഫിക്കറ്റ് നിർമ്മാണ കേസിലെ പ്രതികളെ രക്ഷിക്കാൻ എന്ന പേരില്‍ പ്രധാന പ്രതികളുടെ വീട്ടില്‍ നിന്ന് ലക്ഷങ്ങള്‍ തട്ടിയെടുത്ത 3 പേര്‍ അന്വേഷണ സംഘത്തിന്റെ പിടിയിലായി.തൃപ്പങ്ങാട് സ്വദേശി നവാസ്,ചിറക്കപ്പറമ്പ് സ്വദേശി കമറുദ്ദീൻ,തിരൂര്‍ സ്വദേശി സോഡ ബാബു എന്ന് അറിയപ്പെടുന്ന സാജിദ് എന്നിവരെയാണ് പ്രത്യേക അന്വേഷണ സംഘം അറസ്റ്റ് ചെയ്തത്.പ്രതികളെ രക്ഷിക്കാന്‍ പോലീസിന് കൊടുക്കാനാണെന്ന് വിശ്വസിപ്പിച്ചാണ് സംഘം പ്രതികളുടെ വീട്ടുകാരിൽ നിന്നും 25 ലക്ഷം രൂപ തട്ടിയെടുത്തത്.വ്യാജ സർട്ടിഫിക്കറ്റ് നിർമ്മാണ കേസുമായി ബന്ധപ്പെട്ട് അറസ്റ്റിലായ ഇർഷാദ് രാഹുൽ എന്നിവരുടെ വീട്ടിലെത്തിയാണ് സംഘം തട്ടിപ്പ് നടത്തിയത്.പോലീസുകാർക്ക് പണം കൊടുത്തില്ലെങ്കില്‍ ഇവർക്ക് ജാമ്യം കിട്ടില്ലെന്നും അവർ ജീവിതകാലം മുഴുവൻ ജയിലിൽ കിടക്കുമെന്നും പറഞ്ഞ സംഘം പോലീസ് ഉദ്യോഗസ്ഥരുമായി അടുത്ത ബന്ധമുള്ളവരാണ് തങ്ങള്‍ എന്നും വീട്ടുകാരെ വിശ്വസിപ്പിച്ചുഇവർ ഇടപെട്ടാല്‍ കേസിൽ ജാമ്യം ലഭിക്കുമെന്നും പത്രമാധ്യമങ്ങളിൽ വാര്‍ത്ത വരില്ലെന്നും സംഘം വിശ്വസിപ്പിച്ചിരുന്നു.ഭയന്നു പോയ വീട്ടുകാർ സ്വർണം പണയം വച്ചാണ് 20 ലക്ഷം രൂപ ഇവരുടെ അക്കൗണ്ടിലേക്ക് അയച്ച് കൊടുത്തത്. 5 ലക്ഷം രൂപ സംഘടിപ്പിച്ച് ക്യാഷ് ആയി കൊടുക്കുകയും ചെയ്തു.പരാതിക്കാരെ വിശ്വസിപ്പിക്കുന്നതിനായി ഡിവൈഎസ്പിയുടെ എന്ന് പറഞ്ഞ് ഒരു ഓഡിയോയും സംഘം വീട്ടുകാര്‍ക്ക് അയച്ചുകൊടുത്തുഎന്നാല്‍ എല്ലാ പ്രതികളെയും പിടിച്ചു കഴിഞ്ഞു പത്രത്തിലും മറ്റു മീഡിയകളിലും വാർത്ത വരികയും കേസിലെ പ്രതികൾ ജാമ്യത്തിൽ ഇറങ്ങുകയും ചെയ്തതോടെയാണ് തങ്ങൾ പറ്റിക്കപ്പെട്ട വിവരം സർട്ടിഫിക്കറ്റ് കേസിലെ പ്രതികളും വീട്ടുകാരും തിരിച്ചറിഞ്ഞത്.തുടര്‍ന്ന് പൊന്നാനി പോലീസിന് നല്‍കിയ പരാതിയില്‍ നടത്തിയ അന്വേഷണത്തിലാണ് നവാസും കമറുദ്ധീനും പിടിയിലായത്.ഇവർക്ക് ഡിവൈഎസ്പിയുടെ തെന്ന പേരില്‍ വോയിസ് അയച്ച് നല്‍കിയത് സോഡാ ബാബു എന്നറിയപ്പെടുന്ന സാജിദിനെ ഏതാനും ദിവസം മുമ്പ് എറണാകുളം പനങ്ങാട് സ്റ്റേഷന്‍ പരിധിയില്‍ വച്ച് മറ്റൊരു കേസില്‍ അറസ്റ്റിലായി റിമാന്റിലാണ്പൊന്നാനി സിഐ അഷ്റഫിന്റെ നേതൃത്വത്തിൽ എസ്ഐ ബിബിൻ,സിവിൽ പോലീസ് ഓഫീസർമാരായ കൃപേഷ്, സുമേഷ്,ശ്രീരാജ് എന്നിവർ ചേർന്നാണ് പ്രതികളെ അറസ്റ്റ് ചെയ്തത്.പിടിയിലായ പ്രതികളെ പൊന്നാനി ജുഡീഷ്യല്‍ മജിസ്ട്രേറ്റ് കോടതിയില്‍ ഹാജറാക്കി റിമാന്റ് ചെയ്തു











