• Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
Sunday, July 26, 2026
CKM News
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
CKM News
No Result
View All Result
ADVERTISEMENT
Home Kerala

ആലപ്പുഴയിൽ മുയലിന്റെ കടിയേറ്റ് വാക്സിനെടുത്ത വീട്ടമ്മ മരിച്ചു

ckmnews by ckmnews
November 19, 2024
in Kerala
A A
ആലപ്പുഴയിൽ മുയലിന്റെ കടിയേറ്റ് വാക്സിനെടുത്ത വീട്ടമ്മ മരിച്ചു
0
SHARES
291
VIEWS
Share on WhatsappShare on Facebook
ADVERTISEMENT

ആലപ്പുഴ തകഴിയിൽ മുയലിന്റെ കടിയേറ്റതിനെ തുടർന്ന് വാക്സിനെടുത്ത വീട്ടമ്മ മരിച്ചു. തകഴി കല്ലേപുറത്ത് സോമന്റെ ഭാര്യ ശാന്തമ്മ (63) യാണ് മരിച്ചത്. മുയലിന്റെ കടിയേറ്റതിനെത്തുടർന്ന് ഇവർ പ്രതിരോധ വാക്സിൻ കുത്തിവെയ്പ്പ് എടുത്തിരുന്നു. ഇതിനുശേഷം ശരീരം തളർന്ന് കിടപ്പിലാവുകയായിരുന്നു. ശാന്തമ്മയുടെ പേരക്കുട്ടി കഴിഞ്ഞയാഴ്ച അബദ്ധത്തിൽ എലിവിഷം കഴിച്ച് മരണപ്പെട്ടിരുന്നു.ഒക്ടോബർ 21 നാണ് ശാന്തമ്മയ്‌ക്ക് വീട്ടിലെ വളർത്തു മുയലിന്റെ കടിയേറ്റത്. പാദത്തിലാണ് മുയൽ കടിച്ചത്. ഇതിനെത്തുടർന്ന് അമ്പലപ്പുഴ അർബൻ ഹെൽത്ത് സെന്ററിലും തുടർന്ന് മെഡിക്കൽ കോളജ് ആശുപത്രിയിലും ചികിത്സ തേടി. എന്നാൽ ആലപ്പുഴ മെഡി. മെഡി. കോളജാശുപത്രിയിൽ ആൻ്റി റാബീസ് വാക്സിനെടുത്തതിനെത്തുടർന്ന് ഇവരുടെ ശരീരം തളർന്നതായി ബന്ധുക്കൾ ആരോപിക്കുന്നു.വാക്സിന്റെ മൂന്നാമത്തെ ഡോസ് എടുത്തതോടെ ഇവർ കുഴഞ്ഞുവീഴുകയായിരുന്നു. തുടർന്ന് ശാന്തമ്മ യെ തീവ്ര പരിചരണ വിഭാഗത്തിലേക്ക് മാറ്റിയിരുന്നു. ആശുപത്രി വിട്ട് വീട്ടിൽ കഴിയവെയാണ് മരിച്ചത്. സംഭവത്തിൽ മകൾ സോണി അമ്പലപ്പുഴ പൊലീസിനും ആശുപത്രി സൂപ്രണ്ടിനും പരാതി നൽകി.

Related Posts

പി.കെ. ശ്രീമതിക്കെതിരായ വ്യാജ വാർത്ത; ഇന്ന് തന്നെ കേസെടുക്കും
Kerala

പി.കെ. ശ്രീമതിക്കെതിരായ വ്യാജ വാർത്ത; ഇന്ന് തന്നെ കേസെടുക്കും

July 25, 2026
181
അടുത്ത അഞ്ചുദിവസം മഴ കനക്കും; വിവിധ ജില്ലകളിൽ മഞ്ഞ അലർട്ട്
Kerala

അടുത്ത അഞ്ചുദിവസം മഴ കനക്കും; വിവിധ ജില്ലകളിൽ മഞ്ഞ അലർട്ട്

July 25, 2026
74
കണ്ഠരര് രാജീവരരുടെ മകൻ ബ്രഹ്മദത്തൻ ശബരിമല തന്ത്രി
Kerala

കണ്ഠരര് രാജീവരരുടെ മകൻ ബ്രഹ്മദത്തൻ ശബരിമല തന്ത്രി

July 25, 2026
58
കുന്നംകുളം ചൂണ്ടലിൽ സെൻസസ് എടുക്കാനെന്ന വ്യാജേന വീട്ടിലെത്തി; വയോധികയെ ആക്രമിച്ച് മാല കവര്‍ന്ന് മോഷ്ടാക്കൾ
Crime

കുന്നംകുളം ചൂണ്ടലിൽ സെൻസസ് എടുക്കാനെന്ന വ്യാജേന വീട്ടിലെത്തി; വയോധികയെ ആക്രമിച്ച് മാല കവര്‍ന്ന് മോഷ്ടാക്കൾ

July 25, 2026
185
മുഖ്യമന്ത്രി ബോധപൂർവം കള്ളംപറഞ്ഞ് തെറ്റിദ്ധരിപ്പിക്കുന്നു, വഖഫിൽ അന്നും ഇന്നും ഒരേനിലപാട്- പിണറായി
Kerala

മുഖ്യമന്ത്രി ബോധപൂർവം കള്ളംപറഞ്ഞ് തെറ്റിദ്ധരിപ്പിക്കുന്നു, വഖഫിൽ അന്നും ഇന്നും ഒരേനിലപാട്- പിണറായി

July 25, 2026
45
റോഡ് വികസന പദ്ധതി എസ്‌റ്റിമേറ്റ് തയാറാക്കൽ: എം എൽ എയുടെ നേതൃത്വത്തിൽ സ്‌ഥലപരിശോധന നടത്തി
Kerala

റോഡ് വികസന പദ്ധതി എസ്‌റ്റിമേറ്റ് തയാറാക്കൽ: എം എൽ എയുടെ നേതൃത്വത്തിൽ സ്‌ഥലപരിശോധന നടത്തി

July 25, 2026
72
Next Post
വയനാട് ശബരിമല തീർഥാടക ബസ് മറിഞ്ഞു, നിരവധിപേർക്ക് പരുക്ക്

വയനാട് ശബരിമല തീർഥാടക ബസ് മറിഞ്ഞു, നിരവധിപേർക്ക് പരുക്ക്

Recent News

‘ഇത് ജനാധിപത്യത്തിന്റെ വിജയം’; ധർമേന്ദ്ര പ്രധാന്റെ രാജിയിൽ പ്രതികരിച്ച് സോനം വാങ്ചുക്

‘ഇത് ജനാധിപത്യത്തിന്റെ വിജയം’; ധർമേന്ദ്ര പ്രധാന്റെ രാജിയിൽ പ്രതികരിച്ച് സോനം വാങ്ചുക്

July 25, 2026
77
പി.കെ. ശ്രീമതിക്കെതിരായ വ്യാജ വാർത്ത; ഇന്ന് തന്നെ കേസെടുക്കും

പി.കെ. ശ്രീമതിക്കെതിരായ വ്യാജ വാർത്ത; ഇന്ന് തന്നെ കേസെടുക്കും

July 25, 2026
181
പ്രതിഷേധം ഫലം കണ്ടു; ധർമേന്ദ്ര പ്രധാൻ രാജിവെച്ചു

പ്രതിഷേധം ഫലം കണ്ടു; ധർമേന്ദ്ര പ്രധാൻ രാജിവെച്ചു

July 25, 2026
521
അടുത്ത അഞ്ചുദിവസം മഴ കനക്കും; വിവിധ ജില്ലകളിൽ മഞ്ഞ അലർട്ട്

അടുത്ത അഞ്ചുദിവസം മഴ കനക്കും; വിവിധ ജില്ലകളിൽ മഞ്ഞ അലർട്ട്

July 25, 2026
74
ADVERTISEMENT
ckm news footer

CKM News delivers the latest local news from Changaramkulam, Malappuram, Kerala, along with key international stories, especially from the Middle East. Stay connected with use to stay informed with breaking news, in-depth analysis, and real-time updates.

Follow Us

©CKM NEWS- 2025

  • About Us
  • Privacy Policy
  • Disclaimer & Content Policy – CKM News
  • Terms And Conditions
  • Contact Us
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics

©CKM NEWS- 2025