പൊന്നാനി:അനതികൃത മദ്യ വിൽപന നടത്തി വന്നയാളെ 18 കുപ്പി വിദേശമദ്യവുമായി പൊന്നാനി പോലീസ് പിടികൂടി.പിടികൂടി നെയ്തല്ലൂർ സ്വദേശി മണപ്പറമ്പിൽ സുദേഷ് ആണ് അറസ്റ്റിലായത്.പൊന്നാനി ബീവറേജ് അടച്ച് പൂട്ടിയതോടെ ആവശ്യക്കാർക്ക് എത്തിച്ച് നൽകുന്നതിനായി അനധികൃതമായി സൂക്ഷിച്ച 18 കുപ്പി വിദേശ മദ്യമാണ് സുദേശിൻ്റെ വീട്ടിൽ നിന്നും പൊന്നാനി പോലിസ് പിടികൂടിയത്.തദ്ദേശ തിരഞ്ഞെടുപ്പിനോട് അനുബന്ധിച്ച് അനധികൃതമായി മദ്യ കച്ചവടം നടത്തുന്നവരെ കേന്ദ്രീകരിച്ച് ഒരു മാസമായി പോലീസ് നിരീക്ഷണം നടത്തി വരികയായിരുന്നു.തുടര്‍ന്ന് സുദേശിന്റെ വീട്ടിൽ നടത്തിയ പരിശോധനയിലാണ് അനധികൃതമായി സൂക്ഷിച്ച നിലയിൽ 9 ലിറ്ററോളം വരുന്ന 18 കുപ്പി മദ്യം കണ്ടെത്തിയത്.പ്രതി സുധേഷ് പൊലീസിനെ വെട്ടിച്ച് പിൻ വശത്ത് കൂടി ഓടി രക്ഷപ്പെടാൻ ശ്രമിച്ചെങ്കിലും പോലീസ് പിന്തുടര്‍ന്ന് ഒരു കിലോമീറ്ററോളം ദൂരം ഓടിച്ചിട്ടാണ് പ്രതിയെ ബലം പ്രയോഗിച്ച് പിടികൂടിയത്.പൊന്നാനി പോലീസ് ഇൻസ്പെക്ടർ അഷറഫ് എസ് ൻ്റെ നേതൃത്വത്തിൽ എസ്ഐ മാരായ വിനോദ് ടിഎം,ഷിജിമോൻ,സീനിയർ സിവിൽ പൊലീസ് ഓഫീസർ മാരായ നാസർ,പ്രശാന്ത് കുമാർ എസ് സുധീഷ് ,സിവിൽ പൊലീസ് ഓഫീസർ മാരായ സൗമ്യ ,സുമേഷ് എന്നിവർ അടങ്ങുന്ന സംഘമാണ് മദ്യവും പ്രതിയെയും പിടികൂടിയത്.തിരഞ്ഞെടുപ്പിനോട് അനുബന്ധിച്ച് കൂടുതൽ സ്ഥലങ്ങളിൽ വ്യാപക പരിശോധനകൾ നടത്തി കൂടുതൽ പേരെ വരും ദിവസങ്ങളിൽ പിടികൂടുമെന്ന് പൊന്നാനി ഇൻസ്പെക്ടർ അറിയിച്ചു.പ്രതിയെ പൊന്നാനി കോടതിയിൽ ഹാജരാക്കും









