കുറ്റിപ്പുറം: കര്‍ണ്ണാടക സ്വദേശികളായ അയ്യപ്പഭക്തര്‍ സഞ്ചരിച്ച ട്രാവലര്‍ നിര്‍ത്തിയിട്ട കണ്ടയ്നര്‍ ലോറിക്ക് പുറകില്‍ ഇടിച്ച് ഒരാള്‍ മരിച്ചു.നിരവധി പേര്‍ക്ക് പരിക്കേറ്റു.15 ഓളം അയ്യപ്പ ഭക്തര്‍ സഞ്ചരിച്ച ട്രാവലര്‍ ആണ് അപകടത്തീല്‍ പെട്ടത്.കര്‍ണ്ണാടക സ്വദേശി ഉമേഷ്(43) ആണ് മരിച്ചത്.കുറ്റിപ്പുറം പൊന്നാനി ദേശീയപാതയിൽ പന്തയപ്പാലത്തിനടുത്ത് പുലര്‍ച്ചെ 5 മണിയോടെയാണ് അപകടം.കർണാടകയിൽ നിന്നുള്ള അയ്യപ്പ ഭക്തന്മാർ സഞ്ചരിച്ച ടെമ്പോ ട്രാവലർ നിര്‍ത്തിയിട്ട കണ്ടെയ്നര്‍ കൂട്ടിയിടിക്കുകയായിരുന്നു. പരിക്കേറ്റവരെ കുറ്റിപ്പുറം കോട്ടക്കൽ ആശുപത്രികളിലും തൃശ്ശൂർ കോളേജിൽ ആശുപത്രിയിലും പ്രവേശിപ്പിച്ചു.പരിക്കേറ്റ പലരുടെയും നില ഗുരുതരമാണ്.അപകടത്തില്‍ ട്രാവലര്‍ പൂര്‍ണ്ണമായും തകര്‍ന്നു








