യുവന്റ്യൂഡിനെതിരായ നിർണായക മത്സരത്തിൽ സാന്റോസിന് നേടിയ ഹാട്രിക് നേടി ബ്രസീലിയൻ സൂപ്പർ താരം നെയ്മർ. കാൽമുട്ടിനേറ്റ പരിക്കുമായി കളിച്ചിട്ടും രണ്ടാം പകുതിയിൽ 17 മിനിറ്റുകൾക്കുള്ളിലാണ് താരം ഹാട്രിക് പൂർത്തിയാക്കിയത്.56 , 65 , 75 മിനിറ്റുകളിലായിരുന്നു ഗോളുകൾ.നിര്‍ണായക വിജയം സ്വന്തമാക്കിയതോടെ സീരി എയില്‍ തരംതാഴ്ത്തല്‍ ഭീഷണിയില്‍ നിന്ന് കരകയറാന്‍ സാന്റോസ് എഫ്‌സിക്ക് സാധിച്ചു.കഴിഞ്ഞ ദിവസം നടന്ന സ്‌പോര്‍ട് റെസിഫെയ്‌ക്കെതിരെയുള്ള മത്സരത്തിലും ഒരു ഗോളും അസിസ്റ്റുമായി നെയ്മർ കളം നിറഞ്ഞിരുന്നു. ഗുരുതരമായ മെനിസ്‌കസ് പരിക്കുള്ള താരം അടുത്ത ആഴ്ച വീണ്ടും ശസ്ത്രക്രിയക്ക് വിധേയമാകുമെന്നാണ് റിപ്പോർട്ടുകൾ.











