• Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
Sunday, October 4, 2026
CKM News
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
CKM News
No Result
View All Result
ADVERTISEMENT
Home Sports

ബഹിഷ്കരണ ഭീഷണിയിൽ നിന്ന് പിന്മാറി പാകിസ്താൻ;ടി20 ലോകകപ്പിൽ ഇന്ത്യക്കെതിരേ പാകിസ്താൻ കളിക്കും

cntv team by cntv team
February 10, 2026
in Sports
A A
ബഹിഷ്കരണ ഭീഷണിയിൽ നിന്ന് പിന്മാറി പാകിസ്താൻ;ടി20 ലോകകപ്പിൽ ഇന്ത്യക്കെതിരേ പാകിസ്താൻ കളിക്കും
0
SHARES
70
VIEWS
Share on WhatsappShare on Facebook
ADVERTISEMENT

ട്വന്റി20 ലോകകപ്പിൽ ക്രിക്കറ്റ് ലോകം ആകാംക്ഷയോടെ കാത്തിരിക്കുന്ന ഇന്ത്യ-പാകിസ്താൻ പോരാട്ടം നിശ്ചയിച്ച പ്രകാരം തന്നെ നടക്കും. ഞായറാഴ്ച നടക്കേണ്ട മത്സരം ബഹിഷ്‌കരിക്കുമെന്ന മുൻനിലപാടിൽ നിന്ന് പാകിസ്താൻ പിന്മാറിയതായി അന്താരാഷ്ട്ര ക്രിക്കറ്റ് കൗൺസിൽ അറിയിച്ചു. ഫെബ്രുവരി 15-ന് കൊളംബോയിലെ ആർ. പ്രേമദാസ സ്റ്റേഡിയത്തിൽ നടക്കുന്ന ഗ്രൂപ്പ് എ മത്സരത്തിൽ സൽമാൻ ആഗയും സംഘവും ഇന്ത്യക്കെതിരെ കളത്തിലിറങ്ങുമെന്ന് ഐസിസി പുറത്തിറക്കിയ വാർത്താക്കുറിപ്പിൽ വ്യക്തമാക്കി.സുരക്ഷാ കാരണങ്ങളാൽ ഇന്ത്യയിലേക്ക് വരാൻ വിസമ്മതിച്ചതിനെ തുടർന്ന് ലോകകപ്പിൽ നിന്ന് പുറത്താക്കപ്പെട്ട ബംഗ്ലാദേശിന് ഐക്യദാർഢ്യം പ്രഖ്യാപിച്ചുകൊണ്ടായിരുന്നു പാകിസ്താൻ നേരത്തെ ബഹിഷ്‌കരണ ഭീഷണി ഉയർത്തിയത്.ലാഹോറിൽ പാകിസ്താൻ ക്രിക്കറ്റ് ബോർഡ് (പിസിബി), ബംഗ്ലാദേശ് ക്രിക്കറ്റ് ബോർഡ് (ബിസിബി), അന്താരാഷ്ട്ര ക്രിക്കറ്റ് കൗൺസിൽ (ഐസിസി) എന്നിവർ നടത്തിയ നിർണ്ണായകമായ ത്രികക്ഷി ചർച്ചയാണ് മഞ്ഞുരുക്കത്തിന് വഴിതെളിച്ചത്. ഐസിസി മുന്നോട്ടുവെച്ച കർശന നിർദ്ദേശങ്ങളും സൗഹൃദ രാജ്യങ്ങളുടെ അഭ്യർത്ഥനയും മാനിച്ചാണ് പാക് സർക്കാർ പുതിയ തീരുമാനമെടുത്തത്. ബംഗ്ലാദേശ് ക്രിക്കറ്റ് ബോർഡ് തലവൻ അമിനുൾ ഇസ്ലാം തന്നെ പാകിസ്താൻ മത്സരത്തിൽ പങ്കെടുക്കണമെന്ന് നേരിട്ട് ആവശ്യപ്പെട്ടതും നിർണ്ണായകമായി. ഇതിനു പിന്നാലെയാണ് സൽമാൻ ആഗയുടെ നേതൃത്വത്തിലുള്ള പാക് പടയ്ക്ക് ഇന്ത്യക്കെതിരെ ഇറങ്ങാൻ പാക് പ്രധാനമന്ത്രി ഷഹബാസ് ഷരീഫ് പച്ചക്കൊടി വീശിയത്.ബംഗ്ലാദേശിന്റെ അഭ്യർത്ഥനകൾ ഐസിസി തള്ളിയതിനെതിരെയുള്ള പ്രതിഷേധമായാണ് പാകിസ്താൻ ഇന്ത്യയ്‌ക്കെതിരായ മത്സരം മാത്രം ബഹിഷ്‌കരിക്കാൻ ആദ്യം തീരുമാനിച്ചത്. എന്നാൽ ഇത്തരമൊരു നീക്കം ടൂർണമെന്റിന്റെ ഭാവിയെ ബാധിക്കുമെന്നും പാകിസ്താനെതിരെ കടുത്ത അച്ചടക്ക നടപടികൾ ഉണ്ടാകുമെന്നും ഐസിസി മുന്നറിയിപ്പ് നൽകിയിരുന്നു. ഇതോടെയാണ് തങ്ങളുടെ കടുംപിടുത്തം ഉപേക്ഷിക്കാൻ പിസിബി തയ്യാറായത്. അതേസമയം, ഇന്ത്യയുമായി ദ്വിരാഷ്ട്ര പരമ്പര പുനരാരംഭിക്കണമെന്ന പാകിസ്താന്റെ വിട്ടുവീഴ്ചാ നിർദ്ദേശങ്ങൾ ഐസിസി നിരാകരിച്ചു. ഇത്തരം തീരുമാനങ്ങൾ ക്രിക്കറ്റ് ബോർഡുകൾക്കും സർക്കാരുകൾക്കും വിട്ടുകൊടുത്ത ഐസിസി, ഇന്ത്യ-പാകിസ്താൻ-ബംഗ്ലാദേശ് ത്രിരാഷ്ട്ര പരമ്പര എന്ന ആശയവും ബിസിസിഐയുടെ എതിർപ്പിനെ തുടർന്ന് തള്ളിക്കളഞ്ഞു.

Related Posts

ഏഷ്യന്‍ ഗെയിംസ് പുരുഷ ക്രിക്കറ്റിലും സ്വര്‍ണം നിലനിര്‍ത്തി ഇന്ത്യ; പാകിസ്ഥാനെ തകര്‍ത്തത് 19 റണ്‍സിന്
Sports

ഏഷ്യന്‍ ഗെയിംസ് പുരുഷ ക്രിക്കറ്റിലും സ്വര്‍ണം നിലനിര്‍ത്തി ഇന്ത്യ; പാകിസ്ഥാനെ തകര്‍ത്തത് 19 റണ്‍സിന്

October 3, 2026
45
ബ്രസീല്‍-ഇന്ത്യ പോരാട്ടം ഇന്ന്‌, മികച്ച മത്സരമാകുമെന്ന്‌ കാര്‍ലോ ആഞ്ചലോട്ടി, ആത്മവിശ്വാസത്തോടെ ഖാലിദ്‌ ജമീല്‍
Sports

ബ്രസീല്‍-ഇന്ത്യ പോരാട്ടം ഇന്ന്‌, മികച്ച മത്സരമാകുമെന്ന്‌ കാര്‍ലോ ആഞ്ചലോട്ടി, ആത്മവിശ്വാസത്തോടെ ഖാലിദ്‌ ജമീല്‍

October 3, 2026
42
ഏഷ്യൻ ഗെയിംസ് വനിതാ ഹോക്കിയിൽ ഇന്ത്യയ്ക്ക് സ്വർണം; ഫൈനലിൽ ചൈനയെ കീഴടക്കി
National

ഏഷ്യൻ ഗെയിംസ് വനിതാ ഹോക്കിയിൽ ഇന്ത്യയ്ക്ക് സ്വർണം; ഫൈനലിൽ ചൈനയെ കീഴടക്കി

October 2, 2026
36
ജന്മദിനത്തിൽ സ്വർണത്തിളക്കം; മേരി കോമിന് ശേഷം ഏഷ്യൻ ഗെയിംസ് ബോക്സിംഗിൽ ചരിത്രം കുറിച്ച് ലൊവ്ലിന
National

ജന്മദിനത്തിൽ സ്വർണത്തിളക്കം; മേരി കോമിന് ശേഷം ഏഷ്യൻ ഗെയിംസ് ബോക്സിംഗിൽ ചരിത്രം കുറിച്ച് ലൊവ്ലിന

October 2, 2026
22
ഏഷ്യൻ ഗെയിംസ് ക്രിക്കറ്റിൽ സ്വർണത്തിനായി ഇന്ത്യ-പാക് പോര്
National

ഏഷ്യൻ ഗെയിംസ് ക്രിക്കറ്റിൽ സ്വർണത്തിനായി ഇന്ത്യ-പാക് പോര്

October 1, 2026
84
ഇന്റർസോൺ ടെന്നീസിൽ വെള്ളിത്തിളക്കവുമായി എടപ്പാളിന്റെ നിരഞ്ജന; ദേശീയ മത്സരത്തിലേക്ക് യോഗ്യത
Local News

ഇന്റർസോൺ ടെന്നീസിൽ വെള്ളിത്തിളക്കവുമായി എടപ്പാളിന്റെ നിരഞ്ജന; ദേശീയ മത്സരത്തിലേക്ക് യോഗ്യത

October 1, 2026
164
Next Post
ശബരിമല സ്വർണ്ണക്കൊള്ള: ഗോവർധന്റെ ജാമ്യാപേക്ഷ സുപ്രീംകോടതി തള്ളി

ശബരിമല സ്വർണ്ണക്കൊള്ള: ഗോവർധന്റെ ജാമ്യാപേക്ഷ സുപ്രീംകോടതി തള്ളി

Recent News

വീണ്ടും പനി കിടക്കയിൽ കേരളം; സംസ്ഥാനത്ത് പകർച്ചവ്യാധി വ്യാപനം രൂക്ഷം

വീണ്ടും പനി കിടക്കയിൽ കേരളം; സംസ്ഥാനത്ത് പകർച്ചവ്യാധി വ്യാപനം രൂക്ഷം

October 4, 2026
19
സാമൂഹ്യ ഇടപെടലുകളിൽ ജാഗ്രത വേണം’; MLA മാർക്കും MP മാർക്കും നിർദേശങ്ങളുമായി മുസ്ലിം ലീഗ്

സാമൂഹ്യ ഇടപെടലുകളിൽ ജാഗ്രത വേണം’; MLA മാർക്കും MP മാർക്കും നിർദേശങ്ങളുമായി മുസ്ലിം ലീഗ്

October 4, 2026
6
മലപ്പുറം മതേതരവാദികളുടെ പറുദീസ; പി. നന്ദകുമാറിന്റെ പരാമർശം തള്ളി കെ ടി ജലീൽ

മലപ്പുറം മതേതരവാദികളുടെ പറുദീസ; പി. നന്ദകുമാറിന്റെ പരാമർശം തള്ളി കെ ടി ജലീൽ

October 4, 2026
15
തെക്കേകെട്ട് കോൾ പടവ് കർഷക സേവാ സമിതിയുടെ വാർഷിക പൊതുയോഗം നടത്തി

തെക്കേകെട്ട് കോൾ പടവ് കർഷക സേവാ സമിതിയുടെ വാർഷിക പൊതുയോഗം നടത്തി

October 4, 2026
2
ADVERTISEMENT
ckm news footer

CKM News delivers the latest local news from Changaramkulam, Malappuram, Kerala, along with key international stories, especially from the Middle East. Stay connected with use to stay informed with breaking news, in-depth analysis, and real-time updates.

Follow Us

©CKM NEWS- 2025

  • About Us
  • Privacy Policy
  • Disclaimer & Content Policy – CKM News
  • Terms And Conditions
  • Contact Us
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics

©CKM NEWS- 2025