• Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
Tuesday, August 25, 2026
CKM News
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
CKM News
No Result
View All Result
ADVERTISEMENT
Home Sports

ഇനി ഫുട്ബോൾ ആരവം,ഐഎസ്എല്‍ പുതിയ സീസണ്‍ നാളെ മുതല്‍

cntv team by cntv team
February 13, 2026
in Sports
A A
ഇനി ഫുട്ബോൾ ആരവം,ഐഎസ്എല്‍ പുതിയ സീസണ്‍ നാളെ മുതല്‍
0
SHARES
2
VIEWS
Share on WhatsappShare on Facebook
ADVERTISEMENT

ഇന്ത്യന്‍ സൂപ്പര്‍ ലീഗ് (ഐഎസ്എല്‍) ആരാധകരുടെ കാത്തിരിപ്പിന് വിരാമമിട്ട് പന്ത്രണ്ടാം സീസണ് നാളെ കൊലക്കത്തയില്‍ തുടക്കമാകും. ഉദ്ഘാടന മത്സരത്തില്‍ കേരള ബ്ലാസ്റ്റേഴ്‌സ് നിലവിലെ ചാമ്പ്യന്‍മാരായ മോഹന്‍ഗാനെ നേരിടും. പതിനാല് ടീമുകളോടെ പന്ത്രണ്ടാം സീസണുമായാണ് ഐഎസ്എല്‍ മത്സരങ്ങള്‍ക്ക് നാളെ തുടക്കമാകുക. സ്‌പോണ്‍സര്‍മാരുടെ അഭാവത്താല്‍ മാസങ്ങള്‍ നീണ്ടുനിന്ന അനിശ്ചിതത്വങ്ങള്‍ ഒടുവിലാണ് ടൂര്‍ണമെന്റ് എന്ന് തുടങ്ങും എന്ന കാര്യത്തിലും വേദികള്‍ സംബന്ധമായ കാര്യത്തിലുമൊക്കെ തീരുമാനങ്ങള്‍ എത്തിയത്.കെട്ടിലും മട്ടിലും മാറ്റങ്ങളുമായാണ് ഇന്ത്യന്‍ സൂപ്പര്‍ ലീഗിന്റെ പുതിയ എഡിഷന്‍ എത്തുന്നത്. നിലവിലെ 13 ടീമുകള്‍ക്ക് പുറമെ ഐ ലീഗ് ചാമ്പ്യന്‍മാരായ ഇന്റര്‍ കാശിയും കൂടി ഇത്തവണ ഐഎസ്എല്ലില്‍ ഉണ്ട്. മുന്‍ സീസണുകളില്‍ നടന്നതുപോലെ ഹോം ആന്റ് എവെ രീതിയിലല്ല ഇത്തവണ മത്സരങ്ങള്‍. പരസ്പരം ടീമുകള്‍ ഏറ്റുമുട്ടുന്നത് ഒറ്റത്തവണ മാത്രമായിരിക്കും. ഓരോ ടീമിനും പതിമൂന്ന് മത്സരങ്ങള്‍ വീതമായിരിക്കും ഇത്തരത്തില്‍ ലഭിക്കുക. ഇത്തവണ പ്ലേ ഓഫ്, എലിമിനേറ്റര്‍, ഫൈനല്‍ മത്സരങ്ങള്‍ ഉണ്ടാകില്ല. ആകെയുള്ള 91 മത്സരങ്ങള്‍ തീര്‍ന്നാല്‍ പോയിന്റ് പട്ടികയില്‍ ഒന്നാമതുള്ള ടീം ചാമ്പ്യന്‍മാരാകും.കേരള ബ്ലാസ്റ്റേഴ്‌സ് പഴ ബ്ലാസ്റ്റേഴ്‌സ് അല്ല ഇപ്പോള്‍. ക്യാപ്റ്റന്‍ അഡ്രിയാന്‍ ലൂണ, നോവ സദോയി അടക്കം തൊട്ട് മുന്‍പുള്ള സീസണില്‍ ഉണ്ടായിരുന്ന താരങ്ങള്‍ ആരും തന്നെ ഇത്തവണ കേരള ബ്ലാസ്റ്റേഴ്‌സില്‍ ഇല്ല. ഉദ്ഘാടന മത്സരത്തില്‍ മോഹന്‍ബഗാനെ നേരിടുന്ന ബ്ലാസ്‌റ്റേഴ്‌സിന്റെ ആദ്യ ഹോം മത്സരം ഈ മാസം 22ന് മുംബൈ സിറ്റിക്കെതിരെ കൊച്ചി കലൂരിലെ സ്‌റ്റേഡിയത്തില്‍ നടക്കും. നോര്‍ത്ത് ഈസ്റ്റ് യൂണൈറ്റഡ്, പഞ്ചാബ് എഫ്‌സി, ജംഷ്ഡ്പൂര്‍ എഫ്‌സി, ഒഡീഷ എഫ്‌സി, മുഹമ്മദ്ദന്‍സ് എഫ്‌സി, എഫ്‌സി ഗോവ എന്നീ ടീമുകള്‍ക്കെതിരെയെല്ലാം ബ്ലാസ്‌റ്റേഴ്‌സിന്റെ മത്സരം കൊച്ചിയിലെ ഹോം ഗ്രൗണ്ടിലായിരിക്കും.

Related Posts

ലോകകപ്പിലെ സംഘർഷം: അർജൻ്റീനയ്ക്കെതിരെ കർശന നടപടി; താരങ്ങൾക്ക് വിലക്കും വൻതുക പിഴയും
Sports

ലോകകപ്പിലെ സംഘർഷം: അർജൻ്റീനയ്ക്കെതിരെ കർശന നടപടി; താരങ്ങൾക്ക് വിലക്കും വൻതുക പിഴയും

August 22, 2026
0
കേരളാ ക്രിക്കറ്റ് ലീഗ് മൂന്നാം സീസണ് ഇന്ന് തുടക്കം
Kerala

കേരളാ ക്രിക്കറ്റ് ലീഗ് മൂന്നാം സീസണ് ഇന്ന് തുടക്കം

August 20, 2026
24
ആസ്റ്റൺ വില്ലയെ കീഴടക്കി സൂപ്പർ കപ്പ് കിരീടം നിലനിർത്തി പിഎസ്ജി
Sports

ആസ്റ്റൺ വില്ലയെ കീഴടക്കി സൂപ്പർ കപ്പ് കിരീടം നിലനിർത്തി പിഎസ്ജി

August 13, 2026
49
യുവേഫ സൂപ്പർ കപ്പ് ഫൈനൽ ഇന്ന്; പിഎസ്‌ജിയും ആസ്റ്റൻ വില്ലയും നേർക്കുനേർ
Sports

യുവേഫ സൂപ്പർ കപ്പ് ഫൈനൽ ഇന്ന്; പിഎസ്‌ജിയും ആസ്റ്റൻ വില്ലയും നേർക്കുനേർ

August 12, 2026
34
ഇന്ത്യക്കെതിരായ സൗഹൃദ മത്സരം; കൊൽക്കത്തയിൽ വരുന്നത് ബ്രസീലിന്റെ യുവനിര
Sports

ഇന്ത്യക്കെതിരായ സൗഹൃദ മത്സരം; കൊൽക്കത്തയിൽ വരുന്നത് ബ്രസീലിന്റെ യുവനിര

August 10, 2026
82
ലോകകപ്പിലെ പരാജയത്തിന് പിന്നാലെ ഉറുഗ്വേ ഫുട്ബോൾ ടീമിന്റെ പരിശീലക ചുമതല ഏറ്റെടുത്ത് ഇതിഹാസതാരം ഡീഗോ ഫോർലാൻ
Sports

ലോകകപ്പിലെ പരാജയത്തിന് പിന്നാലെ ഉറുഗ്വേ ഫുട്ബോൾ ടീമിന്റെ പരിശീലക ചുമതല ഏറ്റെടുത്ത് ഇതിഹാസതാരം ഡീഗോ ഫോർലാൻ

August 7, 2026
30
Next Post
തൃശൂർ പൂരം കലക്കൽ വിവാദം: ‘പൊലീസ് ഉദ്യോഗസ്ഥർ മനഃപൂർവം പ്രശ്നമുണ്ടാക്കിയില്ല’; ഗൂഢാലോചന തള്ളി അന്വേഷണ റിപ്പോർട്ട്

തൃശൂർ പൂരം കലക്കൽ വിവാദം: ‘പൊലീസ് ഉദ്യോഗസ്ഥർ മനഃപൂർവം പ്രശ്നമുണ്ടാക്കിയില്ല’; ഗൂഢാലോചന തള്ളി അന്വേഷണ റിപ്പോർട്ട്

Recent News

തിയേറ്ററുകളിൽ ചിരിമഴ പെയ്യിച്ച് ‘ബെത്‌ലഹേം കുടുംബ യൂണിറ്റ്’ 100 കോടിയിലേക്ക്

തിയേറ്ററുകളിൽ ചിരിമഴ പെയ്യിച്ച് ‘ബെത്‌ലഹേം കുടുംബ യൂണിറ്റ്’ 100 കോടിയിലേക്ക്

August 25, 2026
63
ബലാത്സംഗക്കേസ്‌ പ്രതി ഗുർമീത് റാം റഹീമിന് വീണ്ടും പരോൾ

ബലാത്സംഗക്കേസ്‌ പ്രതി ഗുർമീത് റാം റഹീമിന് വീണ്ടും പരോൾ

August 25, 2026
61
തിരുവോണവും മഴയില്‍ മുങ്ങും, ഇന്ന് എല്ലാ ജില്ലകളിലും മഴ മുന്നറിയിപ്പ്; 6 ജില്ലകളില്‍ ഓറഞ്ച് അലേര്‍ട്ട്

തിരുവോണവും മഴയില്‍ മുങ്ങും, ഇന്ന് എല്ലാ ജില്ലകളിലും മഴ മുന്നറിയിപ്പ്; 6 ജില്ലകളില്‍ ഓറഞ്ച് അലേര്‍ട്ട്

August 25, 2026
99
‘പ്രതിസന്ധികളില്‍ നാം ഒറ്റയ്ക്കല്ലെന്ന തിരിച്ചറിവാണ് ഓരോ ഓണാഘോഷവും’; ഓണാശംസകള്‍ നേര്‍ന്ന് മുഖ്യമന്ത്രി

‘പ്രതിസന്ധികളില്‍ നാം ഒറ്റയ്ക്കല്ലെന്ന തിരിച്ചറിവാണ് ഓരോ ഓണാഘോഷവും’; ഓണാശംസകള്‍ നേര്‍ന്ന് മുഖ്യമന്ത്രി

August 25, 2026
11
ADVERTISEMENT
ckm news footer

CKM News delivers the latest local news from Changaramkulam, Malappuram, Kerala, along with key international stories, especially from the Middle East. Stay connected with use to stay informed with breaking news, in-depth analysis, and real-time updates.

Follow Us

©CKM NEWS- 2025

  • About Us
  • Privacy Policy
  • Disclaimer & Content Policy – CKM News
  • Terms And Conditions
  • Contact Us
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics

©CKM NEWS- 2025