• Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
Tuesday, September 8, 2026
CKM News
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
CKM News
No Result
View All Result
ADVERTISEMENT
Home Sports

കേരള ബ്ലാസ്റ്റേഴ്‌സിന്റെ വാര്‍ത്താസമ്മേളനം വിലക്കി ജിസിഡിഎ; ബ്ലാസ്റ്റേഴ്‌സ് പ്രതിനിധികളെയും മാധ്യമപ്രവര്‍ത്തകരെയും സ്റ്റേഡിയത്തില്‍ നിന്ന് പുറത്താക്കി

cntv team by cntv team
February 21, 2026
in Sports
A A
കേരള ബ്ലാസ്റ്റേഴ്‌സിന്റെ വാര്‍ത്താസമ്മേളനം വിലക്കി ജിസിഡിഎ; ബ്ലാസ്റ്റേഴ്‌സ് പ്രതിനിധികളെയും മാധ്യമപ്രവര്‍ത്തകരെയും സ്റ്റേഡിയത്തില്‍ നിന്ന് പുറത്താക്കി
0
SHARES
44
VIEWS
Share on WhatsappShare on Facebook
ADVERTISEMENT

കലൂര്‍ സ്റ്റേഡിയത്തിന്റെ വാടകക്കാര്യത്തില്‍ തര്‍ക്കം തുടരുന്നതിനിടെ കേരള ബ്ലാസ്റ്റേഴ്‌സിന്റെ വാര്‍ത്താ സമ്മേളനം വിലക്കി ജിസിഡിഎ. അനുമതി ഇല്ലെന്ന് ചൂണ്ടിക്കാട്ടി ബ്ലാസ്റ്റേഴ്‌സ് പ്രതിനിധികളേയും മാധ്യമപ്രവര്‍ത്തകരെയും പ്രസ് കോണ്‍ഫറസ് റൂമില്‍ നിന്ന് ഇറക്കിവിട്ടു.നാളത്തെ ഐഎസ്എല്‍ മത്സരത്തിന് മുന്നോടിയായുള്ള കേരള ബ്ലാസ്റ്റേഴ്‌സിന്റെ വാര്‍ത്താ സമ്മേളനം നിശ്ചയിച്ചിരുന്നത് രാവിലെ 11.30നായിരുന്നു. കലൂര്‍ സ്റ്റേഡിയത്തിനകത്തെ പ്രസ് കോണ്‍ഫറസ് ഹാളിലേക്ക് എത്തിയതായിരുന്നു പരിശീലകന്‍ ഡേവിഡ് കറ്റാലയും മറ്റ് ബ്ലാസ്റ്റേഴ്‌സ് പ്രതിനിധികളും മാധ്യമപ്രവര്‍ത്തകരും. എന്നാല്‍, ഇത് വിലക്കിയ സ്റ്റേഡിയം സുരക്ഷാജീവനക്കാര്‍ എല്ലാവരെയും പുറത്താക്കി പ്രസ് കോണ്‍ഫറന്‍സ് റൂം പൂട്ടി.വാര്‍ത്താസമ്മേളനത്തെക്കുറിച്ച് അറിയിപ്പ് ലഭിച്ചില്ലെന്ന് പറഞ്ഞായിരുന്നു ജിസിഡിഎയുടെ സുരക്ഷാജീവനക്കാരുടെ നടപടി. അരമണിക്കൂറോളം കാത്തു നിന്ന് ബ്ലാസ്റ്റേഴ്‌സ് ടീം മടങ്ങിപ്പോയി.പിന്നീട്, സ്റ്റേഡിയത്തിനകത്തെ വാര്‍ത്താ സമ്മേളനം റദ്ദാക്കിയെന്ന് അറിയിച്ചു. കലൂര്‍ സ്റ്റേഡിയത്തിന്റെ വാടകയെച്ചൊല്ലിയുള്ള തര്‍ക്കമാണ് ജിസിഡിഎ വിലക്കിന് പിന്നിലെന്നാണ് സൂചന. ഓരോ മത്സരത്തിനും രണ്ട് ലക്ഷം രൂപയ്ക്ക് സ്റ്റേഡിയം കേരള ബ്ലാസ്റ്റേഴ്‌സിന് വാടകയ്ക്ക് നല്‍കുമെന്നായിരുന്നു ജിസിഡിഎ ചെയര്‍മാന്‍ കെ. ചന്ദ്രന്‍പിള്ളയുടെ ആദ്യ പ്രഖ്യാപനം. എന്നാല്‍, ഇത് തള്ളിയ ജിസിഡിഎ എക്‌സിക്യൂട്ടീവ് കമ്മിറ്റി 4.2 ലക്ഷം വേണമെന്ന് ആവശ്യപ്പെട്ടു. ഇക്കാര്യത്തില്‍ ചര്‍ച്ചകള്‍ തുടരുന്നതിനിടെയാണ് ജിസിഡിഎയുടെ നടപടി.

Related Posts

കൊച്ചിയിലെ ബ്രസീൽ ലെജൻഡ്സ്-ഇന്ത്യ ഓൾ സ്റ്റാർസ് പോരാട്ടം സെപ്റ്റംബർ 23-ലേക്ക് മാറ്റി
Kerala

കൊച്ചിയിലെ ബ്രസീൽ ലെജൻഡ്സ്-ഇന്ത്യ ഓൾ സ്റ്റാർസ് പോരാട്ടം സെപ്റ്റംബർ 23-ലേക്ക് മാറ്റി

September 4, 2026
18
ബ്രസീലിനെതിരെ കളിക്കാന്‍ നാല് മലയാളികള്‍; ഇന്ത്യന്‍ ടീമിനെ പ്രഖ്യാപിച്ചു
Kerala

ബ്രസീലിനെതിരെ കളിക്കാന്‍ നാല് മലയാളികള്‍; ഇന്ത്യന്‍ ടീമിനെ പ്രഖ്യാപിച്ചു

September 1, 2026
173
ലോകകപ്പിലെ സംഘർഷം: അർജൻ്റീനയ്ക്കെതിരെ കർശന നടപടി; താരങ്ങൾക്ക് വിലക്കും വൻതുക പിഴയും
Sports

ലോകകപ്പിലെ സംഘർഷം: അർജൻ്റീനയ്ക്കെതിരെ കർശന നടപടി; താരങ്ങൾക്ക് വിലക്കും വൻതുക പിഴയും

August 22, 2026
0
കേരളാ ക്രിക്കറ്റ് ലീഗ് മൂന്നാം സീസണ് ഇന്ന് തുടക്കം
Kerala

കേരളാ ക്രിക്കറ്റ് ലീഗ് മൂന്നാം സീസണ് ഇന്ന് തുടക്കം

August 20, 2026
30
ആസ്റ്റൺ വില്ലയെ കീഴടക്കി സൂപ്പർ കപ്പ് കിരീടം നിലനിർത്തി പിഎസ്ജി
Sports

ആസ്റ്റൺ വില്ലയെ കീഴടക്കി സൂപ്പർ കപ്പ് കിരീടം നിലനിർത്തി പിഎസ്ജി

August 13, 2026
49
യുവേഫ സൂപ്പർ കപ്പ് ഫൈനൽ ഇന്ന്; പിഎസ്‌ജിയും ആസ്റ്റൻ വില്ലയും നേർക്കുനേർ
Sports

യുവേഫ സൂപ്പർ കപ്പ് ഫൈനൽ ഇന്ന്; പിഎസ്‌ജിയും ആസ്റ്റൻ വില്ലയും നേർക്കുനേർ

August 12, 2026
35
Next Post
കേരളത്തിൽ SIR അന്തിമ പട്ടിക പ്രസിദ്ധീകരിച്ചു; ആകെ 2.69 കോടി വോട്ടർമാർ; നിങ്ങളുടെ പേരുണ്ടോ എന്നറിയാം

കേരളത്തിൽ SIR അന്തിമ പട്ടിക പ്രസിദ്ധീകരിച്ചു; ആകെ 2.69 കോടി വോട്ടർമാർ; നിങ്ങളുടെ പേരുണ്ടോ എന്നറിയാം

Recent News

Viral 80s AI trend: സ്വകാര്യത ഉറപ്പാക്കണം, അപകടങ്ങൾ ഒഴിവാക്കാൻ ഇക്കാര്യങ്ങൾ ശ്രദ്ധിക്കണം

Viral 80s AI trend: സ്വകാര്യത ഉറപ്പാക്കണം, അപകടങ്ങൾ ഒഴിവാക്കാൻ ഇക്കാര്യങ്ങൾ ശ്രദ്ധിക്കണം

September 8, 2026
0
‘നുണകളുടെ മുഴക്കത്തെ സത്യം കീഴ്‌പ്പെടുത്തും’; പ്രതിപക്ഷത്തിനെതിരെ നരേന്ദ്ര മോദി

‘നുണകളുടെ മുഴക്കത്തെ സത്യം കീഴ്‌പ്പെടുത്തും’; പ്രതിപക്ഷത്തിനെതിരെ നരേന്ദ്ര മോദി

September 8, 2026
1
ഏഷ്യൻ ഗെയിംസ്: സ്വർണ നേട്ടത്തിന് 50 ലക്ഷം; മെഡൽ ജേതാക്കൾക്ക് വൻ പാരിതോഷികവുമായി സർക്കാർ

ഏഷ്യൻ ഗെയിംസ്: സ്വർണ നേട്ടത്തിന് 50 ലക്ഷം; മെഡൽ ജേതാക്കൾക്ക് വൻ പാരിതോഷികവുമായി സർക്കാർ

September 8, 2026
2
പാര്‍ട്ടി സസ്‌പെന്‍ഡ് ചെയ്ത ആള്‍ പാര്‍ട്ടിക്ക് പുറത്ത് നില്‍ക്കണം; രമ്യക്കെതിരെ കെ. മുരളീധരൻ

പാര്‍ട്ടി സസ്‌പെന്‍ഡ് ചെയ്ത ആള്‍ പാര്‍ട്ടിക്ക് പുറത്ത് നില്‍ക്കണം; രമ്യക്കെതിരെ കെ. മുരളീധരൻ

September 8, 2026
98
ADVERTISEMENT
ckm news footer

CKM News delivers the latest local news from Changaramkulam, Malappuram, Kerala, along with key international stories, especially from the Middle East. Stay connected with use to stay informed with breaking news, in-depth analysis, and real-time updates.

Follow Us

©CKM NEWS- 2025

  • About Us
  • Privacy Policy
  • Disclaimer & Content Policy – CKM News
  • Terms And Conditions
  • Contact Us
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics

©CKM NEWS- 2025