ചങ്ങരംകുളം:കേരളത്തെ അതിന്റെ നിലവാരത്തിലേക്ക് ഉയര്‍ത്തി ജനങ്ങളെ അഭിവൃദിയിലേക്ക് നയിക്കാന്‍ യുഡിഎഫ് സര്‍ക്കാര്‍ അധികാരത്തില്‍ തിരിച്ചെത്തണമെന്ന് പ്രതിപക്ഷ ഉപനേതാവ് പികെ കുഞ്ഞാലിക്കുട്ടി അപിപ്രായപ്പെട്ടു .ചങ്ങരംകുളത്ത് നടന്ന യുഡിഎഫ് തിരഞ്ഞെടുപ്പ് പൊതുയോഗം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ധേഹം.ഭരണം മാറി വരുമ്പോഴും കേരളത്തെ ഇത്ര പുറകോട്ട് നയിച്ച സര്‍ക്കാര്‍ ഇത് വരെ ഉണ്ടായിട്ടില്ലെന്നും യുഡിഎഫ് ഭരണം തിരിച്ചെത്തുന്നതോടെ നാട് ഉയര്‍ച്ച കൈവരിക്കുമെന്നും കുഞ്ഞാലിട്ടി പറഞ്ഞുഷൈന്‍ ഓഡിറ്റോറിയത്തിന് സമീപത്ത് നടന്ന പരിപാടിയില്‍ എംകെ അൻവർ അധ്യക്ഷത വഹിച്ചു.എംഎസ്എഫ് സംസ്ഥാന പ്രസിഡൻ്റ് പി.കെ നവാസ് മുഖ്യ പ്രഭാഷണം നടത്തി.അഷ്റഫ് കോക്കൂർ, പി.ടി അജയ്മോഹൻ,അഡ്വ. സിദ്ദീഖ് പന്താവൂർ,പി.പി യൂസഫലി, സി.എം യൂസഫ്,നാഹിർ ആലുങ്ങൽ,ചങ്ങരംകുളം ഡിവിഷൻ യു.ഡി.എഫ് സ്ഥാനാർത്ഥി അഷ്ഹർ പെരുമുക്ക്,പി.ടി ഖാദർ, സുബൈർ എന്നിവര്‍ കൊട്ടിലിങ്ങൽ സംസാരിച്ചു.യുഡിഎഫ് പഞ്ചായത്ത് ബ്ളോക്ക് സ്ഥാനാര്‍ത്ഥികളും പങ്കെടുത്തു







