ചങ്ങരംകുളം:മൂക്കുതല കണ്ണേങ്കാവ് ക്ഷേത്രത്തില്‍ അയ്യപ്പന്‍ വിളക്കിന് ഭക്തജനങ്ങള്‍ ഒഴുകിയെത്തി.മൂക്കുതല രക്തേശ്വരി ശിവക്ഷേത്രത്തില്‍ നിന്ന് എഴുന്നള്ളിച്ച പാലക്കൊമ്പ് രാത്രി എട്ട് മണിയോടെ മേലെക്കാവ് ക്ഷേത്രത്തിലെത്തി.തുടര്‍ന്ന് മേലെക്കാവില്‍ നിന്ന് ആരംഭിച്ച താലത്തിന് നൂറ് കണക്കിന് ഭക്തര്‍ താലമേന്തി പങ്കാളികളായി.ഗോവിന്ദന്‍ കുട്ടി ആശാന്‍ സ്മാരക വിളക്ക് സംഘമായിരുന്നു വിളക്ക് പാര്‍ട്ടി.നിരവധി ഭക്തജനങ്ങളാണ് അയ്യപ്പന്‍ വിളക്ക് കാണാന്‍ ക്ഷേത്രത്തിലെത്തിയത്







