ജൂനിയർ ഹോക്കി ലോകകപ്പിൽ ഇന്ത്യയ്ക്ക് തകർപ്പൻ വിജയത്തോടെ തുടക്കം. ചിലിക്കെതിരെ നടന്ന ആദ്യ മത്സരത്തിൽ മറുപടിയില്ലാത്ത ഏഴ് ഗോളിന്റെ വമ്പൻ വിജയമാണ് ഇന്ത്യ സ്വന്തമാക്കിയത്. ഇന്ത്യയുടെ മുൻ ഗോൾ കീപ്പറും മലയാളിയുമായ മലയാളി പി ആർ ശ്രീജേഷാണ് പരിശീലകൻ. ആദ്യ പകുതിയിൽ നാല് ഗോളുകൾക്ക് മുന്നിട്ടുനിന്ന ഇന്ത്യ രണ്ടാം പകുതിയിലാണ് മൂന്ന് ഗോളുകൾ കൂടി നേടിയത്. റോസൻ കുജുർ, ദിൽരാജ് സിങ് എന്നിവർ ഇന്ത്യയ്ക്ക് വേണ്ടി ഇരട്ടഗോൾ നേടി. അജീത് യാദവും അൻമോൽ എക്കയും രോഹിതും ഗോളുകൾ കണ്ടെത്തി. ഇന്ന് ഒമാനെതിരെയാണ് ഇന്ത്യയുടെ രണ്ടാം മത്സരം. ഇന്നലെ നടന്ന ബി പൂളിലെ മറ്റൊരു മത്സരത്തിൽ ഒമാനെ 4-0ത്തിന് സ്വിറ്റ്സർലാൻഡ് തോൽപ്പിച്ചിരുന്നു. ബി പൂളിൽ മൂന്ന് പോയിന്റുമായി ഇന്ത്യയാണ് ഒന്നാമത്. സ്വിറ്റ്സർലാൻഡ് രണ്ടാമതാണ്.











