ചങ്ങരംകുളം :കോലിക്കര ലെസ്സൺ ലെൻസ് ഇന്റഗ്രേറ്റഡ് കാമ്പസ് സംഘടിപ്പിച്ച ആറാമത് രാജ്യാന്തര വിദ്യാഭ്യാസ സമ്മേളനം കോൺസിറ്റ് 2025 ഹർവാഡ് ബിസിനസ്സ് സ്കൂൾ ഓൺലൈൻ സി ഇ ഒ സമീർകർക്കാനി ഉദ്ഘാടനം ചെയ്തു.കൃഷിയും ഭക്ഷ്യ സുസ്ഥി രഥയും എന്ന വിഷയത്തെ അടിസ്ഥാനത്തിൽ നടന്ന സമ്മേളനത്തിൽ സംസ്ഥാനത്തിന്റെ വിവിധ സ്കൂളുകളിൽ നിന്നായി മുന്നൂറോളം വിദ്യാർത്ഥി കൾ പങ്കെടുത്തു.സ്കൂൾ ചെയർമാൻ ഷാനവാസ് വട്ടത്തൂർ അധ്യക്ഷത വഹിച്ചു.സ്കൂൾ പ്രിൻസിപ്പൽ ഡോ. ലമിയ കെ എം, അക്കാദമിക് ഡയറക്ടർ യഹിയ പി ആമയം, പൂക്കരത്തറ ദാറുൽ ഹിദായ ഹയർ സെക്കണ്ടറി സ്കൂൾ പ്രിൻസിപ്പൽ ബെൻഷ അഷ്‌റഫ് എന്നിവർ പ്രസംഗിച്ചു.കാലിക്കറ്റ് യൂണിവേഴ്സിറ്റി യിലെ ഡോ. എ കെ പ്രദീപ്,അഗ്രിക്കൾച്ചർ എഞ്ചിനീയറിംഗ് കോളേജിലെ ഡോ.അബ്ദുൽ ഹക്കീം,തൃശൂർ അഗ്രികൾച്ചർ യൂണിവേഴ്സിറ്റിയിലെ ഡോ. കെ പി സുധീർ എന്നിവർ പ്രബന്ധങ്ങൾ അവതരിപ്പിച്ചു.വളയംകുളം അദ് വ ചാരി റ്റബൾ ട്രസ്റ്റ് ഏർപ്പെടുത്തിയ ഹോളിസ്റ്റിക്ക് എഡ്യൂക്കേഷൻ വർക്കർ അവാർഡ് എടപ്പാൾ ദാറുൽ ഹിദായ സെക്രട്ടറി പി വി മുഹമ്മദ് മൗലവിക്ക് സമീർ കർക്കാനി സമ്മാനിച്ചു.തുടർന്ന് വിവിധ സ്കൂളിൽ നിന്ന് തിരഞ്ഞെടുത്ത വിദ്യാർത്ഥികളുടെ പേപ്പർ പ്രസേന്റഷൻ നടന്നു.ക്വിസ്,സ്പെല്ലിങ് ബി, പെൻസിൽ ഡ്രോയിങ് മത്സരവും നടന്നു.









