• Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
Sunday, September 27, 2026
CKM News
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
CKM News
No Result
View All Result
ADVERTISEMENT
Home Kerala

കഴിഞ്ഞ അഞ്ചുവർഷം ആംബുലന്‍സ് അപകടങ്ങളില്‍ നഷ്ടമായത് 161 ജീവൻ; 2023 ൽ മാത്രം മരിച്ചത് 29 പേർ

ckmnews by ckmnews
November 18, 2024
in Kerala
A A
കഴിഞ്ഞ അഞ്ചുവർഷം ആംബുലന്‍സ് അപകടങ്ങളില്‍ നഷ്ടമായത് 161 ജീവൻ; 2023 ൽ മാത്രം മരിച്ചത് 29 പേർ
0
SHARES
43
VIEWS
Share on WhatsappShare on Facebook
ADVERTISEMENT

2023ല്‍ സംസ്ഥാനത്ത് ആംബുലന്‍സ് അപകടങ്ങളില്‍ മരിച്ചത് 29 പേരെന്ന് റിപ്പോര്‍ട്ട്. 150 ആംബുലന്‍സ് അപകടങ്ങളാണ് സംസ്ഥാനത്ത് റിപ്പോര്‍ട്ട് ചെയ്തത്. സംസ്ഥാന ക്രൈം റെക്കോര്‍ഡ്‌സ് ബ്യൂറോ പുറത്തിറക്കിയ റിപ്പോര്‍ട്ടിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്. എന്നാൽ മുന്‍വര്‍ഷത്തെക്കാള്‍ അപകടങ്ങളുടെ എണ്ണം കുറഞ്ഞെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. 169 ആംബുലന്‍സ് അപകടങ്ങളാണ് 2022ല്‍ റിപ്പോര്‍ട്ട് ചെയ്തത്.കഴിഞ്ഞ വര്‍ഷം നടന്ന 150 ആംബുലന്‍സ് അപകടങ്ങളിലായി 117 പേര്‍ക്കാണ് ഗുരുതരമായി പരിക്കേറ്റത്. 63 പേര്‍ക്ക് നിസാര പരിക്കുകള്‍ ഉണ്ടായെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. 2018 മുതല്‍ 820 ആംബുലന്‍സ് അപകടങ്ങളാണ് കേരളത്തിൽ റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത്. 161 പേര്‍ക്കാണ് ഈ അപകടങ്ങളില്‍ ജീവന്‍ നഷ്ടപ്പെട്ടത്. അപകടങ്ങളില്‍ 974 പേര്‍ക്ക് പരിക്കേറ്റതായും റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു.അടിയന്തരസാഹചര്യങ്ങളില്‍ ട്രാഫിക് നിയന്ത്രണങ്ങളില്‍ നിന്ന് ആംബുലന്‍സുകളെ ഒഴിവാക്കിയിട്ടുണ്ട്. അതുകൊണ്ട് തന്നെ പരമാവധി വേഗതയിലാണ് ആംബുലന്‍സുകള്‍ നിരത്തിലോടുന്നത്. ഇതിന് പുറമെ യുവ ഡ്രൈവര്‍മാര്‍ക്കിടയിലെ സോഷ്യല്‍ മീഡിയ സ്വാധീനവും അപകടങ്ങള്‍ക്ക് കാരണമാകുന്നുവെന്ന് ഈ രംഗത്തെ വിദഗ്ധര്‍ പറയുന്നു.സംസ്ഥാനത്തെ മോട്ടോര്‍ വാഹന വകുപ്പിന് കീഴില്‍ 9,964 ആംബുലന്‍സുകളാണ് രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്. അതില്‍ 476 ആംബുലന്‍സുകള്‍ ഡയറക്ട്രേറ്റ് ഓഫ് ഹെല്‍ത്ത് സര്‍വീസിന് കീഴിലാണ്. എന്നാല്‍ കേരള ആംബുലന്‍സ് ഡ്രൈവേഴ്‌സ് ആന്‍ഡ് ടെക്‌നീഷ്യന്‍സ് അസോസിയേഷന്റെ റിപ്പോര്‍ട്ട് പ്രകാരം 5000 ആംബുലന്‍സ് മാത്രമാണ് നിലവില്‍ നിരത്തിലോടുന്നത്.‘എല്ലാ രോഗികളെയും അതിവേഗത്തില്‍ ആശുപത്രിയിലെത്തിക്കണമെന്ന തെറ്റിദ്ധാരണ പലർക്കുമുണ്ട്. ആംബുലന്‍സില്‍ കയറ്റുന്ന രോഗികളില്‍ 25 ശതമാനം പേരെ മാത്രമാണ് അതിവേഗത്തില്‍ ആശുപത്രിയിലെത്തിക്കേണ്ടിവരിക. എന്നാൽ ഭൂരിഭാഗം കേസുകളിലും ഡ്രൈവര്‍മാര്‍ അമിതവേഗത്തിലാണ് വാഹനമോടിക്കുന്നത്,’ തിരുവനന്തപുരം മെഡിക്കല്‍ കോളേജിലെ സൂപ്രണ്ട് ഡോ. സുനില്‍ കുമാര്‍ ദി ന്യൂഇന്ത്യന്‍ എക്‌സ്പ്രസിനോട് പറഞ്ഞു.ആംബുലന്‍സ് ഡ്രൈവര്‍മാര്‍ക്കിടയിലെ മദ്യപാനശീലവും അപകടങ്ങള്‍ക്ക് കാരണമാകുന്നുവെന്നും സൂചനയുണ്ട്. അടിയന്തര സര്‍വീസ് ആയതിനാല്‍ പോലീസുദ്യോഗസ്ഥര്‍ പലപ്പോഴും ആംബുലന്‍സ് ഡ്രൈവര്‍മാര്‍ മദ്യപിച്ചിട്ടുണ്ടോയെന്ന് പരിശോധിക്കാറില്ല. ഈ സാഹചര്യം ചിലര്‍ മുതലെടുക്കുന്നുണ്ടെന്ന് അദ്ദേഹം പറഞ്ഞു. പുതുതായി എത്തുന്ന ഡ്രൈവര്‍മാര്‍ക്ക് മെച്ചപ്പെട്ട പരിശീലനം ലഭിക്കാത്തതും സ്ഥിതി വഷളാക്കുന്നുവെന്ന് കേരള ആംബുലന്‍സ് ഡ്രൈവേഴ്‌സ് ആന്‍ഡ് ടെക്‌നീഷ്യന്‍സ് അസോസിയേഷന്‍ ട്രഷറര്‍ മുഹമ്മദ് ജലീല്‍ പറഞ്ഞു.പുതുതായി ജോലിയ്‌ക്കെത്തുന്ന ആംബുലന്‍സ് ഡ്രൈവര്‍മാര്‍ വാഹനം അമിതവേഗത്തിലോടിക്കാനാണ് താല്‍പ്പര്യം കാണിക്കുന്നത്. കൂടാതെ യുവ ഡ്രൈവര്‍മാര്‍ക്കിടയിലെ സോഷ്യല്‍ മീഡിയ റീലുകളുടെ സ്വാധീനവും അപകടസാധ്യത വര്‍ധിപ്പിക്കുന്നുവെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ജീവന്‍രക്ഷിക്കുന്ന ജോലിയാണിതെന്നും ആ ജോലിയെ സ്വന്തം പ്രശസ്തിയ്ക്ക് വേണ്ടി ഉപയോഗിക്കുന്നത് ശരിയല്ലെന്നും അദ്ദേഹം പറഞ്ഞു. പുതിയ ആംബുലന്‍സ് ഡ്രൈവര്‍മാര്‍ക്കായി മോട്ടോര്‍ വാഹന വകുപ്പ് പരിശീലനപരിപാടികള്‍ സംഘടിപ്പിക്കണമെന്നും മുഹമ്മദ് ജലീല്‍ ആവശ്യപ്പെട്ടു.

Related Posts

സംസ്ഥാനത്ത് ഇന്നും നാളെയും വൈദ്യുതി നിയന്ത്രണം ഉണ്ടാകില്ലെന്ന് കെഎസ്ഇബി
Kerala

സംസ്ഥാനത്ത് ഇന്നും നാളെയും വൈദ്യുതി നിയന്ത്രണം ഉണ്ടാകില്ലെന്ന് കെഎസ്ഇബി

September 26, 2026
20
ഐഎസ്എല്ലിൽ ആദ്യമായി ഗോവ ഡെർബി, പുതിയ സീസൺ മത്സരക്രമം പുറത്ത്
Kerala

ഐഎസ്എല്ലിൽ ആദ്യമായി ഗോവ ഡെർബി, പുതിയ സീസൺ മത്സരക്രമം പുറത്ത്

September 26, 2026
29
ചാലിശ്ശേരിയിൽ എട്ടാം ക്ലാസ് വിദ്യാർത്ഥി തൂങ്ങിമരിച്ച നിലയിൽ
Kerala

ചാലിശ്ശേരിയിൽ എട്ടാം ക്ലാസ് വിദ്യാർത്ഥി തൂങ്ങിമരിച്ച നിലയിൽ

September 26, 2026
1.8k
മലമ്പാമ്പിനെ കൊന്ന് കറിവച്ചു; തൃശ്ശൂരിൽ മൂന്ന് പേർ അറസ്റ്റിൽ
Crime

മലമ്പാമ്പിനെ കൊന്ന് കറിവച്ചു; തൃശ്ശൂരിൽ മൂന്ന് പേർ അറസ്റ്റിൽ

September 26, 2026
291
ആഡംബര കാറും ആഭരണങ്ങളും, പാർവതി വിദേശത്തേക്ക് കോടികൾ കടത്തി; പരാതിയുമായി കൂടുതൽപേർ രംഗത്ത്
Crime

ആഡംബര കാറും ആഭരണങ്ങളും, പാർവതി വിദേശത്തേക്ക് കോടികൾ കടത്തി; പരാതിയുമായി കൂടുതൽപേർ രംഗത്ത്

September 26, 2026
172
തീവ്ര ന്യൂനമർദം; സംസ്ഥാനത്ത് വരുന്നത് ഇടിമിന്നലോടു കൂടിയ മഴ, ജാഗ്രതാ നിർദേശം
Kerala

തീവ്ര ന്യൂനമർദം; സംസ്ഥാനത്ത് വരുന്നത് ഇടിമിന്നലോടു കൂടിയ മഴ, ജാഗ്രതാ നിർദേശം

September 26, 2026
164
Next Post
മൂന്ന് മണിക്കൂറോളം നിർത്തി; റാഗിങ്ങിനിടെ എംബിബിഎസ് വിദ്യാർത്ഥി കുഴഞ്ഞുവീണു മരിച്ചു

മൂന്ന് മണിക്കൂറോളം നിർത്തി; റാഗിങ്ങിനിടെ എംബിബിഎസ് വിദ്യാർത്ഥി കുഴഞ്ഞുവീണു മരിച്ചു

Recent News

പുഞ്ചകൃഷിക്ക് തുടക്കം’ചേറായം കോൾ പടവിൽ പമ്പിംഗ് ആരംഭിച്ചു

പുഞ്ചകൃഷിക്ക് തുടക്കം’ചേറായം കോൾ പടവിൽ പമ്പിംഗ് ആരംഭിച്ചു

September 27, 2026
2
തലശ്ശേരിയിൽ വ്യാപാരിയായിരുന്ന എരമംഗലം സ്വദേശി ഇടിയാട്ടയിൽ സിദ്ദിഖ് നിര്യാതനായി

തലശ്ശേരിയിൽ വ്യാപാരിയായിരുന്ന എരമംഗലം സ്വദേശി ഇടിയാട്ടയിൽ സിദ്ദിഖ് നിര്യാതനായി

September 27, 2026
2
കെ പി എസ് എ ചെസ് ടൂർണമെന്റ് ‘പന്താവൂർ ഇർശാദ് ഇംഗ്ലീഷ് സ്കൂൾ ഓവറോൾ ചാമ്പ്യന്മാർ

കെ പി എസ് എ ചെസ് ടൂർണമെന്റ് ‘പന്താവൂർ ഇർശാദ് ഇംഗ്ലീഷ് സ്കൂൾ ഓവറോൾ ചാമ്പ്യന്മാർ

September 27, 2026
2
വളയംകുളം അസ്സബാഹ് ആർട്സ് ആൻഡ് സയൻസ് കോളേജിന്റെ 2026-ലെ കോളേജ് മാഗസിൻ‘സാക്ഷ്യം 2026’ പ്രകാശനം ചെയ്തു

വളയംകുളം അസ്സബാഹ് ആർട്സ് ആൻഡ് സയൻസ് കോളേജിന്റെ 2026-ലെ കോളേജ് മാഗസിൻ‘സാക്ഷ്യം 2026’ പ്രകാശനം ചെയ്തു

September 27, 2026
2
ADVERTISEMENT
ckm news footer

CKM News delivers the latest local news from Changaramkulam, Malappuram, Kerala, along with key international stories, especially from the Middle East. Stay connected with use to stay informed with breaking news, in-depth analysis, and real-time updates.

Follow Us

©CKM NEWS- 2025

  • About Us
  • Privacy Policy
  • Disclaimer & Content Policy – CKM News
  • Terms And Conditions
  • Contact Us
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics

©CKM NEWS- 2025