എടപ്പാൻ:യുഡിഎഫിന് ആദ്യമായി ലഭിച്ച വട്ടംകുളം പഞ്ചായത്ത് ഭരണം വികസന മുന്നേറ്റം നടത്തി സൽപ്പേര് സൃഷ്ടിക്കാനായതും, മെച്ചപ്പെട്ട സ്ഥാ നാർത്ഥി പട്ടിക അവതരിപ്പിക്കാനായതും കാരണം തെരഞ്ഞെടുപ്പിൽ യുഡിഎഫ് മൂന്നിൽ രണ്ട് ഭൂരിപക്ഷവും നേടുമെന്ന് നേതാക്കൾ പത്രസ മ്മേളനത്തിൽ അവകാശപ്പെട്ടു.ഒരിക്കലും സാധ്യമാകില്ലെന്ന് കരുതിയ സ്വപ്‌നപദ്ധതികളും പൂർത്തിയാക്കാനോ തുടക്കം കുറിക്കാനോ لعلم ഭരണസമിതിക്ക് കഴിഞ്ഞതാണ് യുഡിഎഫിന് സൽപ്പേരുണ്ടാക്കിയത്.
വട്ടംകുളും പഞ്ചായത്ത് ഓഫീസ് കെട്ടിടം ശ്‌മശാനത്തിലേക്ക് റോഡുകൾ ലഭ്യമാക്കിയതും, മികച്ച ആരോഗ്യ സേവന പ്രവർത്തനങ്ങൾക്ക് സർക്കാർ അവാർഡ് ലഭിച്ചത്. ഗ്രാമവണ്ടി, ഫിസിയോ തെറാപ്പി സെൻ്റർ, അപേക്ഷി ച്ച എല്ലാവർക്കും വീട്, എല്ലായിടത്തും തെരുവ് വിളക്കുകൾ തുടങ്ങിയ പദ്ധതികൾക്ക് പുറമെ വി സ്ക്വയർ പദ്ധതിക്ക് 4.76 കോടി, ശ്മശാനം കം പാർക്ക് 1.45 കോടി എന്നിവക്ക് അംഗീകാരം ലഭിച്ച് നിർമ്മാണം ആരം ഭിച്ചതും നേട്ടങ്ങളുടെ നെറുകയിലെ പൊൻതൂവലാണ്.
മുൻ ഭരണസമിതിയുടെ കാലത്ത് നിർമ്മാണം സ്‌തംഭിച്ച ഓഡിറ്റോറിയം വർക്ക് ഹൈക്കോടതി നിർദ്ദേശപ്രകാരം വാല്യുവേഷൻ ലഭിച്ചപ്പോൾ 45 ലക്ഷം രൂപ കണ്ണുകൊണ്ട് കാണാൻ കഴിയാത്ത വിധം മണ്ണിന്നടിയിലാ ണെന്ന രേഖ പുറത്തായതും, 2017 – 18ലെ ഓഡിറ്റ് റിപ്പോർട്ടിലെ ഓഡി റ്റോറിയം നിർമ്മാണത്തിൽ ഗുരുതര വീഴ്‌ച സംഭവിച്ചെന്ന പരാമർശ രേഖ പുറത്തായതും വിജിലൻസ് അന്വേഷണത്തിന് ഭരണസ്വാധീനം ഉപ യോഗിക്കാൻ ബ്രാഞ്ച് സെക്രട്ടറിയുടെ കത്ത് ലീക്കായതും CPM ന് ഉണ്ടാക്കിയ ജാള്യത മറച്ചുപിടിക്കാനാണ് ഇല്ലാത്ത വിജിലൻസ് അന്വേഷ ണവും,അഴിമതി ആരോപണങ്ങളുമെന്ന് UDF നേതാക്കൾ പ്രസ്‌താ വിച്ചു. ഭരണ സ്വാധീനമുപയോഗിച്ച് അശാസ്ത്രീയമായി നടത്തിയ വാർ ഡ് വിഭജനവും, വോട്ടർപട്ടിക ക്രമക്കേട് കൊണ്ടൊന്നും മുങ്ങുന്ന LDF നെ കരകയറ്റാൻ കഴിയില്ലെന്നും നേതാക്കൾ പറഞ്ഞു. ഓഡിറ്റ് റിപ്പോർട്ട് പകർപ്പ്, വാല്യുവേഷൻ പകർപ്പ് മുഖ്യമന്ത്രിക്കയച്ച കത്തിൻ്റെ പകർപ്പ് എന്നിവ പത്രസമ്മേളനത്തിൽ വിതരണം ചെയ്തു.










