എരമംഗലം:സംസ്കാര സാഹിതി വെളിയംകോട് മണ്ഡലം കമ്മിറ്റി പ്രിയ ഗായിക എസ്.ജാനകിയെ അനുസ്മരിച്ച് പാട്ടരങ്ങ് സംഘടിപ്പിച്ചു.പി.ശ്രീപതി സ്വാഗതം പറഞ്ഞ ചടങ്ങിൽ ഷാജി കാളിയത്തേൽ അധ്യക്ഷനായി.സംസ്കാര സാഹിതി സംസ്ഥാന ജനറൽ സെക്രട്ടറി പ്രണവം പ്രസാദ് ഉൽഘാടനം ചെയ്തു. ഗായിക വരലക്ഷ്മി,സുരേഷ് പാട്ടത്തിൽ തുടങ്ങിയവർ മുഖ്യ അതിഥികളായി.പ്രഗിലേഷ് ശോഭ നന്ദി അറിയിച്ചു.പ്രദേശത്തെ പ്രമുഖ ഗായകർ ഗാനാർപ്പണം നടത്തി. മഹേഷ് ബാബു വാക്കാട്ട്, അരവിന്ദൻ മാറഞ്ചേരി, പ്രദീപ് കാട്ടിലായിൽ,പി രാജാറാം , നവാസ് സെൻസിക് ,ജയപ്രസാദ് ഹരിഹരൻ, ഷെഫീഖ് പാണക്കാട്, സുജിത സുനിൽ, കമറുദീൻ പന്താവൂർ, ബാബു കാളിയതേൽ,വികെ അബ്ദുൽ കാദർ,മജീദ് പാടിയോടത്ത്,സിദ്ധിക്ക് ചെറവല്ലൂർ,തുടങ്ങിയവർ ആശംസ അറിയിച്ച് പ്രസംഗിച്ചു.








