ചങ്ങരംകുളം:പാവിട്ടപ്പുറം അസ്സബാഹ് അറബിക് കോളേജിൻ്റെ
നവീകരിച്ച ഗേറ്റ് ഉദ്ഘാടനം കെ എൻ എം മലപ്പുറം വെസ്‌റ്റ് ജില്ലാ പ്രസിഡൻ്റ് തെയ്യമ്പാട്ടിൽ ഷറഫുദ്ദീൻ നിർവ്വഹിച്ചു .അസ്സബാഹ് അറബിക് കോളേജ് പ്രസിഡൻ്റ് എം വി ബഷീർ അദ്ധ്യക്ഷത വഹിച്ചു.കോളേജ് പ്രിൻസിപ്പാൾ ഡോ :കെ എ അബ്ദുൽ ഹസീബ് മദനി ആമുഖ ഭാഷണം നിർവ്വഹിച്ചു ,എഞ്ചിനീയർ പി ഐ മുജീബ് റഹ്മാൻ സാഹിബിനെ ചടങ്ങിൽ ആദരിച്ചു.അസ്സബാഹ് ട്രസ്റ്റ് ചെയർമാൻ
കെ പി അബ്ദുൽ അസീസ് ,അസ്സബാഹ് ട്രസ്റ്റ് ട്രഷറർ വി മുഹമ്മദുണ്ണി ഹാജി, അസ്സബാഹ് ട്രസ്റ്റ് ജന:സെക്രട്ടറി കുഞ്ഞുമുഹമ്മദ് പന്താവൂർ, അസ്സബാഹ് ആർട്സ് കോളേജ് പ്രസിഡൻ്റ്
പി പി എം അഷ്റഫ് ,കോളേജ് സെക്രട്ടറി കെ ഹമീദ് മാസ്റ്റർ,കോളേജ് ട്രഷറർ
കെ വി മുഹമ്മദ് മൗലവി, വളയംകുളം
എം വി എം സെക്രട്ടറി പി ഐ മുജീബ് റഹ്മാൻ
പി ടി എ വൈ : പ്രസിഡൻ്റ്ഇബ്രാഹിം മൂക്കുതല A R H S S പ്രിൻസിപ്പാൾ പി വി വെല്ലിങ്ടൺ, അലുംനി പ്രതിനിധി ബഷീർ സ്വബാഹി, സ്റ്റാഫ് സെക്രട്ടറി യാസിർ അൻസാരി തുടങ്ങിയവർ സംസാരിച്ചു










