ചങ്ങരംകുളം:പകല്‍ മാറി നിന്ന മഴ രാത്രിയോടെ ശക്തമായി.രാത്രി എട്ട് മണിയോടെ ചങ്ങരംകുളം മേഖലയിലും വ്യാപകമായി അതി തീവ്ര മഴ പെയ്തു.കനത്ത കാറ്റിലും മഴയിലും പ്രദേശത്ത് മരങ്ങള്‍ വീണു.പന്താവൂര്‍ പാലത്തിന് സമീപം റോഡിലേക്ക് മരം വീണ് ഗതാഗതം മുടങ്ങി.കോക്കൂർ തെക്കുമുറിയിൽ മന്നിങ്ങൽ ശിവൻ എന്നിവരുടെ വീടിനു മുകളിലേക്ക് തെങ്ങ് വീണ് വീടിന് നാശം സംഭവിച്ചു.താഴ്ന്ന പ്രദേശങ്ങളും റോഡും വെള്ളത്തില്‍ മുങ്ങി.
കാല വർഷം കനത്ത സാഹചര്യത്തിൽ വരും ദിവസങ്ങളിൽ മഴ ശക്തി പ്രാപിക്കാൻ സാധ്യതയുണ്ടെന്നകാലാവസ്ഥ പ്രവചനത്തിന്റെ അടിസ്ഥാനത്തില്‍ പൊതു ജനങ്ങൾ ജാഗ്രത പാലിക്കണമെന്ന് ആലങ്കോട് ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ആസിയ ഇബ്രാഹിം അറിയിച്ചു.ശക്തമായ കാറ്റ് ഉണ്ടായാൽ മരങ്ങൾ വീഴാനും വൈദ്യുത ലൈനുകൾ പൊട്ടി വീഴാനും സാധ്യത ഏറെയാണ്.ജലാശയങ്ങളിൽ നിന്നും അനാവശ്യമായ മറ്റു യാത്രകളിൽ നിന്നും വിട്ട് നിൽക്കണമെന്നും പ്രസിഡന്റ് അറിയിച്ചു.ആവശ്യം വരുന്ന പക്ഷം പഞ്ചായത്തിൽ കണ്ട്രോൾ റൂം ആരംഭിക്കുമെന്നും അറിയിച്ചു.അടിയന്തിര സാഹചര്യത്തില്‍ പഞ്ചായത്ത് പ്രസിഡന്റ്,വൈസ് പ്രസിഡന്റ്,സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്സൺമാർ,മറ്റു വാർഡ് മെമ്പർമാരെയും ബന്ധപ്പെടാവുന്നതാണെന്നും പ്രസിഡണ്ട് അറിയിച്ചു.







