കൊച്ചി: ഗാലറിയെ ആവേശക്കടലാക്കിയ പോരാട്ടത്തിൽ ഇന്ത്യ ഓൾ സ്റ്റാർസ് ഇലവനെ മൂന്നിനെതിരെ നാല് ഗോളുകൾക്ക് കീഴടക്കി ബ്രസീൽ ലെജൻഡ്സ്. റൊണാൾഡീന്യോയും റിവാൾഡോയും അടക്കമുള്ള ഇതിഹാസ താരങ്ങൾ അണിനിരന്ന മൈതാനത്ത് ഹാട്രിക്കുമായി കളംനിറഞ്ഞ ഫെർണാണ്ടീന്യോയാണ് സാമ്പാ പടയുടെ വിജയശില്പിയായത്. തോൽവിയിലും ഇരട്ട ഗോളുകളുമായി തിളങ്ങിയ മലയാളി താരം സി.കെ. വിനീതിന്റെ പ്രകടനം ശ്രദ്ധേയമായി. അഷിം ബിശ്വാസാണ് ഇന്ത്യയുടെ മൂന്നാം ഗോൾ നേടിയത്.
കളിയുടെ ആദ്യ നിമിഷം മുതൽ ബ്രസീലിയൻ മുന്നേറ്റങ്ങൾ നിരന്തരം ഇന്ത്യൻ ഗോൾമുഖത്തെ തേടിയെത്തി. റൊണാൾഡീന്യോയും റിവാൾഡോയും ഫെർണാണ്ടീന്യോയുമടങ്ങുന്ന ബ്രസീലിയൻ നിര തുടരെ ഇന്ത്യൻ ഗോൾമുഖം പരീക്ഷിച്ചതോടെ സ്റ്റേഡിയം ആവേശക്കടലായി മാറി. കളിയുടെ ഏഴാം മിനിറ്റിലായിരുന്നു ഇന്ത്യയുടെ ആദ്യ മുന്നേറ്റം. ഏഴാം മിനിറ്റിൽ സ്റ്റീവൻ ഡയസിന്റെ പാസിൽ നിന്ന് വിനീത് നടത്തിയ ആദ്യ നീക്കം ലക്ഷ്യത്തിലെത്തിയില്ലെങ്കിലും, 13-ാം മിനിറ്റിൽ ഇന്ത്യ ബ്രസീലിനെ ഞെട്ടിച്ചു. മധ്യനിരയിൽ നിന്ന് കിട്ടിയ പന്തുമായി ഒറ്റയ്ക്ക് മുന്നേറിയ വിനീത് ബ്രസീലിയൻ ഗോൾകീപ്പർ ഗോമസിനെ കാഴ്ചക്കാരനാക്കി പന്ത് വലയിലെത്തിച്ചു.

ഗോൾ വീണതോടെ ഉണർന്നെഴുന്നേറ്റ ബ്രസീലിയൻ സംഘം തുടരെ അവസരങ്ങൾ സൃഷ്ടിച്ച് മുന്നേറി. 21-ാം മിനിറ്റിൽ അതിന് ഫലവും കണ്ടു. പന്തുമായി മുന്നേറിയ കമെൻഡൂസിയയെ ബോക്സിൽ വീഴ്ത്തിയതിന് റഫറി പെനാൽറ്റി വിധിച്ചു. കിക്കെടുത്ത റൊണാൾഡീന്യോ അനായാസം പന്ത് വലയിലെത്തിച്ചു. തൊട്ടുപിന്നാലെ ബ്രസീൽ ലീഡ് നേടി. റൊണാൾഡീന്യോയുടെ പാസ് വലയിലെത്തിച്ച് ഫെർണാണ്ടീന്യോയാണ് ബ്രസീലിനെ മുന്നിലെത്തിച്ചത്. നാല് മിനിറ്റിനകം കമെൻഡൂസിയയുടെ പാസിൽ നിന്ന് വീണ്ടുമൊരു മനോഹര ഗോളിലൂടെ ഫെർണാണ്ടീന്യോ ബ്രസീലിന്റെ ലീഡുയർത്തി.

റിക്കാർഡോ ഒളിവേരയുടെ മനോഹരമായൊരു ഷോട്ട് നേരിയ വ്യത്യാസത്തിൽ പുറത്തുപോകുന്നത് കണ്ടാണ് രണ്ടാം പകുതി ആരംഭിച്ചത്. തൊട്ടുപിറകെ ബ്രസീലിന്റെ നാലാം ഗോളും വന്നു. റിക്കാർഡോ ഒളിവേരയുടെ ഡയഗണൽ പാസ് വലയിലെത്തിച്ച് ഫെർണാണ്ടീന്യോ മത്സരത്തിലെ തന്റെ ഹാട്രിക് തികച്ചതോടെ ബ്രസീൽ 4-1ന് മുന്നിലെത്തി. തുടർന്നും കളി നിയന്ത്രിച്ചത് ബ്രസീലായിരുന്നു. 37-ാം മിനിറ്റിൽ ജിയോവാനിയുടെ ലോങ് റേഞ്ചർ മനോഹരമായൊരു സേവിലൂടെ ഇന്ത്യൻ ഗോൾകീപ്പർ സന്ദീപ് നന്ദി തട്ടിയകറ്റി. 47-ാം മിനിറ്റിൽ റൊണാൾഡീന്യോ-ഫെർണാണ്ടീന്യോ സഖ്യത്തിന്റെ മുന്നേറ്റവും നേരിയ വ്യത്യാസത്തിലാണ് പുറത്തുപോയത്
കളിയുടെ ആദ്യ നിമിഷം മുതൽ ബ്രസീലിയൻ മുന്നേറ്റങ്ങൾ നിരന്തരം ഇന്ത്യൻ ഗോൾമുഖത്തെ തേടിയെത്തി. റൊണാൾഡീന്യോയും റിവാൾഡോയും ഫെർണാണ്ടീന്യോയുമടങ്ങുന്ന ബ്രസീലിയൻ നിര തുടരെ ഇന്ത്യൻ ഗോൾമുഖം പരീക്ഷിച്ചതോടെ സ്റ്റേഡിയം ആവേശക്കടലായി മാറി. കളിയുടെ ഏഴാം മിനിറ്റിലായിരുന്നു ഇന്ത്യയുടെ ആദ്യ മുന്നേറ്റം. ഏഴാം മിനിറ്റിൽ സ്റ്റീവൻ ഡയസിന്റെ പാസിൽ നിന്ന് വിനീത് നടത്തിയ ആദ്യ നീക്കം ലക്ഷ്യത്തിലെത്തിയില്ലെങ്കിലും, 13-ാം മിനിറ്റിൽ ഇന്ത്യ ബ്രസീലിനെ ഞെട്ടിച്ചു. മധ്യനിരയിൽ നിന്ന് കിട്ടിയ പന്തുമായി ഒറ്റയ്ക്ക് മുന്നേറിയ വിനീത് ബ്രസീലിയൻ ഗോൾകീപ്പർ ഗോമസിനെ കാഴ്ചക്കാരനാക്കി പന്ത് വലയിലെത്തിച്ചു.
ഗോൾ വീണതോടെ ഉണർന്നെഴുന്നേറ്റ ബ്രസീലിയൻ സംഘം തുടരെ അവസരങ്ങൾ സൃഷ്ടിച്ച് മുന്നേറി. 21-ാം മിനിറ്റിൽ അതിന് ഫലവും കണ്ടു. പന്തുമായി മുന്നേറിയ കമെൻഡൂസിയയെ ബോക്സിൽ വീഴ്ത്തിയതിന് റഫറി പെനാൽറ്റി വിധിച്ചു. കിക്കെടുത്ത റൊണാൾഡീന്യോ അനായാസം പന്ത് വലയിലെത്തിച്ചു. തൊട്ടുപിന്നാലെ ബ്രസീൽ ലീഡ് നേടി. റൊണാൾഡീന്യോയുടെ പാസ് വലയിലെത്തിച്ച് ഫെർണാണ്ടീന്യോയാണ് ബ്രസീലിനെ മുന്നിലെത്തിച്ചത്. നാല് മിനിറ്റിനകം കമെൻഡൂസിയയുടെ പാസിൽ നിന്ന് വീണ്ടുമൊരു മനോഹര ഗോളിലൂടെ ഫെർണാണ്ടീന്യോ ബ്രസീലിന്റെ ലീഡുയർത്തി.
റിക്കാർഡോ ഒളിവേരയുടെ മനോഹരമായൊരു ഷോട്ട് നേരിയ വ്യത്യാസത്തിൽ പുറത്തുപോകുന്നത് കണ്ടാണ് രണ്ടാം പകുതി ആരംഭിച്ചത്. തൊട്ടുപിറകെ ബ്രസീലിന്റെ നാലാം ഗോളും വന്നു. റിക്കാർഡോ ഒളിവേരയുടെ ഡയഗണൽ പാസ് വലയിലെത്തിച്ച് ഫെർണാണ്ടീന്യോ മത്സരത്തിലെ തന്റെ ഹാട്രിക് തികച്ചതോടെ ബ്രസീൽ 4-1ന് മുന്നിലെത്തി. തുടർന്നും കളി നിയന്ത്രിച്ചത് ബ്രസീലായിരുന്നു. 37-ാം മിനിറ്റിൽ ജിയോവാനിയുടെ ലോങ് റേഞ്ചർ മനോഹരമായൊരു സേവിലൂടെ ഇന്ത്യൻ ഗോൾകീപ്പർ സന്ദീപ് നന്ദി തട്ടിയകറ്റി. 47-ാം മിനിറ്റിൽ റൊണാൾഡീന്യോ-ഫെർണാണ്ടീന്യോ സഖ്യത്തിന്റെ മുന്നേറ്റവും നേരിയ വ്യത്യാസത്തിലാണ് പുറത്തുപോയത്.
എന്നാൽ കളിയുടെ അവസാന നിമിഷങ്ങളിൽ ശക്തമായ തിരിച്ചുവരവാണ് ഇന്ത്യ നടത്തിയത്. ഹർമൻജോത് സിങ് ഖബ്ര നൽകിയ ക്രോസ് മനോഹരമായൊരു ഹെഡറിലൂടെ വലയിലാക്കി വിനീത് ഇന്ത്യയുടെ രണ്ടാം ഗോൾ നേടി (4-2). തൊട്ടുപിറകെ ജോ പോൾ അഞ്ചേരിയുടെ ലോങ് റേഞ്ചർ ഗോൾപോസ്റ്റിന് മുകളിലൂടെ പറന്നകന്നു. ഒടുവിൽ കളിയുടെ അവസാന നിമിഷമായിരുന്നു ഇന്ത്യയുടെ മൂന്നാം ഗോൾ പിറന്നത്. സ്റ്റീവൻ ഡയസിന്റെ ക്രോസ് ക്ലിയർ ചെയ്യാനുള്ള ബ്രസീലിയൻ പ്രതിരോധത്തിന്റെ ശ്രമത്തിനിടെ ലഭിച്ച പന്ത് മനോഹരമായൊരു ഡൈവിങ് ഹെഡറിലൂടെ അഷിം ബിശ്വാസ് വലയിലാക്കിയതോടെ ഇന്ത്യ മൂന്നാം ഗോളും നേടി.