ചങ്ങരംകുളം:അക്കാദമിക മികവിനൊപ്പം അന്താരാഷ്ട്ര വിദ്യാഭ്യാസാനുഭവങ്ങളും കരിയർ സാധ്യതകളും വിദ്യാർഥികൾക്ക് നൽകുന്ന ലെസ്സൺ ലെൻസ് ഇന്റഗ്രേറ്റഡ് ക്യാമ്പസിൽ 2027–28 അധ്യയന വർഷത്തേക്കുള്ള പ്രവേശന പരീക്ഷ (LAT) ഒക്ടോബർ 10-ന് നടക്കും.പരീക്ഷയിൽ 95 ശതമാനത്തിന് മുകളിൽ മാർക്ക് നേടുന്ന ആദ്യ മൂന്ന് റാങ്കുകാർക്ക് രണ്ട് വർഷത്തെ ട്യൂഷൻ ഫീസിന് പൂർണ്ണ സ്കോളർഷിപ്പും മലേഷ്യൻ ഇസ്ലാമിക് യൂണിവേഴ്സിറ്റി സന്ദർശിക്കാനുള്ള അവസരവും ലഭിക്കും.കൂടാതെ,അഞ്ച് വിദ്യാർഥികൾക്ക് പ്ലസ് വൺ, പ്ലസ് ടു പഠനത്തിന് 50 ശതമാനം ഫീസ് ഇളവും ബംഗളൂരുവിലെ ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സയൻസ് (IISc) സന്ദർശിക്കാനുള്ള സ്റ്റഡി ടൂറും ഒരുക്കിയിട്ടുണ്ട്.പഠനത്തോടൊപ്പം മത്സരപ്പരീക്ഷകൾക്ക് പ്രത്യേക പരിശീലനവും ക്യാമ്പസിൽ നൽകും. സയൻസ് വിഭാഗം വിദ്യാർഥികൾക്ക് NEET, JEE, KEAM, CUET, IMU-CET, NDA തുടങ്ങിയ ദേശീയതല പ്രവേശന പരീക്ഷകൾക്കും കോമേഴ്സ് വിഭാഗത്തിന് IPMAT, Digital Business Administration തുടങ്ങിയ മേഖലകൾക്കും പരിശീലനം ലഭിക്കും. അക്കാദമിക മികവ്, ഗവേഷണാഭിമുഖ്യം, ഭാവി തൊഴിൽ മേഖലകളെക്കുറിച്ചുള്ള അവബോധം എന്നിവ സമന്വയിപ്പിച്ച പഠനരീതിയാണ് സ്ഥാപനം ലക്ഷ്യമിടുന്നത്.










