• Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
Monday, November 24, 2025
CKM News
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
CKM News
No Result
View All Result
ADVERTISEMENT
Home National

സുപ്രീംകോടതിയുടെ 53-ാമത് ചീഫ് ജസ്റ്റിസായി ജസ്റ്റിസ് സൂര്യകാന്ത് ചുമതലയേറ്റു

cntv team by cntv team
November 24, 2025
in National
A A
സുപ്രീംകോടതിയുടെ 53-ാമത് ചീഫ് ജസ്റ്റിസായി ജസ്റ്റിസ് സൂര്യകാന്ത് ചുമതലയേറ്റു
0
SHARES
24
VIEWS
Share on WhatsappShare on Facebook
ADVERTISEMENT

സുപ്രീംകോടതിയുടെ 53-ാമത് ചീഫ് ജസ്റ്റിസായി ജസ്റ്റിസ് സൂര്യകാന്ത് ചുമതലയേറ്റു. രാഷ്ട്രപതി ഭവനിലാണ് സത്യപ്രതിജ്ഞാ ചടങ്ങ്. 2027 ഫെബ്രുവരി 9 വരെ ജസ്റ്റിസ് സൂര്യകാന്ത് പദവിയിൽ തുടരും. ഹരിയാനയിൽ നിന്ന് സുപ്രീംകോടതി ചീഫ് ജസ്റ്റിസ് പദവിയിലെത്തുന്ന ആദ്യ വ്യക്തി കൂടിയാണ് ജസ്റ്റിസ് സൂര്യകാന്ത്. ഹരിയാനയിലെ സാധാരണ ഗ്രാമീണ പശ്ചാത്തലത്തിൽ നിന്ന് സുപ്രീംകോടതിയുടെ ഉന്നത പദവിയിലേക്ക് എത്തുന്ന 63-കാരനായ ജസ്റ്റിസ് സൂര്യകാന്ത് നിരവധി സുപ്രധാന വിധിന്യായങ്ങളുടെ ഭാഗമായിരുന്നു.ഹരിയാനയിലെ ഹിസാർ ജില്ലയിലെ പെറ്റ്വാർ ഗ്രാമത്തിൽ ജനിച്ച ജസ്റ്റിസ് സൂര്യകാന്ത് ഹിസാറിലെ ജില്ലാ കോടതികളിലാണ് പ്രാക്ടീസ് ആരംഭിച്ചത്. തുടർന്ന് പഞ്ചാബ്-ഹരിയാന ഹൈക്കോടതിയിലേക്ക് മാറിയ സൂര്യകാന്ത്, 2000 ജൂലൈയിൽ, 38-ാം വയസ്സിൽ ഹരിയാനയിലെ ഏറ്റവും പ്രായം കുറഞ്ഞ അഡ്വക്കേറ്റ് ജനറലായി നിയമിതനായി. 2004 ൽ 42-ാം വയസ്സിൽ പഞ്ചാബ്, ഹരിയാന ഹൈക്കോടതിയിലെ സ്ഥിരം ജഡ്ജിയായ സൂര്യകാന്ത് 14 വർഷത്തോളം ആ പദവിയിൽ തുടർന്നു. 2018ൽ ഹിമാചൽ പ്രദേശ് ഹൈക്കോടതിയുടെ ചീഫ് ജസ്റ്റിസായി നിയമിതനായ സൂര്യകാന്ത് 2019ലാണ് സുപ്രീം കോടതിയിലേക്ക് നിയമിക്കപ്പെട്ടത്.ജമ്മു കശ്മീരിന് പ്രത്യേക പദവി നൽകിയിരുന്ന ആർട്ടിക്കിൾ 370 റദ്ദാക്കിയ കേന്ദ്ര സർക്കാർ നടപടി ശരിവെച്ച സുപ്രീം കോടതി ഭരണഘടനാ ബെഞ്ചിലും ഇലക്ടറൽ ബോണ്ട്, പെഗാസസ് ചാര സോഫ്റ്റ് വെയർ തുടങ്ങിയ നിർണ്ണായക വിഷയങ്ങളിലെ വിധിന്യായങ്ങളുടെ ബെഞ്ചിലും ജസ്റ്റിസ് സൂര്യകാന്ത് പ്രവർത്തിച്ചു. പ്രതിരോധസേനകൾക്കായുള്ള വൺ റാങ്ക് വൺ പെൻഷൻ പദ്ധതി ശരിവച്ചതും ഡിജിറ്റൽ അറസ്റ്റ് തട്ടിപ്പുകളിൽ സ്വമേധയാ കേസ്സെടുത്ത് നടപടി ആരംഭിച്ചതും ജസ്റ്റിസ് സൂര്യകാന്ത് ആയിരുന്നു.

Related Posts

ഇളയരാജയുടെ പേരും ചിത്രങ്ങളും ഗാനങ്ങളും ഉപയോ​ഗിക്കരുത്; ഇടക്കാല ഉത്തരവുമായി മദ്രാസ് ഹൈക്കോടതി
National

ഇളയരാജയുടെ പേരും ചിത്രങ്ങളും ഗാനങ്ങളും ഉപയോ​ഗിക്കരുത്; ഇടക്കാല ഉത്തരവുമായി മദ്രാസ് ഹൈക്കോടതി

November 22, 2025
76
സർക്കാർ സ്കൂളുകൾക്ക് സാമൂഹികമാധ്യമ അക്കൗണ്ട് നിർബന്ധമാക്കി കർണാടക
National

സർക്കാർ സ്കൂളുകൾക്ക് സാമൂഹികമാധ്യമ അക്കൗണ്ട് നിർബന്ധമാക്കി കർണാടക

November 22, 2025
17
എസ്‌ഐആറിന് സ്റ്റേയില്ല; ഹർജി ഇരുപത്തിയാറിന് വീണ്ടും പരിഗണിക്കും
National

എസ്‌ഐആറിന് സ്റ്റേയില്ല; ഹർജി ഇരുപത്തിയാറിന് വീണ്ടും പരിഗണിക്കും

November 21, 2025
115
നിതീഷ്‌ കുമാർ 10.0; ബിഹാർ മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തു
National

നിതീഷ്‌ കുമാർ 10.0; ബിഹാർ മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തു

November 20, 2025
62
ആന്ധ്രാപ്രദേശിൽ ഏറ്റുമുട്ടൽ തുടരുന്നു; മൂന്ന് സ്ത്രീകളടക്കം ഏഴ് മാവോയിസ്റ്റുകളെ വധിച്ചു
National

ആന്ധ്രാപ്രദേശിൽ ഏറ്റുമുട്ടൽ തുടരുന്നു; മൂന്ന് സ്ത്രീകളടക്കം ഏഴ് മാവോയിസ്റ്റുകളെ വധിച്ചു

November 19, 2025
111
‘പ്രധാനമന്ത്രി സംസാരിക്കുന്നതെല്ലാം ഇന്ത്യയുടെ വികസനത്തെക്കുറിച്ച്’, വീണ്ടും മോദിയെ പ്രകീര്‍ത്തിച്ച് ശശി തരൂര്‍
National

‘പ്രധാനമന്ത്രി സംസാരിക്കുന്നതെല്ലാം ഇന്ത്യയുടെ വികസനത്തെക്കുറിച്ച്’, വീണ്ടും മോദിയെ പ്രകീര്‍ത്തിച്ച് ശശി തരൂര്‍

November 18, 2025
124
Next Post
ഇനി പി ടി പീരീയഡില്‍ പി ടി തന്നെ നടക്കണം ; സ്‌കൂളുകളില്‍ കലാ-കായിക പഠനം നിര്‍ബന്ധമാക്കി

ഇനി പി ടി പീരീയഡില്‍ പി ടി തന്നെ നടക്കണം ; സ്‌കൂളുകളില്‍ കലാ-കായിക പഠനം നിര്‍ബന്ധമാക്കി

Recent News

മലപ്പുറത്ത് പൊലീസ് ചമഞ്ഞ് യുവാവിനെ തട്ടിക്കൊണ്ടുപോയി; സംഘത്തെ സഹായിച്ച മൂന്ന് പേർ പിടിയിൽ

മലപ്പുറത്ത് പൊലീസ് ചമഞ്ഞ് യുവാവിനെ തട്ടിക്കൊണ്ടുപോയി; സംഘത്തെ സഹായിച്ച മൂന്ന് പേർ പിടിയിൽ

November 24, 2025
42
വയസ്സാനാലും ഉൻ സ്റ്റെയ്ലും അഴകും ഇന്നും ഉന്നെ വിട്ടു പോകലേ; റോണോയുടെ കിടിലൻ ബൈസിക്കിൾ ഗോളിൽ അൽനസ്സറിനു ജയം

വയസ്സാനാലും ഉൻ സ്റ്റെയ്ലും അഴകും ഇന്നും ഉന്നെ വിട്ടു പോകലേ; റോണോയുടെ കിടിലൻ ബൈസിക്കിൾ ഗോളിൽ അൽനസ്സറിനു ജയം

November 24, 2025
15
സംസ്ഥാനത്ത് സ്വർണവിലയിൽ ഇന്ന് ഇടിവ്

സംസ്ഥാനത്ത് സ്വർണവിലയിൽ ഇന്ന് ഇടിവ്

November 24, 2025
14
കുപ്രസിദ്ധ മോഷ്ടാവ് ബണ്ടി ചോർ കൊച്ചിയിൽ കസ്റ്റഡിയിൽ; കരുതൽ തടങ്കലെന്ന് പോലീസ്

കുപ്രസിദ്ധ മോഷ്ടാവ് ബണ്ടി ചോർ കൊച്ചിയിൽ കസ്റ്റഡിയിൽ; കരുതൽ തടങ്കലെന്ന് പോലീസ്

November 24, 2025
88
ADVERTISEMENT
ckm news footer

CKM News delivers the latest local news from Changaramkulam, Malappuram, Kerala, along with key international stories, especially from the Middle East. Stay connected with use to stay informed with breaking news, in-depth analysis, and real-time updates.

Follow Us

©CKM NEWS- 2025

  • About Us
  • Privacy Policy
  • Disclaimer & Content Policy – CKM News
  • Terms And Conditions
  • Contact Us
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics

©CKM NEWS- 2025