ചങ്ങരംകുളം:ത്രിതല പഞ്ചായത്ത് തെരഞ്ഞടുപ്പിന്റെ പ്രാധാന്യത്തെ കുറിച്ച് വിദ്യാർത്ഥികളിൽ അവബോധം ഉണ്ടാക്കുന്നതിന്റെ ഭാഗമായി ത്രിതലം ഇവർ പറയട്ടെ എന്ന ക്യാപ്ഷനലിൽ കോലിക്കര ലെസ്സൺ ലെൻസ് ഇന്റർഗ്രേറ്റഡ് ക്യാമ്പസ്സിൽ ഇന്ററാക്ഷൻ പ്രോഗ്രാം സംഘടിപ്പിച്ചു.അക്കാഡെമിക് ഡയറക്ടർ യഹ്‌യ പി ആമയം മോഡറേറ്ററായിരുന്നു.പെരുമ്പടപ്പ് ബ്ലോക്ക് പഞ്ചായത്ത് ക്ഷേമ കാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ടി രാമദാസ് മാസ്റ്റർ,നന്നമുക്ക് ഗ്രാമ പഞ്ചായത്ത് ക്ഷേമ കാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ മുസ്തഫ ചാലുപറമ്പിൽ,ആലംകോട് ഗ്രാമ പഞ്ചായത്ത് മുൻ പ്രസിഡന്റ് ഷാനവാസ് വട്ടത്തൂർ ചർച്ചയിൽ പങ്കെടുത്തു.പ്രിൻസിപ്പൾ ഡോ. കെ എം ലമിയ,നവാസ് ഹുദവി,ജോജോ സർ, അനീസ് വാഫി പ്രസംഗിച്ചു.







