പാലക്കാട്: പാലക്കാട് കിങ് സ്റ്റാർ ലോട്ടറി ഏജൻസി വിറ്റ ടിക്കറ്റിനാണ് ഇത്തവണ പൂജ ബംബർ ഒന്നാം സമ്മാനമായ 12 കോടിയുടെ ഭാഗ്യസമ്മാനം ലഭിച്ചിരിക്കുന്നത്. ചില്ലറ വിൽപനയിൽ വിറ്റുപോയ ടിക്കറ്റിനാണ് ഭാഗ്യം തേടിയെത്തിയത്. മൂന്നാഴ്ച മുന്നേ ആണ് ടിക്കറ്റ് വിറ്റുപോയതെന്നും ടിക്കറ്റ് എടുത്തത് പ്രദേശവാസികളാരെങ്കിലും ആകാനാണ് സാധ്യതയെന്നും കിങ് സ്റ്റാർ ലോട്ടറി ഏജൻസി ഉടമ പറഞ്ഞു.
സമ്മർ ബംബർ ഭാഗ്യക്കുറിയിലും ഒന്നാം സമ്മാനം ഇതേ ഏജൻസി വിറ്റ ടിക്കറ്റിനായിരുന്നു. തുടർച്ചയായി വിജയം ഏജൻസി മുഖേന ലഭിക്കുന്നതിൽ സന്തോഷമുണ്ടെന്നും ഉടമ പറയുന്നു.
JD 545542 നമ്പർ ടിക്കറ്റിനാണ് ഒന്നാം സമ്മാനം ലഭിച്ചിരിക്കുന്നത്. രണ്ടാം സമ്മാനമായി ഒരു കോടി രൂപ വീതം ഓരോ പരമ്പരയ്ക്കും ( അഞ്ചുപേർക്ക് ) മൂന്നാം സമ്മാനമായി 5 ലക്ഷം വീതം 10 പേർക്ക് (ഓരോ പരമ്പരയിലും രണ്ട് വീതം). നാലാം സമ്മാനമായി മൂന്നു ലക്ഷം വീതം 5 പരമ്പരകൾക്കും അഞ്ചാം സമ്മാനമായി രണ്ടു ലക്ഷം വീതം 5 പരമ്പരകൾക്കും ലഭിക്കുന്നു. JB124319, JC385583, JD676775, JE553135 എന്നീ ടിക്കറ്റുകൾക്കാണ് രണ്ടാം സമ്മാനം. JA 399845, JB 661634, JC 175464, JD 549209, JE 264942, JA 369495, JB 556571, JC 732838, JD 354656, JE 824957 ടിക്കറ്റുകൾക്കാണ് മൂന്നാം സമ്മാനം.








