കോന്തുരുത്തി പള്ളിക്കു സമീപത്ത് വീട്ടുവളപ്പിൽ വച്ച് ലൈംഗികതൊഴിലാളിയായ സ്ത്രീയെ കൊലപ്പെടുത്തിയതു കൂടുതൽ തുക ചോദിച്ചതോടെയെന്നു പ്രതി തേവര കോന്തുരുത്തി കൊടിയന്തറ കെ.കെ.ജോർജിന്റെ മൊഴി. തനിക്കൊപ്പം വന്ന സ്ത്രീ 12 മണിയോടെ തിരിച്ചു പോകുമ്പോൾ പറഞ്ഞുറപ്പിച്ച തുക നൽകിയെന്നും കൂടുതൽ ആവശ്യപ്പെട്ടതോടെ വഴക്കായി മാറി എന്നുമാണ് ജോർജ് പൊലീസിനോട് പറഞ്ഞത്. ഇതിന്റെ അരിശത്തിന് കൈയിൽ കിട്ടിയ ഇരുമ്പുവടിയെടുത്ത് തലയ്ക്ക് അടിക്കുകയായിരുന്നു
മദ്യലഹരിയിലായിരുന്ന ജോർജ് മണിക്കൂറുകൾക്കു ശേഷമാണ് മൃതദേഹം ഒളിപ്പിക്കുന്നതിനെ കുറിച്ച് ആലോചിക്കുന്നത്. പിന്നെ ചാക്ക് അന്വേഷിക്കലായി. വെളുപ്പിനെ നാലരയോടെ മുക്കാൽ കിലോമീറ്റർ അകലെയുള്ള അപ്പക്കടയിൽ ചാക്ക് കാണുമെന്ന് കരുതി ജോർജ് അവിടെ എത്തി. ‘‘ഞാനും ഭാര്യയും വെളുപ്പിനെ ഒന്നരയോടെ കട തുറക്കാറുണ്ട്. വെള്ളയപ്പം കച്ചവടമാണ്. ഇതിനിടെയാണ് നാലരയോടെ ഒരാൾ കടയിലെത്തുന്നത്. കണ്ടു പരിചയമുള്ള ആളാണ്. ഒന്നുരണ്ടു തവണ കടയിൽ വന്ന് അപ്പവും വാങ്ങിയിട്ടുണ്ട്. അരിയും മറ്റും കൊണ്ടുവരുന്നതുെകാണ്ട് ആളുകൾ ഇവിടെ നിന്ന് ചാക്ക് വാങ്ങാറുണ്ട്. ഇയാൾ ഒരു ചാക്ക് വേണമെന്ന് പറഞ്ഞു. പിന്നെ ഒരെണ്ണം കൂടി ആവശ്യപ്പെട്ടു. 14 രൂപയാണ് 2 ചാക്കിനും കൂടി വാങ്ങിയ വില. ചാക്കുമായി അയാൾ പോവുകയും ചെയ്തു. പിന്നെ രാവിലെ ഓർഡറുണ്ടായിരുന്ന അപ്പം നൽകി തിരികെ എത്തിയപ്പോഴാണ് ഇങ്ങനെയാരു സംഭവം ഉണ്ടായത് അറിയുന്നത്’








