എടപ്പാള്‍:ചങ്ങരംകുളം സ്വദേശിയെ എടപ്പാൾ പോട്ടൂരിലെ വാടക സ്ഥലത്ത് മരിച്ച നിലയിൽ കണ്ടെത്തി.കല്ലൂർമ്മ സ്വദേശിയായ പടിക്കൽ ശ്രീജിത്തിനെയാണ് പോട്ടൂരില്‍ താമസസ്ഥലത്ത് മരിച്ച നിലയിൽ കണ്ടെത്തിയത്.മൃതദേഹത്തിന് ദിവസങ്ങളുടെ പഴക്കമുണ്ടെന്നാണ് വിവരം. നീലിയാട് പോട്ടൂരിലെ വാടക ക്വാർട്ടേഴ്സിൽ ഏതാനും മാസമായി ശ്രീജിത്ത് തനിച്ചാണ് താമസം. ദുർഗന്ധം വമിച്ചു തുടങ്ങിയതോടെ പ്രദേശവാസികള്‍ റൂം തുറന്നു നോക്കുകയായിരുന്നു.തൃത്താല പോലീസ് എത്തി മേൽ നടപടികൾ ആരംഭിച്ചു.








