ഇടുക്കി അടിമാലി പണിക്കൻകുടിയിൽ പറൂസിറ്റിക്ക് സമീപം 4 വയസ്സുകാരനെ കെട്ടിത്തൂക്കിയ ശേഷം അമ്മ ആത്മഹത്യ ചെയ്തു. പെരുമ്പിള്ളിക്കുന്നേൽ ഷാലറ്റിന്റെ ഭാര്യ രഞ്ജിനി (30), മകൻ ആദിത്യൻ എന്നിവരാണ് മരിച്ചത്. മേസ്തിരി പണിക്കാരനായ ഷാലറ്റ് ജോലി കഴിഞ്ഞ് വീട്ടിൽ തിരിച്ചെത്തിയപ്പോളാണ് ഇരുവരെയും തൂങ്ങിയ നിലയിൽ കണ്ടെത്തിയത്
ആദിത്യൻ അബോധാവസ്ഥയിൽ ആണെന്ന് തോന്നിയതോടെ നാട്ടുകാരുടെ സഹായത്തോടെ അടിമാലിയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിച്ചു. മകനെ വീടിന്റെ ജനാലയിൽ കെട്ടിത്തൂക്കിയ ശേഷം രഞ്ജിനി വീടിനുള്ളിൽ തൂങ്ങി മരിക്കുകയായിരുന്നു. പണിക്കൻകുടി ക്യൂൻ മേരി പബ്ലിക് സ്കൂളിലെ പ്ലേ സ്കൂൾ വിദ്യാർഥിയാണ് മരിച്ച ആദിത്യൻ. മൃതദേഹം അടിമാലി താലൂക്ക് ആശുപത്രി മോർച്ചറിയിൽ. രഞ്ജിനിയുടെ മൃതദേഹം ഇൻക്വസ്റ്റിനു ശേഷം പോസ്റ്റ്മോർട്ടത്തിനായി ആശുപത്രിയിലേക്ക് മാറ്റുമെന്ന് വെള്ളത്തൂവൽ പൊലീസ് പറഞ്ഞു.






