കാണി ഫിലിം ഫിലിം സൊസൈറ്റിയുടെ ആഭിമുഖ്യത്തിൽ മംഗലത്തേരി നാരായണൻ നമ്പൂതിരി അനുസ്മരണവും ഡോക്യുമെന്ററി ഷോർട്ട് ഫിലിം മൽസരത്തിൽ തെരഞ്ഞെടുക്കപ്പെട്ട ചിത്രങ്ങളുടെ പ്രദർശനവും പുരസ്ക്കാര വിതരണവും ഒക്ടോബർ 10ന് കാലത്ത് 10.00 മണി മുതൽ ചങ്ങരംകുളം മാർസ് സിനിമാസിൽ നടക്കും.വൈകുന്നേരം 5.00 മണിക്ക് എഴുത്തുകാരനും പ്രഭാഷകനുമായ കെ. സി. നാരായണൻ അനുസ്മരണ പ്രഭാഷണം നടത്തും.രാംദാസ് കടവല്ലൂർ, മുഹമ്മത് കുട്ടി, നിഖിൽ പ്രഭ, ജയൻ പകരാവൂർ, അജിത്ത് മായനാട്ട്, സജിത്ത് എം. എൻ എന്നിവർ പങ്കെടുക്കും.നവമ്പർ13, 14, 15 തിയ്യതികളിൽ ചങ്ങരംകുളം മാർസ് സിനിമാസിൽ വെച്ചു നടക്കുന്ന ഫിലിം ഫെസ്റ്റിവലിന്റെ സംഘാടക സമിതി രൂപീകരണവും തദവസരത്തിൽ നടക്കും.പരിപാടികളിലേക്ക് പ്രവേശനം സൗജന്യമാണ്.







