ചങ്ങരംകുളം ;പന്താവൂർ ഇർശാദ് ഇംഗ്ലീഷ് സ്കൂൾ സയൻസ് വിഭാഗം മേധാവി ഹസീന സി വി ക്ക് ശാസ്ത്രവിദ്യാഭ്യാസ രംഗത്തെ മികവിനുള്ള ഗുരുരത്ന ‘ഇന്നൊവേറ്റീവ് എജ്യുക്കേറ്റർ – സയൻസ്’ പുരസ്‌കാരം ലഭിച്ചു.ചെന്നൈയിലെ എ എം ഇ ടി സർവകലാശാല നൽകുന്ന പുരസ്‌കാരത്തിന് കേരളത്തിൽനിന്നും നാമനിർദേശം ചെയ്യപ്പെട്ട ആയിരത്തിലേറെ അധ്യാപകരിൽനിന്ന് ശാസ്ത്ര വിഭാഗത്തിലാണ് ഹസീന തിരഞ്ഞെടുക്കപ്പെട്ടത്.ശാസ്ത്രവിഷയങ്ങൾ ലളിതവും പ്രായോഗികവുമായി അവതരിപ്പിക്കുന്ന അധ്യാപനരീതികൾ, അന്വേഷണാത്മക പഠനത്തിനും വിദ്യാർഥികളുടെ ഗവേഷണ താൽപര്യത്തിനും നൽകുന്ന പ്രോത്സാഹനം, പാഠ്യപദ്ധതിക്കപ്പുറമുള്ള ശാസ്ത്രപ്രവർത്തനങ്ങൾ എന്നിവയാണ് പുരസ്കാര നിർണയത്തിന് പരിഗണിച്ചത്.






